ETV Bharat / business

അമൂല്‍ പാര്‍ലര്‍ തുടങ്ങുന്നോ?; റോയല്‍റ്റിയും ഷെയറും കൊടുക്കേണ്ട, 20 ശതമാനം വരെ കമ്മിഷന്‍- വിശദ വിവരങ്ങള്‍ - Amul Franchise Business Opportunity - AMUL FRANCHISE BUSINESS OPPORTUNITY

അമൂല്‍ പാര്‍ലര്‍ തുടങ്ങാന്‍ പൊതു ജനങ്ങള്‍ക്ക് അവസരമൊരുക്കി ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ്. വിശദ വിവരങ്ങള്‍ അറിയാം...

AMUL OR ANAND MILK UNION LIMITED  INVITES TO START AMUL PARLOUR  അമൂല്‍ പാര്‍ലര്‍ തുടങ്ങാൻ അവസരം  ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ്
AMUL (ETV Bharat)
author img

By ETV Bharat Kerala Team

Published : May 28, 2024, 4:04 PM IST

പൊതുജനങ്ങള്‍ക്ക് അമൂല്‍ പാര്‍ലര്‍ തുടങ്ങാനുളള അവസരം ഒരുങ്ങുന്നു. പാലിന്‍റെയും പാല്‍ ഉത്പന്നങ്ങളുടെയും ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബ്രാന്‍ഡായ അമൂല്‍ അഥവാ ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ് ആണ് ജനങ്ങള്‍ക്ക് ഈ അവസരം ഒരുക്കുന്നത്.

നിബന്ധനകള്‍
100-150 ചതുരശ്ര വിസ്ത്രീര്‍ണമുള്ള മുറിയും 2 ലക്ഷം രൂപയും ഉണ്ടായിരിക്കണം. ഒരു പാര്‍ലര്‍ ആരംഭിക്കാന്‍ രണ്ട് ലക്ഷം രൂപ വേണ്ടിവരുമെന്നാണ് അമൂല്‍ കണക്കാക്കുന്നത്. 25,000 രൂപ തിരിച്ചു കിട്ടുന്ന ഡിപ്പോസിറ്റായി മുന്‍ കൂര്‍ അടയ്ക്കുകയും വേണം.

മുഖ്യ ആകര്‍ഷണം

റോയല്‍റ്റിയോ ഷെയറോ കമ്പനിക്കു നല്‍കാതെ സംരംഭം തുടങ്ങാമെന്നതാണ് മുഖ്യ ആകര്‍ഷണം. കൂടാതെ 20 ശതമാനം വരെ കമ്മിഷന്‍ ലഭിക്കുകയും ചെയ്യും. പാര്‍ലര്‍ ഉദ്ഘാടനത്തിന് അമൂലിന്‍റെ ഭാഗത്തു നിന്നുള്ള സഹായം ഉണ്ടാകും.

വില്‍പ്പനയ്ക്കു ലഭിക്കുന്ന ഉത്പന്നങ്ങള്‍

അമൂലിന്‍റെ പാല്‍, വെണ്ണ, നെയ്യ്, ഐസ്‌ക്രീം, പനീര്‍ തുടങ്ങി ഇരുപതോളം ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്കു ലഭിക്കും. മില്‍ക്കിന്‍റെ പൗച്ച് പാക്കിന് 2.5 ശതമാനം കമ്മിഷനും മറ്റ് പാല്‍ ഉത്പന്നങ്ങള്‍ക്ക് 10 ശതമാനവും ഐസ്‌ക്രീമിന് 20 ശതമാനവും കമ്മിഷന്‍ ലഭിക്കും. എല്ലാ ഉത്പന്നങ്ങളും കമ്പോളത്തിലെ മികച്ച ജനപ്രിയ ഉത്പന്നങ്ങളാണ്.

300 ചതുരശ്ര അടിയില്‍ കൂടുതല്‍ സ്ഥല സൗകര്യമുണ്ടെങ്കില്‍ അമൂലിന്‍റെ ഐസ്‌ക്രീം സ്‌കൂപ്പിങ് പാര്‍ലര്‍ തുടങ്ങാനും അവസരമുണ്ട്. അമൂല്‍ റെസിപ്പിയില്‍ തയ്യാറാക്കി നല്‍കുന്ന ഐസ്‌ക്രീം സ്‌കൂപ്പ്‌, ഷേക്ക്, സാന്‍ഡ്‌വിച്ച്, പിസ, ബര്‍ഗര്‍, ചോക്കലേറ്റ്, ഡ്രിങ്ക്സ് തുടങ്ങിയവയ്ക്ക് 50 ശതമാനം കമ്മിഷന്‍ ലഭിക്കും. ഈ പാര്‍ലറുകളില്‍ മറ്റ് അമൂല്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനു തടസമില്ല. ഇതിനായി തിരുച്ചു കിട്ടാത്ത 50,000 രൂപ കെട്ടണം.

അമൂല്‍ ഫ്രാഞ്ചൈസിയെ കുറിച്ചറിയാന്‍

ലിങ്ക്: https//amul.com/m/amul-franchise-business-opportunity # 1

ഇ മെയില്‍: retail@amul.coop

ഫോണ്‍: 02268526666

ALSO READ: സൈബറിടത്തിലെ ഗജ ഫ്രോഡുകൾ: ഇരപിടുത്തം നിക്ഷേപ തട്ടിപ്പ് വഴി; അറിയേണ്ടതെല്ലാം...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.