ഹൈദരാബാദ് : കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം പ്രോത്സാഹിപ്പിക്കുന്നതിനായി തെലങ്കാന വനിത സര്‍വകലാശാലയില്‍ കോഴ്‌സ്. നാലുവര്‍ഷം മുന്‍പ് ആരംഭിച്ച 'ഫാമിലി ആന്‍ഡ് മാര്യേജ് കൗണ്‍സലിങ്' പിജി ഡിപ്ലോമ കോഴ്‌സിലേക്ക് ഓപ്പണ്‍ അഡ്‌മിഷന്‍ ആരംഭിച്ചു. തുടക്കത്തില്‍ വനിതകളെ മാത്രം ഉള്‍പ്പെടുത്തിയായിരുന്നു അഡ്‌മിഷന്‍. നിലവില്‍ എല്ലാവര്‍ക്കും അഡ്‌മിഷന്‍ സാധ്യമാണ്.
ഒരു ബാച്ചില്‍ 30 മുതല്‍ 100 വരെ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ഓണ്‍ലൈന്‍ ആയും ഓഫ്‌ലൈന്‍ ആയും ക്ലാസുകള്‍ ലഭ്യമാണ്. കുടുംബങ്ങളിലെ തെറ്റിദ്ധാരണകളും കലഹങ്ങളും പരിഹരിക്കുന്ന വ്യക്തിത്വ വികസന വിദഗ്‌ധരാകാന്‍ കോഴ്‌സ് വിദ്യാര്‍ഥികളെ പ്രാപ്‌തരാക്കുന്നു.
ജോലി സാധ്യത : പൊലീസ് സ്റ്റേഷനുകളില്‍ കൗണ്‍സിലര്‍മാരായി പ്രവര്‍ത്തിക്കാനും 'ഷീ' ടീമുകള്‍ക്കൊപ്പം സൈക്കോളജിസ്റ്റുകളായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഫാമിലി ആന്‍ഡ് മാര്യേജ് കൗണ്‍സലിങ് കോഴ്‌സ് ഉപകാരപ്രദമാകും. മാനസിക പ്രശ്‌നങ്ങള്‍ തിരിച്ചറിയാനും കുടുംബങ്ങളില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങളിലെ നിയമ വശങ്ങള്‍ മനസിലാക്കാനും സ്വത്ത് തര്‍ക്കം മുതല്‍ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ വരെ കൈകാര്യം ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് കാലയളവില്‍ പരിശീലനം ലഭിക്കും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മൂന്ന് മാസത്തെ ട്രെയിനിങ് കോഴ്‌സില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ട്രെയിനിങ് കാലയളവില്‍ വിദ്യാര്‍ഥിനികള്‍ക്ക് മഹിള തനാസ്, ഭരോസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് എക്‌സ്‌പീരിയന്‍സ് ലഭിക്കും. കോഴ്‌സിന് വിദ്യാര്‍ഥികള്‍ക്കിടയില്‍ വലിയ ഡിമാന്‍റ് ആണെന്നും അതിനാലാണ് കോഴ്‌സ് ഓണ്‍ലൈനായും ഓഫ്‌ലൈനായും നല്‍കാന്‍ സര്‍വകലാശാല തയാറായതെന്നും കോഴ്‌സ് കോര്‍ഡിനേറ്റര്‍മാരായ ഡോ. രവികുമാര്‍, പ്രൊഫ. വിനീത റോയി എന്നിവര്‍ വ്യക്തമാക്കി.
വിരമിച്ച ആര്‍ബിഐ ഉദ്യോഗസ്ഥര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ കോഴ്‌സില്‍ എൻറോള്‍ ചെയ്‌തിട്ടുണ്ട്. പഠിച്ചിറങ്ങിയ 90ലധികം പേര്‍ ഇതിനോടകം തന്നെ മികച്ച തൊഴില്‍ നേടിക്കഴിഞ്ഞു.