കൊൽക്കത്ത : ബലാത്സംഗ കേസുകളിൽ അതിവേഗ നടപടി ഉറപ്പാക്കാന്‍ വേണ്ടി സംസ്ഥാന നിയമസഭ പാസാക്കിയ അപരാജിത ബില്ലിനൊപ്പം സാങ്കേതിക റിപ്പോർട്ട് അയക്കാത്തതില്‍ മുഖ്യമന്ത്രി മമത ബാനർജിയെ വിമര്‍ശിച്ച് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്. സംസ്ഥാന സർക്കാരിന്‍റെ വീഴ്‌ചകൾ മറച്ചുവയ്‌ക്കാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് രാജ്ഭവൻ സംസ്ഥാന സെക്രട്ടേറിയറ്റിനോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സാങ്കേതിക റിപ്പോർട്ടുകൾ തടഞ്ഞുവയ്‌ക്കുന്നതും തുടര്‍ന്ന് ബില്ലുകൾ തടഞ്ഞുവച്ചതിന് രാജ്ഭവനെ കുറ്റപ്പെടുത്തുന്നും ഇതാദ്യമായല്ലെന്നും രാജ്ഭവൻ പ്രസ്‌താവനയിൽ പറഞ്ഞു. ചട്ടങ്ങൾ അനുസരിച്ച്, ബില്ലിന് അനുമതി നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് ഒരു സാങ്കേതിക റിപ്പോർട്ട് സർക്കാർ അയക്കേണ്ടതുണ്ട്. ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ പാസാക്കിയ സമാന ബില്ലുകളുടെ കോപ്പി പേസ്റ്റ് ആണ് ബംഗാൾ സര്‍ക്കാരിന്‍റെ ബില്ലെന്നും ഗവർണർ ആരോപിച്ചു.
ഈ ബില്ലുകളിൽ ചിലത് അനുമതിക്കായി കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രിക്കും അറിയാമെന്നും അവകാശപ്പെട്ടു. ഇത്തരമൊരു സെൻസിറ്റീവ് വിഷയത്തിൽ രാഷ്‌ട്രീയം കലര്‍ത്തുകയാണെന്നും ഇരയുടെ മാതാപിതാക്കളുടെ വികാരം അവഗണിച്ചു എന്നും ഗവർണർ ആനന്ദ ബോസ് ആരോപിച്ചു. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിലും ഗവർണർ സര്‍ക്കാരിനെ ശക്തമായി വിമര്‍ശിച്ചിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ബംഗാളില്‍ നിയമമുണ്ടെങ്കിലും അത് ശരിയായി നടപ്പിലാക്കുന്നില്ല എന്നായിരുന്നു സിവി ആനന്ദ ബോസിന്‍റെ പ്രതികരണം. ഓഗസ്റ്റ് 9 ന് ആണ് കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ യുവ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയത്. സെപ്റ്റംബർ 3 ന് ആണ് പശ്ചിമ ബംഗാൾ നിയമസഭ അപരാജിത വുമണ്‍ ആന്‍ഡ് ചൈല്‍ഡ് (പശ്ചിമ ബംഗാൾ ക്രിമിനൽ നിയമ ഭേദഗതി) ബിൽ, 2024 ഐകകണ്ഠ്യേന പാസാക്കിയത്. ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ ഭേദഗതി ചെയ്‌തുകൊണ്ട് ബലാത്സംഗത്തിന് വധശിക്ഷയോ ജീവപര്യന്തം തടവോ നൽകുന്നതാണ് ബിൽ.
Also Read: 'ബലാത്സംഗം മാനവരാശിക്ക് മേലുള്ള ശാപം'; 'അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ' പാസാക്കി ബംഗാള്‍ നിയമസഭ