ETV Bharat / bharat

വിജയത്തിളക്കത്തില്‍ വിനേഷ് ഫോഗട്ട്; ജുലാനയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി

വിനേഷ് ആദ്യം വ്യക്തമായ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് പിന്നാക്കം പോയി. എന്നാല്‍ ഒന്‍പതാം റൗണ്ട് വോട്ടെണ്ണല്‍ ആരംഭിച്ചതോടെ വീണ്ടും തിരികെ കയറുകയായിരുന്നു.

author img

By ETV Bharat Kerala Team

Published : 4 hours ago

Assembly election 2024  ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്  Congress candidate  Wrestler Vinesh Phoga
Wrestler Vinesh Phogat wins the Assembly election 2024 (ETV Bharat)

ജുലാന: ഹരിയാനയിലെ ജുലാന മണ്ഡലത്തിൽ നിന്ന് വിജയിച്ച് ഗുസ്‌തി താരം വിനേഷ് ഫോഗട്ട്. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടത്തില്‍ വ്യക്തമായ മുന്നേറ്റം നടത്തിയ വിനേഷ് പക്ഷേ പിന്നീട് പിന്നാക്കം പോയി. എന്നാല്‍ വോട്ടെണ്ണല്‍ ഒന്‍പതാം റൗണ്ടിലേക്ക് കടന്നതോടെ വീണ്ടും വിനേഷ് ഫോഗട്ട് മുന്നിലെത്തി.

ബിജെപിയുടെ യോഗേഷ്‌ കുമാറും എഎപിയുടെ കവിത റാണിയും നിലവിലെ എംഎല്‍എ അമര്‍ജീത് ധണ്ഡയുമായിരുന്നു ഇവിടെ ഫോഗട്ടിന്‍റെ മുഖ്യ എതിരാളികള്‍. ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍ (ഐഎന്‍എല്‍ഡി) നേതാവ് സുരേന്ദര്‍ ലാത്തേറും രംഗത്തുണ്ടായിരുന്നു. ഒക്‌ടോബര്‍ അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ മണ്ഡലത്തില്‍ 74.66 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ കോണ്‍ഗ്രസിന്‍റെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചെന്നും വിനേഷ് പ്രതികരിച്ചു. രാഹുലിന്‍റെ ഭാരത് ജോഡോ യാത്ര ജന പിന്തുണ വര്‍ധിപ്പിച്ചു. എല്ലാ പ്രവര്‍ത്തകരും കോണ്‍ഗ്രസിന് വേണ്ടി ഏക മനസോടെ രംഗത്ത് ഉണ്ടായിരുന്നുവെന്നും വിനേഷ് കൂട്ടിച്ചേര്‍ത്തു.

Also Read: കന്നിയങ്കത്തില്‍ കാലിടറി ഇല്‍ത്തിജ മുഫ്‌തി; ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രതികരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.