ETV Bharat / education-and-career

കിഴിക്കാനും ഹരിക്കാനുമറിയുന്ന കുട്ടികള്‍ കേരളത്തില്‍ കുറഞ്ഞു വരുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി അസര്‍ ASER - ANNUAL STATUS OF EDUCATION REPORT

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഡിജിറ്റല്‍ മികവില്‍ ഏറെ മുന്നില്‍, ഡിജിറ്റല്‍ മികവില്‍ ദേശീയ ശരാശരിയെ കടത്തി വെട്ടി ദക്ഷിണേന്ത്യയിലെ പെണ്‍കുട്ടികള്‍

KERALA EDUCATION SECTOR  KERALA MODEL EDUCATION  KERALA SCHOOLS  KERALA LITERACY RATE
Representative Image (Etv Bharat)
author img

By ETV Bharat Kerala Team

Published : Jan 31, 2025, 8:25 PM IST

ന്യൂഡല്‍ഹി: കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് അത്ര ശുഭകരമല്ലാത്ത ഒരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. സര്‍ക്കാര്‍ നയങ്ങളും പരിപാടികളും വിദ്യാഭ്യാസരംഗത്തുണ്ടാക്കുന്ന ചലനങ്ങളെപ്പറ്റി പഠിക്കുന്ന അസര്‍ (ASER)എന്ന സന്നദ്ധ സംഘടന രാജ്യത്തെ 600 ജില്ലകളില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. വായിക്കാനും കണക്കുകള്‍ ചെയ്യാനുമുള്ള ശേഷിയുടെ കാര്യത്തില്‍ കേരളത്തിലെ പൊതു വിദ്യാലയങ്ങളിലുള്ള കുട്ടികള്‍ മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് പുറകിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വായനയും കണക്കും

കേരളത്തില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ കിഴിക്കാനറിയുന്നവരുടെ എണ്ണം വര്‍ഷം കഴിയുന്തോറും കുറഞ്ഞു വരുന്നതായി സര്‍വേ വെളിപ്പെടുത്തുന്നു. 2018 ല്‍ 44.3 ശതമാനം കുട്ടികള്‍ക്ക് പ്രയാസമില്ലാതെ കിഴിക്കാന്‍ അറിയാമായിരുന്നെങ്കില്‍ 2022 ല്‍ അത് 32.7 ശതമാനമായി കുറഞ്ഞു. ഇക്കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ കിഴിക്കാന്‍ അറിയാവുന്ന മൂന്നാം ക്ലാസുകാര്‍ 26.9 ശതമാനം മാത്രമാണ്. 6 വര്‍ഷം കൊണ്ട് 18 ശതമാനത്തിന്‍റെ കുറവ്. കേരളത്തേക്കാള്‍ നന്നായി കിഴിക്കാനറിയുന്നവരാണ് മിസോറാമിലെ കുട്ടികള്‍. അവിടത്തെ മൂന്നാം ക്ലാസുകാരില്‍ 55.6 ശതമാനത്തിനും തെറ്റില്ലാതെ കിഴിക്കാനറിയാമെന്ന് സര്‍വേ പറയുന്നു.

രണ്ടാം ക്ലാസില്‍ ആര്‍ജ്ജിക്കേണ്ട നിലവാരത്തില്‍ വായിക്കാന്‍ കഴിയുന്ന അഞ്ചാം ക്ലാസുകാരുടെ എണ്ണവും കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ കുറഞ്ഞു വരികയാണ്. 58.2 ശതമാനം അഞ്ചാം ക്ലാസുകാര്‍ക്ക് മാത്രമേ രണ്ടാം ക്ലാസുകാരുടെ നിലവാരത്തിലെങ്കിലും വായിക്കാന്‍ സാധിക്കുന്നുള്ളൂ. 2018 ല്‍ 73.3 ശതമാനമായിരുന്നത് 2022ല്‍ 61.9 ശതമാനമായി ചുരുങ്ങിയതാണ് ഇപ്പോള്‍ വീണ്ടും കുറഞ്ഞിരിക്കുന്നത്. ഇവിടേയും മിസോറാം കേരളത്തേക്കാള്‍ മുന്നിലാണ്. 65.9 ശതമാനം.

ഹരണം

ഹരണത്തിന്‍റെ കാര്യമാണ് മഹാ കഷ്‌ടം. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലുള്ള അഞ്ചാം ക്ലാസുകാരില്‍ വെറും 12.4 ശതമാനത്തിനു മാത്രമേ ഹരിക്കാനറിയാവൂ. 2022 ല്‍ 20.2 ശതമാനം കുട്ടികള്‍ക്കും 2018 ല്‍ 33.3 ശതമാനം കുട്ടികള്‍ക്കും ഹരിക്കാനറിയാമായിരുന്നു. ഹരണത്തിന്‍റെ കാര്യത്തില്‍ കേരളം ഏറെ പുറകിലാണ്. ഹിമാചല്‍ പ്രദേശിലെ കുട്ടികളാണ് ഹരണത്തില്‍ മുന്നില്‍, അവിടെ 44 ശതമാനം പേര്‍ക്ക് ഹരിക്കല്‍ വശമുണ്ട്. ഹരണത്തില്‍ ആസാമും ഗുജറാത്തും മാത്രമാണ് കേരളത്തിനു പുറകിലുള്ളത്.

കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ എട്ടാം ക്ലാസുകാരില്‍ 31 ശതമാനത്തിന് ഹരിക്കാനറിയാം. 2022 ല്‍ ഇത് 39.9 ശതമാനം ആയിരുന്നു. കേരളത്തിലെ സ്വകാര്യ വിദ്യാലയങ്ങളിലെ കുട്ടികളിലും ഹരണം അറിയാവുന്ന എട്ടാം ക്ലാസുകാര്‍ 46.2 ശതമാനം മാത്രമാണെന്ന് സര്‍വേ വെളിപ്പെടുത്തുന്നു.

സര്‍വേ രീതി

വീടു വീടാന്തരം കയറി 6,50,000 കുട്ടികളെ കണ്ടാണ് സര്‍വേ നടത്തിയത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന ഗ്രാമ പ്രദേശങ്ങളിലെ കുട്ടികളില്‍ കണക്കു കൂട്ടാനും കിഴിക്കാനും ഗുണിക്കാനും ഹരിക്കാനുമുള്ള കഴിവും വായിക്കാനുള്ള ശേഷിയും ആണ് പ്രധാനമായും സര്‍വേ പരിശോധിച്ചത്. 5 വയസു മുതല്‍ 16 വയസുവരെയുള്ള കുട്ടികളുടെ കഴിവുകളാണ് പഠന വിധേയമാക്കിയത്. 605 ജില്ലകളിലായി 641 സംഘടനകളാണ് സര്‍വേ നടത്തിയത്. കേരളത്തിലെ പതിനാല് ജില്ലകളിലും സര്‍വേ നടന്നു. ഗ്രാമീണ മേഖലകള്‍ക്കാണ് സര്‍വേയില്‍ ഊന്നല്‍ നല്‍കിയത്. 14-16 പ്രായ പരിധിയില്‍പ്പെട്ട കുട്ടികള്‍ക്കിടയിലെ സ്‌മാര്‍ട്ട് ഫോണ്‍, ഡിജിറ്റല്‍ ഉപയോഗവും സര്‍വേ പരിശോധിച്ചു.

കുട്ടികളുടെ ഡിജിറ്റല്‍ ലഭ്യതയും ഉപയോഗവും

  • കേരളത്തിലെ 98.1 ശതമാനം വീടുകളിലും സ്‌മാര്‍ട്ട്ഫോണുകളുണ്ട്.
  • 97.3 ശതമാനം കുട്ടികള്‍ക്കും ഇവ എങ്ങനെ ഉപയോഗിക്കണമെന്നറിയാം.
  • സര്‍വേ നടത്തിയ ആഴ്‌ചയില്‍ കേരളത്തിലെ 82.4 ശതമാനം കുട്ടികള്‍ക്കും ഒരു പഠന പ്രവര്‍ത്തനത്തിനെങ്കിലും സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചു.
  • 90.9 ശതമാനം കുട്ടികളും സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നു.
  • കേരളത്തിലെ 84.4 ശതമാനം കുട്ടികള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ആളുകളെ ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും അറിയാം.
  • 80.6 ശതമാനം കുട്ടികള്‍ക്കും അവരുടെ പ്രൊഫൈല്‍ ചിത്രം സ്വകാര്യമാക്കാനാകും.
  • 80.5 ശതമാനം കുട്ടികള്‍ക്കും പാസ് വേഡ് മാറ്റാനുമറിയാം.
  • 94.8 ശതമാനം കുട്ടികള്‍ക്കും ഫോണിൽ അലാറം വയ്ക്കാനറിയാം
  • 87.2 ശതമാനം കുട്ടികള്‍ക്കും ഇന്‍റർനെറ്റ് ബ്രൗസ് ചെയ്യാനും വിവരങ്ങള്‍ ശേഖരിക്കാനുമറിയാം.
  • 98.3 ശതമാനം കുട്ടികള്‍ക്കും യുട്യൂബിൽ നിന്ന് വീഡിയോ തെരഞ്ഞ് കണ്ടെത്താനറിയാം.
  • 99.5 ശതമാനത്തിനും വീഡിയോകൾ പങ്കുവയ്ക്കാനും അറിയാം.
  • പതിനാല് വയസുള്ള 24.9 ശതമാനം കുട്ടികള്‍ക്കും സ്വന്തമായി സ്‌മാര്‍ട്ട് ഫോണുണ്ട്.
  • പതിനഞ്ച് വയസുള്ള 29.3 ശതമാനം കുട്ടികളുടെയും കയ്യില്‍ സ്‌മാര്‍ട്ട് ഫോണുണ്ട്.
  • 16 വയസുള്ള 34.6 ശതമാനം കുട്ടികൾക്ക് സ്വന്തമായി സ്‌മാര്‍ട്ട് ഫോണുണ്ട്.
  • 33.4 ശതമാനം ആണ്‍കുട്ടികള്‍ക്കും 25.3 ശതമാനം പെണ്‍കുട്ടികള്‍ക്കും സ്‌മാര്‍ട്ട് ഫോണുണ്ട്.
  • പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെയാണ് സ്‌മാര്‍ട്ട്ഫോണുകളുടെ ഉപയോഗമെങ്കിലും പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ കുറച്ച് മാത്രമേ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുള്ളൂ. ദേശീയ തലത്തില്‍ 78.8 ശതമാനം ആണ്‍കുട്ടികളും സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ 73.4 ശതമാനം മാത്രമാണ് സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം. അതേസമയം കേരളത്തിന്‍റെ കാര്യത്തില്‍ 80 ശതമാനം കുട്ടികള്‍ പഠനാവശ്യങ്ങള്‍ക്കായി സ്‌മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ 90 ശതമാനത്തില്‍ കൂടുതല്‍ പേര്‍ സാമൂഹ്യമാധ്യമങ്ങളും ഉപയോഗിക്കുന്നു.
  • ലിംഗ വ്യത്യാസം എല്ലാ തലത്തിലും ദൃശ്യമാണ്. അലാറം സെറ്റ് ചെയ്യുന്നതില്‍ പോലും വലിയ അന്തരം ഉണ്ട്. ദേശീയതലത്തില്‍ 81.5 ശതമാനം ആണ്‍കുട്ടികള്‍ അലാറം സെറ്റ് ചെയ്യുമ്പോള്‍ 72.4 ശതമാനം മാത്രമാണ് ഇക്കാര്യത്തില്‍ പെണ്‍കുട്ടികളുെട എണ്ണം. അതേസമയം കര്‍ണാടക, ആന്ധ്രാപ്രദേശ്, കേരളം, പോലുള്ള ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ ഇക്കാര്യങ്ങളില്‍ മികവ് പുലര്‍ത്തുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വിദ്യാലയങ്ങളില്‍ ചേരുന്ന കുട്ടികള്‍

  • ആറിനും പതിനാലിനുമിടയില്‍ പ്രായമുള്ള പൊതുവിദ്യാലയങ്ങളില്‍ ചേരുന്ന കുട്ടികളുടെ ശതമാനത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന് പിന്നിലുള്ളത് മേഘാലയ മാത്രമാണ്. 2024 ല്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയത് കേവലം 44.5 ശതമാനം മാത്രമാണ്. 2022 ല്‍ ഇത് 64.5 ശതമാനമായിരുന്നു. അതായത് രണ്ട് വര്‍ഷം കൊണ്ട് 20 ശതമാനം ഇടിവ് പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നു. ഇത് പഠന വിധേയമാക്കേണ്ട വിഷയമാണ്. 2018 ല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ 48 ശതമാനമാണ്. ബംഗാളാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍ 2024 ല്‍ ബംഗാളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ചേര്‍ന്നത് 89.6 ശതമാനം കുട്ടികളാണ്. ഏറ്റവും കുറവ് മേഘാലയയിലും, 38.4 ശതമാനം.
  • പതിനഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളില്‍ 0.3 ശതമാനം മാത്രമാണ് കേരളത്തില്‍ പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കേരളം തന്നെയാണ് ഒന്നാമത്.
  • കേരളത്തില്‍ മൂന്ന് വയസുള്ള 68.7 ശതമാനം കുട്ടികള്‍ അങ്കണവാടികളില്‍ പ്രവേശനം നേടിയിട്ടുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. 3.4 ശതമാനം കുട്ടികള്‍ സര്‍ക്കാര്‍ പ്രീ പ്രൈമറികളിലും 8.6 ശതമാനം കുട്ടികള്‍ എല്‍കെജി- യുകെജികളിലും പ്രവേശനം നേടുന്നു. 18.8 ശതമാനം എവിടെയും പ്രവേശനം നേടുന്നില്ല.
  • നാല് വയസുള്ള കുട്ടികളില്‍ 24.4 ശതമാനം കുട്ടികള്‍ അങ്കണവാടികളില്‍ പ്രവേശനം നേടുന്നു. 54.9 ശതമാനം സ്വകാര്യ എല്‍കെജി-യുകെജികളിലും പ്രവേശനം നേടുന്നു. 15.5 ശതമാനം കുട്ടികള്‍ മാത്രമാണ് സര്‍ക്കാര്‍ പ്രീപ്രൈമറികളില്‍ പ്രവേശനം നേടുന്നതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
  • അഞ്ച് വയസുള്ള കുട്ടികളില്‍ 64.5 ശതമാനം സ്വകാര്യ എല്‍കെജി യുകെജികളില്‍ പ്രവേശനം നേടുന്നു. 23.8 ശതമാനം മാത്രമാണ് സര്‍ക്കാര്‍ പ്രീപ്രൈമറികളില്‍ പ്രവേശിപ്പിക്കപ്പെടുന്നത്.
  • ഒന്നാം ക്ലാസിലെത്തുന്ന 8.2 ശതമാനം കുട്ടികള്‍ക്കും ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള സംഖ്യകള്‍ അറിയില്ല. 59.8 ശതമാനത്തിന് 99 വരെ എണ്ണാനാകും. എട്ടാംക്ലാസിലെ 0.3 ശതമാനത്തിന് ഒന്നുമുതല്‍ ഒന്‍പത് വരെ അറിയില്ല. 38.2 ശതമാനത്തിന് മാത്രമാണ് ഹരിക്കാന്‍ കഴിയുന്നത്.
  • 2022ല്‍ മിക്ക സംസ്ഥാനങ്ങളിലെയും പൊതുവിദ്യാലയങ്ങളിലെ മൂന്നാം സ്‌റ്റാന്‍ഡേര്‍ഡിലെ വായനയുടെ നിലവാരത്തകര്‍ച്ച 2024ല്‍ പരിഹരിക്കപ്പെട്ടു. 2022 നും 2024 നുമിടയില്‍ ഇക്കാര്യത്തില്‍ ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, കേരളം, ഉത്തര്‍പ്രദേശ്, ഹരിയാന, ഒഡിഷ, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ പൊതുവിദ്യാലയങ്ങളില്‍ പത്ത് ശതമാനത്തിലേറെ നേട്ടമുണ്ടാക്കാനായി.

കായികവിദ്യാഭ്യാസം; സൗകര്യങ്ങളും അവസരങ്ങളും

  • കേരളത്തിലെ 358 വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചതില്‍ 81.8 ശതമാനം വിദ്യാലയങ്ങളില്‍ മാത്രമാണ് മൈതാനങ്ങള്‍ ഉള്ളത്.
  • കേവലം 62.9 ശതമാനം വിദ്യാലയങ്ങളിലേ കായിക ഉപകരണങ്ങളുള്ളൂ.
  • 88.4 ശതമാനം സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് മാത്രമേ ആഴ്‌ചതോറും കായിക വിദ്യാഭ്യാസത്തിന് സമയം അനുവദിച്ചിട്ടുള്ളൂ. അപ്പര്‍പ്രൈമറി വിദ്യാലയങ്ങളില്‍ 98.8 ശതമാനത്തിനും കായിക വിദ്യാഭ്യാസത്തിന് സമയം നീക്കി വച്ചിട്ടുണ്ട്.
  • പ്രൈമറി തലത്തില്‍ 4.3 ശതമാനം വിദ്യാലയങ്ങള്‍ക്ക് മാത്രമേ കായിക വിദ്യാഭ്യാസത്തിന് പ്രത്യേകം അധ്യാപകരുള്ളൂ. 2018ല്‍ ഇത് 14.8 ശതമാനമായിരുന്നു. 47.1 ശതമാനം വിദ്യാലയങ്ങളിലും മറ്റ് അധ്യാപകരെ കായിക വിദ്യാഭ്യാസത്തിന് ഉപയോഗിക്കുന്നു. 48.7 ശതമാനം വിദ്യാലയങ്ങളിലും കായികാധ്യാപകരില്ല.
  • അപ്പര്‍പ്രൈമറിതലത്തില്‍ 34.1 ശതമാനം വിദ്യാലയങ്ങളില്‍ കായികാധ്യാപനത്തിന് പ്രത്യേകം അധ്യാപകരുണ്ട്. 2018 ല്‍ ഇത് 62 ശതമാനമായിരുന്നു. 35.9 ശതമാനം വിദ്യാലയങ്ങള്‍ മറ്റ് അധ്യാപകരെ കായിക പരിശീലനത്തിന് ഉപയോഗിക്കുന്നു. 29.9 ശതമാനം വിദ്യാലയങ്ങളില്‍ കായികാധ്യാപകരില്ല.

വിദ്യാഭ്യാസ അവകാശ സൂചകങ്ങളില്‍ വിദ്യാലയങ്ങളുടെ പ്രകടനം

  • കേരളത്തിലെ 90.7 ശതമാനം വിദ്യാലയങ്ങള്‍ക്കും മതിലുകള്‍ ഉണ്ട്. 99.4 ശതമാനം വിദ്യാലയങ്ങളിലും ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യങ്ങളുമുണ്ട്.
  • 57.3 ശതമാനം വിദ്യാലയങ്ങള്‍ക്ക് മാത്രമാണ് കുടിവെള്ള സൗകര്യമുള്ളത്. 6.6 ശതമാനം വിദ്യാലയങ്ങള്‍ക്കും ഒരുതരത്തിലുമുള്ള കുടിവെള്ള സൗകര്യമില്ല. 2018 ല്‍ ഇത് 2.2 ശതമാനമായിരുന്നു. 36.1 ശതമാനം വിദ്യാലയങ്ങളില്‍ കുടിവെള്ള സൗകര്യങ്ങളുണ്ടെങ്കിലും കുടിവെള്ളമില്ല.
  • എല്ലാ വിദ്യാലയങ്ങളിലും ശുചിമുറികളുണ്ട്. എന്നാല്‍ 85.6 ശതമാനം വിദ്യാലയങ്ങളില്‍ മാത്രമാണ് ഉപയോഗ യോഗ്യമായ ശുചിമുറികള്‍ ഉള്ളത്. 2.5 ശതമാനം വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ശുചിമുറികള്‍ ഇല്ല. 82.5 ശതമാനം വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് ഉപയോഗ യോഗ്യമായ ശുചിമുറികളുണ്ട്. 9.6 ശതമാനം വിദ്യാലയങ്ങളില്‍ പ്രത്യേകം ശുചിമുറികളുണ്ടെങ്കിലും അത് പൂട്ടിയിട്ടിരിക്കുകയാണ്. പൂട്ടാത്തവയില്‍ 5.6 ശതമാനവും ഉപയോഗിക്കുന്നവയും അല്ല.
  • വായനശാലയും പുസ്‌തകങ്ങളും 87.7 ശതമാനം വിദ്യാലയങ്ങളില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്.
  • 70.2 ശതമാനം വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടര്‍ സൗകര്യങ്ങളുണ്ട്.
  • സര്‍വേ നടത്തിയ ദിവസങ്ങളില്‍ 89.9 ശതമാനം വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിയിരുന്നു. ദേശീയ ശരാശരിക്ക് താഴെയാണിത്. ദേശീയ ശരാശരി 91.9 ശതമാനമാണ്. 2010 ല്‍ മുഴുവന്‍ വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഉച്ചഭക്ഷണം നല്‍കിയിരുന്നു. 2018ല്‍ അത് 96.1 ശതമാനമായിരുന്നു. 2022 ല്‍ 92.6 ശതമാനവും.
  • 97.4 ശതമാനം വിദ്യാലയങ്ങളില്‍ വൈദ്യുതിയുണ്ട്.

Also Read: ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്‍റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ലോക ബാങ്ക്; സംസ്ഥാനത്തിന് സഹായ വാഗ്‌ദാനവും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.