ETV Bharat / business

ഓണ വിഭവങ്ങളിലെ കൊമ്പന്‍; വിപണിയില്‍ സജീവമായി ചെങ്ങാലിക്കോടൻ നേന്ത്രക്കുലകൾ - Chengalikodan Banana In Market

author img

By ETV Bharat Kerala Team

Published : Sep 9, 2024, 7:11 PM IST

ഓണമായതോടെ വിപണിയിലെത്തി ചെങ്ങാലിക്കോടൻ നേന്ത്രക്കുലകൾ. ഓണ വിഭവങ്ങളിൽ ഉപ്പേരിയായും ശർക്കരവരട്ടിയായുമൊക്കെ വലിയൊരു പങ്ക് ചെങ്ങാലിക്കോടൻ നേന്ത്രക്കുലകൾക്കുണ്ട്. ഒരു കിലോ പഴത്തിന് 70 രൂപ മുതൽ മുകളിലോട്ടാണ് ചെങ്ങാലിക്കോടന്‍റെ നിലവിലെ വില.

ചെങ്ങാലിക്കോടൻ നേന്ത്രക്കുലകൾ  ചെങ്ങാലിക്കോടൻ നേന്ത്രപഴം വില  ഓണം വിപണി സ്പെഷ്യല്‍ വിഭവങ്ങള്‍  MALAYALAM LATEST NEWS
Chengalikodan Banana (ETV Bharat)
വിപണിയില്‍ സജീവമായി ചെങ്ങാലിക്കോടൻ നേന്ത്രക്കുലകൾ (ETV Bharat)

തൃശൂര്‍ : ഓണ വിഭവങ്ങളിൽ വലിയൊരു പങ്ക് ചെങ്ങാലിക്കോടൻ നേന്ത്രക്കുലകൾക്കുണ്ട്. ഓണത്തെ വരവേൽക്കാൻ തോട്ടങ്ങളിൽ നിന്ന് നേന്ത്രക്കുലകൾ വിപണിയിലേക്ക് എത്തി തുടങ്ങി. തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലാണ് ചെങ്ങാലിക്കോടൻ കൃഷി വ്യാപകമായിട്ടുള്ളത്. ഭൗമസൂചിക പദവി ലഭിച്ച വാഴയിനം കൂടിയാണ് ചെങ്ങാലിക്കോടൻ.

വടക്കാഞ്ചേരി ബ്ലോക്കിലെ എരുമപ്പെട്ടി, വേലൂർ, മുണ്ടത്തിക്കോട് എന്നിവിടങ്ങളിലാണ് ചെങ്ങാലിക്കോടൻ വാഴകൃഷി വ്യാപകമായിട്ടുള്ളത്. ജൈവരീതിയില്‍ മലയടിവാരങ്ങളിലാണ് ചെങ്ങാലിക്കോടന്‍ വിളയുന്നത്. മച്ചാട് മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന വടക്കാഞ്ചേരിപ്പുഴയുടെ ചെങ്ങഴിഭാഗത്തെ തീരങ്ങളിലാണ് ചെങ്ങാലിക്കോടന്‍ പിറന്നതെന്നാണ് വിശ്വാസം.

വാഴ കുലച്ച് 20 മുതല്‍ 25 ദിവസത്തിനുള്ളില്‍ ഉണങ്ങിയ വാഴയിലകളും ചാക്കുമൊക്കെ ഉപയോഗിച്ച് കുലപൊതിയും. നല്ല നിറമുള്ളതിനാല്‍ പക്ഷികള്‍ നശിപ്പിക്കാതിരിക്കാനും കുലയ്ക്ക് നിറമുണ്ടാകാനും നല്ല കുലകള്‍ ലഭിക്കാനുമാണിത്. മറ്റു നേന്ത്രന്‍ ഇനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 12 മുതൽ 25 കിലോഗ്രാം വരെ തൂക്കമുള്ള കുലകളാണ് ചെങ്ങാലിക്കോടന്‍റേത്.

പടലകൾ പിരിഞ്ഞ് ആനക്കൊമ്പ് പോലുള്ള കായകൾ പഴുക്കുമ്പോൾ സ്വർണവർണമാകും. അതിൽ കരപോലെ തവിട്ടുനിറത്തിലുള്ള നീളൻ വരകളും രൂപപ്പെടും. നേന്ത്രപ്പഴങ്ങളിൽ ഏറ്റവും കൂടുതൽ രുചിയുള്ളതും ഈയിനത്തിനാണ്. പുഴുങ്ങുമ്പോള്‍ മധുരം കൂടുന്ന ഗുണഗണങ്ങള്‍ അധികമുള്ള സുന്ദരൻ കൂടിയാണ് ചെങ്ങാലിക്കോടന്‍.

ഉപ്പേരിയുണ്ടാക്കാനും പഴംനുറുക്കിനും ശർക്കരവരട്ടിക്കും ധാരാളമായി ഉപയോഗിക്കുന്നുണ്ട് ചെങ്ങാലിക്കോടനെ. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടത്തിയിരുന്ന മുറജപത്തിന് പ്രത്യേക കാഴ്‌ചദ്രവ്യമായി ചെങ്ങഴിക്കോട് നാട്ടുരാജ്യത്തില്‍ നിന്നു കൊണ്ടുപോയിരുന്നതും ചെങ്ങാലിക്കോടന്‍റെ ലക്ഷണമൊത്ത കുലയാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ കാഴ്‌ചക്കുലകളായി സമർപ്പിക്കുന്ന തൃശൂരിന്‍റെ സ്വകാര്യ അഹങ്കാരം കൂടിയാണ് ചെങ്ങാലിക്കോടൻ.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഉരുണ്ട നല്ല തുടത്തോടുകൂടിയ ഒരു കിലോ പഴത്തിന് 70 രൂപ മുതൽ മുകളിലോട്ടാണ് ഇപ്പോഴത്തെ വില. അതേസമയം കാലാവസ്ഥ വ്യതിയാനം വിളവെടുപ്പിനെ ബാധിച്ചെന്ന് കർഷകർ പറയുന്നു. ഓണ ദിനങ്ങൾ അടുക്കുംതോറും വില ഏറും എന്നാണ് കർഷകർ പറയുന്നത്. ഓണനാളുകളിൽ വില സെഞ്ച്വറിയടിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

Also Read: പരീക്ഷണം വന്‍ വിജയം; ഓണം ആഘോഷിക്കാന്‍ ജമന്തിപ്പൂക്കളൊരുക്കി നെടുങ്കണ്ടം സ്വദേശിനി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.