ETV Bharat / education-and-career

സിബിഎസ്‌ഇ പരീക്ഷ ഫലങ്ങള്‍ മെയ് 20ന് ശേഷം; ഔദ്യോഗിക അറിയിപ്പ് ഇങ്ങനെ.. - CBSE Result - CBSE RESULT

ഔദ്യോഗിക അറിയിപ്പ് ഫലപ്രഖ്യാപനം സംബന്ധിച്ച് ആധികാരികമല്ലാത്ത വാർത്തകൾ പ്രചരിച്ച സാഹചര്യത്തിൽ

CBSE EXAM  CBSE CLASS 10TH PLUS TWO RESULTS  HOW TO CHECK CBSE RESULT  സിബിഎസ്‌ഇ പരീക്ഷ ഫലങ്ങള്‍
CBSE (Source: ETV Bharat Network)
author img

By ETV Bharat Kerala Team

Published : May 4, 2024, 5:30 PM IST

ന്യൂഡൽഹി: സിബിഎസ്‌ഇ പത്താം ക്ലാസ്, പ്ലസ്‌ ടു ഫലങ്ങള്‍ മെയ് 20ന് ശേഷം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്‌സി പരീക്ഷ ബോർഡ് അറിയിച്ചു. ഫലം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ആധികാരികമല്ലാത്ത വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് ഔദ്യോഗിക അറിയിപ്പ്.

ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിലായിരുന്നു പത്താം ക്ലാസ്, പ്ലസ്‌ ടു പരീക്ഷകൾ നടന്നത്. 39 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയെഴുതിയത്. കഴിഞ്ഞ വര്‍ഷം മെയ് 12നായിരുന്നു ഫലപ്രഖ്യാപനം.

വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് https://results.cbse.nic.in/ സന്ദര്‍ശിക്കാം. അതേസയമം കേരളത്തിൽ എസ്എസ്എൽസി ഫലം മെയ് എട്ടിനും പ്ലസ് ടു ഫലം ഒൻപതിനും പ്രസിധീകരിക്കും എന്നാണ് അറിയിപ്പ്.

ALSO READ: നീറ്റ് യുജി 2024: പരീക്ഷ നാളെ; അഡ്‌മിറ്റ് കാര്‍ഡ് എവിടെ ലഭിക്കും? ഡ്രസ് കോഡ് എങ്ങനെ? അറിയേണ്ടതെല്ലാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.