മുംബൈ: നവംബർ 20-ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് ബൂത്തുകളിൽ വിജയിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മേരാ ബൂത്ത് സബ്സെ മസ്ബൂത്' പരിപാടിയുടെ ഭാഗമായി ബിജെപി പ്രവർത്തകരെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യവെയാണ് മോദി നിര്‍ദേശം നല്‍കിയത്.
സ്ത്രീകളെയും യുവാക്കളെയും കർഷകരെയും ഉള്‍പ്പെടുത്തി ബൂത്ത് തല യോഗങ്ങൾ സംഘടിപ്പിക്കണമെന്നും, ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്‍റെ പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ബിജെപി പ്രവര്‍ത്തകരോട് മോദി നിര്‍ദേശിച്ചു. ബിജെപി സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള വീഡിയോകള്‍ പരമാവധി പ്രചരിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി കള്ളം പ്രചരിപ്പിക്കുകയാണെന്നും, ബിജെപി പ്രവർത്തകർ ഈ വസ്‌തുത വോട്ടർമാരെ അറിയിക്കണമെന്നും മോദി പറഞ്ഞു. 'ഞാൻ പോകുന്നിടത്തെല്ലാം നമ്മുടെ പ്രവർത്തകരുടെ കഠിനാധ്വാനം കണ്ടു, നിങ്ങളെല്ലാവരും ബിജെപിയുടെ ശക്തരായ സേനയാണ്, നിങ്ങൾ എന്‍റെ നേരിട്ടുള്ള പ്രതിനിധികളാണ്. ആളുകൾക്ക് അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിങ്ങളോട് പറയുന്നതിലൂടെ ആശ്വാസം ലഭിക്കുന്നു' എന്നും ബിജെപി പ്രവര്‍ത്തകരോട് മോദി പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടിത്തട്ടിലെ ജനങ്ങള്‍ക്കു വരെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ എത്തുന്നുവെന്ന് ഉറപ്പാക്കണം. നമ്മുടെ ഗവൺമെന്‍റിന്‍റെ കാഴ്‌ചപ്പാട് വികസനവും എല്ലാവർക്കും പുരോഗതി നേടാനുള്ള അവസരവും ലഭ്യമാക്കുക എന്നതുമാണ്. കോൺഗ്രസിന് വരെ അതിന്‍റെ ചരിത്രം അറിയാം.
രാജ്യത്തെ എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾ എന്താണെന്ന് പോലും അറിയാത്ത കാലം വരെ കോൺഗ്രസ് കേന്ദ്രത്തിൽ വലിയ ഭൂരിപക്ഷത്തോടെയാണ് സർക്കാർ രൂപീകരിച്ചത്. എന്നാൽ ഈ സമുദായങ്ങൾ ഒന്നിച്ചപ്പോൾ മുതൽ കോൺഗ്രസിന്‍റെ നില ദുർബലമാവുകയാണ്.
എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളെ തകർക്കാനാണ് കോൺഗ്രസ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കാനാണ് മഹാരാഷ്ട്രയിലെ മഹായുതി സർക്കാർ ശ്രമിക്കുന്നത്. ഇതാണ് നമ്മുടെ മഹായുതി സര്‍ക്കാരും പ്രതിപക്ഷമായ മഹാ അഘാഡിയും തമ്മിലുള്ള വ്യത്യാസം. മഹായുതി സഖ്യത്തെ വിജയിപ്പിക്കാനുള്ള സന്ദേശവുമായി ബിജെപി ബൂത്ത് പ്രവർത്തകർ ഓരോ വീട്ടിലും എത്തണം.
ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ അടുത്ത അഞ്ച് വർഷത്തേക്ക് നിലനിൽക്കണമെന്നാണ് മഹാരാഷ്ട്രയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. മഹായുതി സർക്കാരിൽ മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വലിയ മതിപ്പാണ്. എവിടെ പോയാലും ഈ സ്നേഹം കണ്ടിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Read Also: മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതം; ഒരു സ്‌ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി