ETV Bharat / education-and-career

വ്യോമസേനയില്‍ ചേരാം; 'അഗ്‌നിവീർ' അപേക്ഷ ക്ഷണിച്ചു - AGNIVEER VAYU IN INDIAN AIR FORCE

author img

By ETV Bharat Kerala Team

Published : Jul 8, 2024, 12:31 PM IST

'അഗ്‌നിവീര്‍ വായു'വിന് വ്യോമസേന അപേക്ഷ ക്ഷണിച്ചു. ജൂലൈ 28 വരെ അപേക്ഷിക്കാവുന്നതാണ്.

INDIAN AIR FORCE  AGNIVEER VAYU  അഗ്‌നിവീര്‍ വായുവിന് അപേക്ഷിക്കാം  വ്യോമസേന
Representative Image (ETV Bharat)

ഹൈദരാബാദ്: വ്യോമസേനയില്‍ 'അഗ്‌നിവീര്‍ വായു' തസ്‌കതികയില്‍ 2024 - 2025 വര്‍ഷത്തേക്കുള്ള തെരഞ്ഞെടുപ്പിനായി അപേക്ഷകള്‍ ക്ഷണിച്ചു. അഗ്നിപഥ് സ്‌കീമിന് കീഴിലുള്ള പദ്ധതിയാണ് അഗ്നിവീർ വായു. അവിവാഹിതരായ പുരുഷനും -സ്‌ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഔദ്യോഗിക അറിയിപ്പ് ഇന്ത്യൻ എയർഫോഴ്‌സ് (ഐഎഎഫ്) പുറത്തിറക്കി.

  • അപേക്ഷ ആരംഭിക്കുന്ന തീയതി: ജൂലൈ 8, 2024
  • ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി: ജൂലൈ 28, 2024
  • പരീക്ഷ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: ജൂലൈ 28, 2024
  • പരീക്ഷ തീയതി: ഒക്ടോബർ 18, 2024

അപേക്ഷ ഫീസ് എത്ര? എങ്ങനെ അടയ്‌ക്കാം : 550 രൂപയാണ് അപേക്ഷ ഫീസ്. പരീക്ഷയ്ക്ക് മുമ്പ് തന്നെ ഉദ്യോഗാർഥികൾ അടയ്‌ക്കേണ്ടതാണ്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ച് അടയ്ക്കാവുന്നതാണ്.

ആര്‍ക്കെല്ലാം അപേക്ഷിക്കാം : 2004 ജൂലൈ 3 നും 2008 ജനുവരി 3 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). 21 വയസ് കവിയാൻ പാടില്ല. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് മൊത്തത്തിൽ 50% മാർക്കും കൂടാതെ ഇംഗ്ലീഷിൽ 50% മാർക്കും നേടിയിരിക്കണം. അല്ലെങ്കിൽ ത്രിവത്സര എന്‍ജിനിയറിങ് ഡിപ്ലോമ (മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെൻ്റേഷൻ ടെക്‌നോളജി, അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്‌നോളജി) മൊത്തം 50% മാർക്ക് നേടിയിരിക്കണം. ശാസ്‌ത്രേതര വിഷയങ്ങളില്‍/സ്ട്രീമില്‍ പ്ലസ്‌ടു/വിഎച്ച്എസ്ഇ/തത്തുല്യ പരീക്ഷ മൊത്തം 50% മാര്‍ക്കോടെ വിജയിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. ഇംഗ്ലീഷിനും 50% മാര്‍ക്കില്‍ കുറയാതെ വേണം.

ഫിസിക്കല്‍ ഫിറ്റ്‌നസ് : പുരുഷന്മാർക്കും വനിതകള്‍ക്ക് 152 സെ.മീറ്ററില്‍ കുറയാതെ ഉയരവും ഇതിനനുസൃതമായ ഭാരവും ഉണ്ടാകണം. നല്ല കാഴ്‌ച/കേള്‍വിശക്തിയുണ്ടാകണം. വൈകല്യങ്ങള്‍ പാടില്ല. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.

അപേക്ഷ സമര്‍പ്പിക്കേണ്ടത് ഇങ്ങനെ : ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ 2024 ജൂലൈ 8 മുതൽ ഔദ്യോഗിക വെബ്സൈറ്റായ agnipathvayu.cdac.in സന്ദർശിക്കേണ്ടതാണ്.

Also Read: അഗ്നിപഥ് പദ്ധതി പുതിയരൂപത്തില്‍ വരുന്നോ? സത്യമെന്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.