ന്യൂഡല്‍ഹി : എണ്ണക്കമ്പനികള്‍ വാണിജ്യ പാചകവാതക സിലിണ്ടറിന് വില കൂട്ടി. പത്തൊന്‍പത് കിലോഗ്രാമുള്ള സിലിണ്ടറിന് 39 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ വില വര്‍ധന ഇന്ന് മുതല്‍ നിലവില്‍ വരും.
വില വര്‍ധിപ്പിച്ചതോടെ വാണിജ്യ പാചക വാതക സിലിണ്ടറിന്‍റെ വില 1691.50 രൂപയായി. ജൂലൈ ഒന്നിന് പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ എണ്ണക്കമ്പനികള്‍ വിലക്കുറവ് വരുത്തിയിരുന്നു. മുപ്പത് രൂപയാണ് കുറച്ചത്.
രാജ്യാന്തര എണ്ണവില, നികുതി നയങ്ങള്‍, ചോദന-വിതരണ മാറ്റങ്ങള്‍ തുടങ്ങിയവയാണ് എണ്ണക്കമ്പനികളുടെ വില നിശ്ചയിക്കല്‍ നടപടികളുമാണ് വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം. എങ്കിലും ഇപ്പോഴത്തെ വില വര്‍ധനവിന്‍റെ യഥാര്‍ഥ കാരണം വ്യക്തമല്ല.
Also Read: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു