ETV Bharat / bharat

യുവതിയെ കൊന്ന് കഷണങ്ങളാക്കി; മൃതദേഹാവശിഷ്‌ടങ്ങള്‍ ഫ്രിഡ്‌ജില്‍ സൂക്ഷിച്ച നിലയില്‍, സംഭവം ബെംഗളൂരുവില്‍ - Brutual Murder of Young woman - BRUTUAL MURDER OF YOUNG WOMAN

യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച നിലയില്‍. സംഭവം ബെംഗളൂരുവിലെ മുന്നേശ്വരില്‍. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്.

BENGALURU YOUNG GIRL MURDER  DEAD BODY IN FRIDGE BENGALURU  യുവതിയെ കഷണങ്ങളാക്കി ബെംഗളൂരു  ബെംഗളൂരു യുവതിയുടെ കൊലപാതകം
Crime Spot (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 21, 2024, 6:00 PM IST

കര്‍ണാടക: ബെംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. മുന്നേശ്വരിലെ വയലിക്കാവിലെ വീട്ടിലാണ് മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്. കര്‍ണാടകയ്‌ക്ക് പുറത്ത് നിന്നുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മൂന്ന് മാസം മുമ്പാണ് യുവതി ഇവിടെയെത്തി വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയത്. ഇന്ന് (സെപ്‌റ്റംബര്‍ 21) രാവിലെ യുവതിയെ കാണാന്‍ അമ്മയും സഹോദരിയും എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇതോടെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് കമ്മിഷണർ സതീഷ് അറിയിച്ചു.

Also Read: ഭാര്യ സോഷ്യല്‍ മീഡിയയില്‍ സജീവം; കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.