ETV Bharat / education-and-career

സിയുഇടി യുജി 2024: വീണ്ടും പരീക്ഷ പ്രഖ്യാപിച്ച് എൻടിഎ, തീയതി അറിയാം - CUET UG 2024 EXAMS

author img

By ETV Bharat Kerala Team

Published : Jul 15, 2024, 7:31 AM IST

പരീക്ഷ നടത്തിപ്പിനെക്കുറിച്ച് ഉന്നയിച്ച പരാതികൾ ശരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും പരീക്ഷ നടത്താൻ എൻടിഎ തീരുമാനിച്ചത്. ഉദ്യോഗാർഥികൾക്ക് ഉടൻ തന്നെ അഡ്‌മിറ്റ് കാർഡുകൾ വിതരണം ചെയ്യുമെന്ന് എൻടിഎ അറിയിച്ചു.

CUET UG 2024 RETEST  NTA  സിയുഇടി യുജി 2024  പരീക്ഷ ജൂലൈ 19 ന്
Representative image (ETV Bharat)

ന്യൂഡൽഹി : സെൻട്രൽ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്‌റ്റ് (CUET-UG) വീണ്ടും നടത്തുമെന്ന് നാഷണൽ ടെസ്‌റ്റിങ് ഏജൻസി ഞായറാഴ്‌ച (ജൂലൈ 14) അറിയിച്ചു. 1,000 ലധികം ഉദ്യോഗാർഥികൾക്കായാണ് വീണ്ടും പരീക്ഷ നടത്തുന്നത്. കമ്പ്യൂട്ടർ ബെയ്‌സ്‌ഡ് മോഡിൽ (CBT) ജൂലൈ 19 നാണ് പരീക്ഷ നടത്തുക. സിയുഇടി യുജി ഉദ്യോഗാർഥികൾ പരീക്ഷ നടത്തിപ്പിനെക്കുറിച്ച് ഉന്നയിച്ച പരാതികൾ ശരിയാണെന്ന് കണ്ടെത്തിയാൽ ജൂലൈ 15 മുതൽ 19 വരെ അവർക്കായി പുനഃപരീക്ഷ നടത്തുമെന്ന് ജൂലൈ 7 ന് എൻടിഎ പുറപ്പെടുവിച്ച നോട്ടിസിനെ തുടർന്നാണ് നീക്കം.

മെയ് 15, 16, 17, 18, 21, 22, 24, 29 തീയതികളിൽ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ ഏകദേശം 13.48 ലക്ഷം ഉദ്യോഗാർഥികൾക്കായി ഹൈബ്രിഡ് മോഡിലിലാണ് എൻടിഎ സിയുഇടി (UG) 2024 പരീക്ഷ (CBT, പെൻ & പേപ്പർ) നടത്തിയത്. '2024 ജൂൺ 30 വരെ ഉദ്യോഗാർഥികളിൽ നിന്ന് CUET (UG) - 2024 പരീക്ഷയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളും ജൂലൈ 07 നും ജൂലൈ 09 നും ഇടയിൽ savetug@nta.ac.in എന്ന വിലാസത്തിലേക്ക് അയച്ച പരാതികളും അവലോകനം ചെയ്‌തു. ഈ പരാതികളുടെ അടിസ്ഥാനത്തിൽ, ഉദ്യോഗാർഥികൾക്കായി 2024 ജൂലൈ 19 വെള്ളിയാഴ്‌ച കമ്പ്യൂട്ടർ അധിഷ്‌ഠിത ടെസ്‌റ്റ് (CBT) മോഡിൽ ഒരു പുനഃപരീക്ഷ നടത്തും'- എൻടിഎ പറഞ്ഞു. ബാധിക്കപ്പെട്ട എല്ലാ ഉദ്യോഗാർഥികൾക്കും അവരുടെ സബ്‌ജക്റ്റ് കോഡ് സൂചിപ്പിച്ച് ഇ - മെയിൽ വഴി വിവരങ്ങൾ അയച്ചിട്ടുണ്ട് എന്നും എൻടിഎ കൂട്ടിച്ചേർത്തു.

ഉദ്യോഗാർഥികൾക്ക് ഉടൻ തന്നെ അഡ്‌മിറ്റ് കാർഡുകൾ വിതരണം ചെയ്യുമെന്ന് എൻടിഎ അറിയിച്ചു. ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അവരുടെ അപേക്ഷ നമ്പറും ജനന തീയതിയും ഉപയോഗിച്ച് https://exams.nta എന്ന വെബ്‌സൈറ്റിൽ നിന്ന് അഡ്‌മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും. ചോദ്യപേപ്പറിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങള്‍ ശ്രദ്ധാപൂർവം വായിക്കാനും അവ പാലിക്കാനും ഉദ്യോഗാർഥികളോട് എൻടിഎ പൊതു അറിയിപ്പിൽ പറയുന്നു.

സിയുഇടി (UG) 2024-ലെ അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ ഏതെങ്കിലും ഉദ്യോഗാർഥി ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ, അവര്‍ക്ക് 011-40759000/011-69227700 എന്ന നമ്പറിൽ ബന്ധപ്പെടുകയോ cuet-ug@nta.ac.in എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുകയോ ചെയ്യാം. പരീക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ഉദ്യോഗാർഥികൾക്ക് എൻടിഎ വെബ്‌സൈറ്റുകളായ www.nta.ac.in, https://exams.nta.ac.in/CUET-UG/ എന്നിവ സന്ദർശിക്കാം.

Also Read: നീറ്റ് യുജി: പുനഃപരീക്ഷ ഫലം പുറത്ത്, പരീക്ഷയെഴുതിയത് 813 പേര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.