അസൻസോൾ: കഴിഞ്ഞ 30-40 വർഷമായി ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞമാർക്കിടയിൽ തമോഗർത്തത്തിന്‍റെ രശ്‌മികളെക്കുറിച്ചുള്ള പഠനങ്ങളിൽ കാര്യമായ വിജയങ്ങൾ കൈവരിക്കാനായിട്ടില്ല. എന്നാൽ തമോഗർത്തങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് റാണിഗഞ്ചിലെ ബംഗാൾ നിവാസിയായ തൻമോയ് ചാറ്റർജി. നിലവിൽ യുഎസിലെ കാലിഫോർണിയയിലെ സ്‌റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഭൗതികശാസ്‌ത്രജ്ഞനും ജ്യോതിശാസ്‌ത്രജ്ഞനുമാണ് തൻമോയ് ചാറ്റർജി (Asansol Bengali school student creates ripples in US for work on Black hole theory).
റാണിഗഞ്ച് സർക്കാർ സ്‌കൂളിലെ ബംഗാളി മീഡിയത്തിൽ പഠിച്ച അദ്ദേഹം തമോഗർത്തത്തിന്‍റെ നിഗൂഢത ചുരുളഴിക്കാൻ ഉദ്ദേശിക്കുകയാണ്. തന്‍റെ കണ്ടെത്തലിലൂടെ ബ്ലാക്ക് ഹോൾ എക്‌സ്-റേ, ഗാമാ-റേ എന്നിവ വിജയകരമായി ധ്രുവീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ തമോഗർത്തങ്ങളെക്കുറിച്ചുള്ള പല കാര്യങ്ങളും ശാസ്ത്രജ്ഞർക്ക് ഇപ്പോഴും ലഭ്യമല്ല.
നാസയുടെ ഫ്യൂച്ചർ ആസ്ട്രോഫിസിക്കൽ ബഹിരാകാശ ദൂരദർശിനിയിൽ ഇൻസ്ട്രുമെൻ്റൽ ഡെവലപ്മെന്‍റിലാണ് തങ്ങളുടെ സംഘം പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ ഏക ബഹിരാകാശ ദൂരദർശിനിയായ 'ആസ്ട്രോസാറ്റുമായി' തങ്ങൾ ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ആസ്ട്രോസാറ്റിന്‍റെ ഉപകരണമായ കാഡ്‌മിയം സിങ്ക് ടെലറൈഡ് ഇമേജർ ധ്രുവീകരണ (Polarization) അളവുകൾ നടത്താൻ ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്.
'സിഗ്നസ് എക്‌സ് വൺ' എന്ന തമോഗർത്തം അളന്നിട്ടുണ്ട്. ഈ ധ്രുവീകരണമളക്കാൻ ആവശ്യമായ സാങ്കേതിക വിദ്യകൾ ഞാൻ എൻ്റെ പിഎച്ച്ഡി സമയത്ത് വികസിപ്പിച്ചെടുത്തതാണെന്നും ഇപ്പോഴും പുരോഗതിയിലാണെന്നും തമോഗർത്തത്തെക്കുറിച്ചുളള തന്‍റെ ഗവേഷണത്തെക്കുറിച്ച് തൻമോയ് പറഞ്ഞു.
2015-ൽ ആസ്ട്രോസാറ്റിൻ്റെ വരവിനുശേഷം ഞങ്ങൾ സിഗ്നസ് എക്‌സ്-വൺ തമോദ്വാരത്തിൽ നിന്ന് എക്‌സ്-റേ, ഗാമാ-റേ ഡാറ്റ ശേഖരിച്ചു. ആ ഡാറ്റയിൽ നിന്നും വിവിധ സാങ്കേതിക വിദ്യകളിലൂടെ അടുത്തിടെ ധ്രുവീകരണം അളക്കാൻ ഞങ്ങൾക്ക് കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
ധ്രുവീകരണം എന്നത് പ്രകാശത്തിൻ്റെ ഒരു പരാമീറ്ററാണ്. എക്‌സ് -റേ പ്രകാശത്തിൻ്റെ ധ്രുവീകരണം അളക്കാൻ വളരെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ 30-40 വർഷമായി ധ്രുവീകരണം എക്‌സ്-റേകളിലോ ഗാമാ-റേകളിലോ അളക്കുന്നില്ല. എന്നാൽ ഇത് വളരെ പ്രധാനമാണെന്നും തമോദ്വാരത്തിന് ചുറ്റും എന്താണുള്ളതെന്നും ജെറ്റുകൾ എങ്ങനെ രൂപപ്പെടുന്നെന്നും അവിടെ എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചുള്ള മികച്ച ആശയം നൽകാൻ തന്‍റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
തൻമോയിയുടെ കുടുംബവും ജീവിതവും: അസൻസോൾ കോടതിയിലെ അഭിഭാഷകനും പരേതനുമായ ഗോവർദ്ധൻ ചാറ്റർജിയുടെയും അസൻസോളിലെ ചെലിദംഗ പ്രദേശത്ത് താമസിക്കുന്ന ബനാനി ചാറ്റർജിയുടെയും മകനായ തൻമോയ് ബങ്കുറയിലെ മെജിയയ്ക്ക് സമീപമുള്ള അർദ്ധഗ്രാം പ്രദേശത്തെ കാളികാപൂർ എന്ന സ്ഥലത്തെ താമസക്കാരനായിരുന്നു.
മക്കളുടെ വിദ്യാഭ്യാസത്തിനായി ഇവർ റാണിഗഞ്ച് നഗരത്തിലെ വാടക വീട്ടിലേക്ക് മാറിയത്. തൻമയ് റാണിഗഞ്ചിൽ നിന്നും വളരുകയും 2005-ൽ റാണിഗഞ്ച് ബോയ്‌സ് ഹൈസ്‌കൂളിൽ നിന്നും സെക്കൻഡറി പാസാവുകയും ചെയ്‌തു. 2008-ൽ റാണിഗഞ്ചിലെ ടിഡിബി കോളജിൽ നിന്നും ഭൗതികശാസ്‌ത്രത്തിൽ ബഹുമതികളോടെ ബിരുദം നേടി.
പിന്നീട് ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്നും ഹൈ എനർജി ഫിസിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം പിഎച്ച്ഡി ചെയ്യുന്നതിനായി 2010 മുതൽ 2016 വരെ ഐഎസ്ആർഒയുടെ റിസർച്ച് ലൈബ്രറിയിൽ ചേർന്നു. 2016ൽ അമേരിക്കയിലേക്ക് കുടിയേറിയ തൻമോയ് ഇപ്പോൾ ഭാര്യ സുർഭി മുഖർജിയോടൊപ്പം കാലിഫോർണിയയിലാണ് താമസം.