സ്‌മാർട്ട്‌ഫോണുകൾക്ക് മികച്ച ഡീലുകളുമായി ആമസോൺ ഗ്രേറ്റ് സമ്മർ സെയില്‍. ഇന്ന് തുടങ്ങിയ സെയിലില്‍ ₹25,000-ത്തിൽ താഴെയുള്ള പുതിയ ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നിരവധി ഓപ്‌ഷനുകൾ ലഭ്യമാണ്. ചെറിയ ബജറ്റ് ശ്രേണിയിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ചില മുൻനിര സ്‌മാർട് ഫോണുകൾ ഏതെന്ന് നോക്കാം.
OnePlus Nord CE4: വൺപ്ലസ് നോർഡ് സി ഇ 4 ഇപ്പോൾ വാങ്ങുകയാണെങ്കിൽ 24,999 രൂപയ്ക്ക് ലഭ്യമാണ്. 8 ജിബി റാമും 256 ജിബി വരെ സ്‌റ്റേറേജുമുള്ള സ്‌നാപ്പ്ഡ്രാഗൺ 7 ജെൻ 3 പ്രൊസസറാണ് ഈ ഫോണിനുള്ളത്. ആൻഡ്രോയ്‌ഡ് 14 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ Oxygen OS 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഫോട്ടോഗ്രാഫിക്കായി, 50-മെഗാപിക്‌സൽ പ്രൈമറി ക്യാമറയും, 8-മെഗാപിക്‌സൽ അൾട്രാവൈഡ് ലെൻസും ലഭിക്കും. 100-വാട്ട് ഫാസ്‌റ്റ് ചാർജിങ് പിന്തുണയുള്ള 5500 mAh ബാറ്ററിയാണ് ഇതിലുള്ളത്. OnePlus Nord CE4 ഇപ്പോൾ വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് 6 മാസത്തെ നോ-കോസ്‌റ്റ് ഇഎംഐയും എക്‌സ്ചേഞ്ചിൽ ₹2500 കിഴിവും ലഭിക്കും.
Honor X9b : ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ ഹോണർ എക്‌സ് 9 ബി 20,999 രൂപയ്‌ക്കാണ് വിൽപ്പന നടത്തുന്നത്. 6.78 ഇഞ്ച് 120Hz AMOLED ഡിസ്‌പ്ലേയിലാണ് ഹോണർ വരുന്നത്. 8 ജിബി റാമും 256 ജിബി വരെ സ്‌റ്റോറേജും ജോടിയാക്കിയ സ്‌നാപ്പ്ഡ്രാഗൺ 6 ജെൻ 1 പ്രോസസറാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MagicOS 7.2 -ലാണ് ഹോണർ എക്‌സ് 9 ബി പ്രവർത്തിക്കുന്നത്. ഫോട്ടോഗ്രാഫിക്കായി, ഇതിന് 108-മെഗാപിക്‌സൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണുള്ളത്. 35 വാട്ട് ഫാസ്‌റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5800 mAh ബാറ്ററിയാണ് ഈ ഫോണിന് കരുത്ത് പകരുന്നത്.
iQOO Z9: iQOO Z9 ഇപ്പോൾ വാങ്ങുകയാണെങ്കിൽ ₹19,999 രൂപയ്ക്കാണ് ലഭിക്കുന്നത്. 6.67 ഇഞ്ച് 120Hz AMOLED ഡിസ്‌പ്ലേയിലാണ് iQOO Z9 ഫോൺ വരുന്നത്. 8 ജിബി റാമും 256 ജിബി വരെ സ്‌റ്റേറേജും ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള FuntouchOS 14-ലാണ് iQOO Z9 പ്രവർത്തിക്കുന്നത്. ഫോട്ടോഗ്രാഫിക്കായി, ഇതിന് 50-മെഗാപിക്‌സൽ പ്രധാന ക്യാമറയും 2-മെഗാപിക്‌സൽ ഡെപ്‌ത് സെൻസറും ഉണ്ട്. 5000mAh ബാറ്ററിയും 44 വാട്ട് ഫാസ്‌റ്റ് ചാർജിങും ഫോണിന്‍റെ പ്രത്യേകതയാണ്. ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ ₹2000 കൂപ്പൺ ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ചിൽ ₹2500 കിഴിവും ലഭിക്കും.
Also Read : വമ്പന്‍ വിലക്കുറവില്‍ വിപണി കീഴടക്കാന്‍ Vivo Y18 ; ഇന്ത്യയിലെ വില പുറത്ത്