ETV Bharat / business

കാലാവസ്ഥ വ്യതിയാനം ഉത്‌പാദനത്തെ ബാധിച്ചു; ഹൈറേഞ്ചിൽ നാടൻ കുടംപുളിയുടെ വില കുതിക്കുന്നു - Price Of Gambooge Rise In Highrange

ഹൈറേഞ്ചിൽ നാടൻ കുടംപുളിയുടെ ഉത്‌പാദനം കുറഞ്ഞതോടെ പുളിയുടെ വില വർധിപ്പിച്ച് വ്യാപാരികൾ. ഹൈറേഞ്ചില്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ പുളിക്ക് ആവശ്യക്കാർ ഏറെ

PRICE OF GAMBOOGE  PRODUCTION OF GAMBOOGE PLUMMETED  ഇടുക്കി  നാടൻ കുടംപുളിയുടെ വില ഉയർന്നു
ഹൈറേഞ്ചിൽ നാടൻ കുടംപുളിയുടെ വില ഉയർന്നു (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 12, 2024, 7:37 AM IST

വില ഉയര്‍ന്ന് കുടംപുളി (ETV Bharat)

ഇടുക്കി : കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് നാടന്‍ കുടംപുളി ഉത്പാദനം കുറഞ്ഞതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ വില ഉയര്‍ന്നു. വേനലും ഉഷ്‌ണതരംഗവും മൂലം പുളിയുടെ ഉത്പാദനം കുത്തനെ ഇടിയുകയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ 100 രൂപ ലഭിച്ചിരുന്ന നാടന്‍ കുടംപുളി ഇത്തവണ 150 മുതല്‍ 160 രൂപയ്ക്കാ‌ണ് വ്യാപാരികള്‍ ശേഖരിക്കുന്നത്. നാടന്‍ പുളിക്ക് വില കൂടിയതോടെ കുടകില്‍ നിന്നുള്ള വരവുപുളി വിപണിയില്‍ സജീവമായി ലഭിക്കുന്നുണ്ട്.

100 മുതല്‍ 110 രൂപയ്ക്ക് ചില്ലറ വില്‍ക്കാനാകും എന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും വരവുപുളി വാങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. പുറത്ത് നിന്ന് കുറഞ്ഞ വിലയ്ക്ക് പുളി എത്തുന്നുണ്ടെങ്കിലും ഹൈറേഞ്ചില്‍ ഉത്പാദിപ്പിക്കുന്ന നാടന്‍പുളിക്ക് ആവശ്യക്കാർ ഏറെയാണ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാപാരികളാണ് നാടന്‍പുളി ശേഖരിക്കുന്നത്.

ഗുണമേന്മയേറിയ നാടന്‍പുളിയില്‍ നിന്ന് സത്ത് എടുക്കാമെന്നതാണ് ഇതിന്‍റെ വിപണി മൂല്യം വര്‍ധിപ്പിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. അഞ്ച് വര്‍ഷം മുമ്പ് പുളിയുടെ വില റെക്കോഡ് ഭേദിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം ഉത്പാദനം ഇടിഞ്ഞതോടെ അന്ന് കിലോയ്‌ക്ക് 220 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിച്ചു. ഉത്പാദനം സാധാരണ നിലയിലായതോടെ പിന്നീട് വില താഴ്ന്നു. ഹൈറേഞ്ചിലെ കര്‍ഷകര്‍ ഇടവിള എന്ന നിലയിലാണ് പുളിമരങ്ങള്‍ സംരക്ഷിക്കുന്നത്. പുളിയുടെ വ്യാപകമായ കൃഷി ജില്ലയില്‍ എവിടെയുമില്ല.

ALSO READ : ഒറ്റ ചുവടിൽ 38 കിലോയോളം വിളവ്; മരച്ചീനി കൃഷിയിൽ നേട്ടം കൊയ്‌ത് കർഷകൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.