ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ വീണ്ടും ചെന്നായ ആക്രമണം; വൃദ്ധയെ കടിച്ചുകൊന്നു - Wolf attack in Sitapur - WOLF ATTACK IN SITAPUR

ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ഗ്രാമത്തില്‍ വൃദ്ധയെ ചെന്നായ കടിച്ചുകൊന്നു.

WOLF ATTACKED OLD WOMAN IN SITAPUR  WOLF ATTACK UTTARPRADESH  ഉത്തര്‍പ്രദേശ് ചെന്നായ ആക്രമണം  സീതാപൂർ ചെന്നായ വൃദ്ധയെ കൊന്നു
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 30, 2024, 7:15 PM IST

സീതാപൂർ: ഉത്തര്‍പ്രദേശില്‍ വീണ്ടും ചെന്നായ ആക്രമണം. സീതാപൂർ ജില്ലയില്‍ വൃദ്ധയെ ചെന്നായ കടിച്ചുകൊന്നു. കഴുത്തില്‍ കടിയേറ്റ നിലയിലാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടികളടക്കം ഗ്രാമത്തിലെ ആറോളം പേരെ ചെന്നായ ആക്രമിച്ചിട്ടുണ്ട്.

വളർത്തുമൃഗങ്ങളെയും ചെന്നായ്ക്കൾ ആക്രമിക്കുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. സദർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ധരംപൂർ, ഗർത്താരി ഗ്രാമങ്ങളിൽ ചെന്നായ്ക്കൾ വിഹരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.

സീതാപൂരിന്‍റെ സമീപ ഗ്രാമമായ ബഹ്‌റൈച്ചില്‍ പിഞ്ചുകുഞ്ഞിനെ അടക്കം ഒന്‍പത് പേരെ കൊന്ന ചെന്നായയെ കഴിഞ്ഞ ദിവസമാണ് വനം വകുപ്പ് പിടികൂടിയത്. സീതാപൂരില്‍ ആക്രമണം നടത്തിയ ചെന്നായയെ പിടികൂടാനുള്ള ശ്രമം വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

Also Read : കൊന്നത് വൃദ്ധയടക്കം ഒന്‍പതുപേരെ; ഒടുവില്‍ നരഭോജി ചെന്നായ കൂട്ടിലായി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.