പുനെ: രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജമ്മു കശ്‌മീര്‍ 399 റൺസില്‍ ഇന്നിങ്സ് ഡിക്ലയർ ചെയ്‌തു. രണ്ടാം ഇന്നിങ്സിൽ 100.2 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് ടീം കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ക്യാപ്റ്റൻ പരസ് ദോഗ്രയുടെ സെഞ്ചറി മികവിലാണ് ജമ്മു കശ്‌മീര്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 232 പന്തുകളില്‍ 132 റൺസെടുത്തു നില്‍ക്കെ ആദിത്യ സർവാതെയുടെ പന്തിലാണ് താരം പുറത്തായത്. മറുപടി ബാറ്റിങ്ങില്‍ കേരളം വിക്കറ്റ് പോകാതെ 45 റണ്‍സെടുത്തിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 3ന് 180 എന്ന നിലയിലായിരുന്നു ജമ്മു കശ്‌മീര്‍. കനയ്യ വധാവന്‍ (64), സഹിൽ ലോത്രയും (59) അർധ സെഞ്ചുറി നേടി. നായകന്‍ പരസ് ദോഗ്രയും കനയ്യ വധാവനും ചേർന്ന് 261 പന്തിൽ 146 റൺസ് അടിച്ചെടുത്തതോടെയാണ് നാലാം ദിനം കശ്‌മീര്‍ ഉയര്‍ന്നത്.
Tea break: Kerala - 45/0 in 9.6 overs (Rohan S Kunnummal 27 off 30, Akshay Chandran 11 off 31) #JKvKER #RanjiTrophy #Elite-QF1
— BCCI Domestic (@BCCIdomestic) February 11, 2025
വിവ്രാന്ത് ശർമ (37), ലോണ്‍ നാസിർ മുസാഫർ (28), യുദ്ധ്‍വിർ സിങ് (27) എന്നിവരാണ് ടീമിനായി ഭേദപ്പെട്ട നിലയില്‍ പൊരുതിയത്. ഓപ്പണർമാരായ ശുഭം ഖജൗരിയയും (2) യവീർ ഹസനും (16) നിറം മങ്ങി. കേരളത്തിനായി എം.ഡി നിധീഷ് 89 റൺസ് കൊടുത്ത് നാലു വിക്കറ്റു വീഴ്ത്തിയപ്പോള്‍ ആദിത്യ സർവാതെയും ബേസിലും രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി.
ഒന്നാം ഇന്നിങ്സിലും കശ്‌മീര്‍ 280 റൺസിന്‍റെ മികച്ച സ്‌കോര്‍ നേടിയിരുന്നു. എന്നാല്‍ രക്ഷകനായി സല്‍മാന്‍ നിസാര്‍ ഇറങ്ങിയതോടെ കേരളം മുന്നേറി. സല്‍മാന്‍റെ സെഞ്ചുറി ബലത്തില്‍ കേരളം ഒന്നാം ഇന്നിങ്‌സില്‍ ഒരു റണ്‍സിന്‍റെ ലീഡ് ബലത്തില്‍ 281 റണ്‍സ് സ്വന്തമാക്കുകയായിരുന്നു.
ഒന്നാം ഇന്നിങ്സില്‍ കേരളത്തിനായി എംഡി നിധീഷ് ആറു വിക്കറ്റെടുത്തപ്പോള്‍ ആദിത്യ സർവതെ രണ്ട് വിക്കറ്റും നേടി. ക്വാർട്ടർ മത്സരം സമനിലയിൽ കലാശിച്ചാല്‍ ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ ബലത്തിൽ കേരളത്തിന് സെമിയിലെത്താന്‍ കഴിയും.
- Also Read: ചാമ്പ്യൻസ് ട്രോഫിയില്‍ ജസ്പ്രീത് ബുംറ കളിക്കുമോ..! അന്തിമ സ്ക്വാഡിന് ഇന്ന് തീരുമാനമായേക്കും - JASPRIT BUMRAH INJURY UPDATE
- Also Read: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം; ഇന്ത്യയുടെ സാധ്യതാ താരങ്ങള്‍, ആരൊക്കെ പുറത്താകും - IND VS ENG 3RD ODI
- Also Read: വണ്‍ മാന്‍ ഷോ..! രഞ്ജി ക്വാര്‍ട്ടറില്‍ തകര്‍ത്തടിച്ച് സല്‍മാന്‍ നിസാര്‍, കേരളത്തിന് ലീഡ് - SALMAN NISAR HITS CENTURY