സർക്കാർ പദ്ധതികൾ, ശമ്പളം, മറ്റ് സാമ്പത്തിക കാര്യങ്ങൾ എന്നിവ ലഭിക്കുന്നതിന് നിരവധി ആളുകൾ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് തുറക്കുന്നു. ഇത് നിങ്ങളുടെ പണം സുരക്ഷിതമായി സൂക്ഷിക്കുന്നതിന് മാത്രമല്ല ചെറിയ തോതില്‍ പലിശയും നേടി തരുകയും ചെയുന്നു. കൂടാതെ, എല്ലാ ഡിജിറ്റൽ ഇടപാടുകള്‍ക്കും ബാങ്ക് അക്കൗണ്ട് ആവശ്യമാണ്.
ഇപ്പോൾ മിക്ക ഉപഭോക്താക്കളും സേവിംഗ്‌സ് അക്കൗണ്ട് വഴിയാണ് ഇടപാടുകൾ നടത്തുന്നത്. തങ്ങളുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിൽ എത്ര തുക നിക്ഷേപിക്കാനാകും എന്ന കാര്യത്തിൽ ആളുകള്‍ക്ക് സംശയമുണ്ട്. എന്നാൽ സേവിംഗ്‌സ് അക്കൗണ്ടിൽ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. അതിന് പരിധിയില്ല.
എന്നാൽ ആദായനികുതി വകുപ്പ് ഒരു സാമ്പത്തിക വർഷം സേവിംഗ്‌സ് അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന തുകയുടെ പരിധി 10 ലക്ഷം രൂപയാക്കി. അതിനാൽ 10 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചാൽ ആദായ നികുതിയുടെ പരിധിയിൽ വരും. ആ പണത്തിന് നികുതി അടയ്‌ക്കേണ്ടി വന്നേക്കാം. കൂടാതെ 10 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചാൽ ഐടി വകുപ്പിനെ അറിയിക്കണം.
സേവിംഗ്‌സ് അക്കൗണ്ടിൽ 10 ലക്ഷം രൂപയിലധികം ഉണ്ടെങ്കിൽ, ആദായ നികുതി വകുപ്പ് നിരീക്ഷിക്കും. ഒരു സാമ്പത്തിക വർഷം നിക്ഷേപം 10 ലക്ഷം രൂപയിൽ കൂടുതലുള്ള സേവിംഗ്‌സ് അക്കൗണ്ടുകളെക്കുറിച്ച് ബാങ്കുകൾ ഐടി വകുപ്പിനെ അറിയിക്കുന്നു. ഇതോടെ സേവിംഗ്‌സ് അക്കൗണ്ട് ഉടമയ്ക്ക് ഐടി വകുപ്പ് നോട്ടീസ് അയക്കാനും സാധ്യതയുണ്ട്.
എഫ്‌ഡി, മ്യൂച്വൽ ഫണ്ടുകൾ, ബോണ്ടുകൾ, സ്റ്റോക്കുകളിലെ നിക്ഷേപം, ഫോറെക്‌സ് കാർഡുകൾ തുടങ്ങിയ വിദേശ കറൻസി വാങ്ങലുകൾക്കും 10 ലക്ഷം രൂപയുടെ പരിധി ബാധകമാണ്.
ALSO READ: ഒറ്റ ചാർജിങ്ങിൽ 315 കിലോമീറ്റർ റേഞ്ച്; ഹ്യുണ്ടായ് കാസ്‌പർ ഇലക്ട്രിക് എസ്‌യുവി പുറത്തിറങ്ങി