തെലങ്കാന: സഹോദരിയുടെ പ്രണയ വിവാഹത്തില്‍ പ്രതിഷേധം കൊലപാതകമായി. വരന്‍റെ സഹോദരനെ കുത്തി കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ സഹോദരന്‍. തെലങ്കാനയിലെ മേഡക് ജില്ലയിലെ നവാബ് പേട്ട സ്വദേശി നാഗേഷാണ് കൊല്ലപ്പെട്ടത്. നാഗേഷിന്‍റെ സഹോദരന്‍ പൊട്ടരാജു ഉദയ് എന്ന യുവാവും പ്രതിയുടെ സഹോദരി ഭവാനിയും പ്രണയത്തിലായിരുന്നു (Brother's love marriage led to the elder brother's murder).
വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതം മൂളാത്തതിനാൽ വീട്ടിൽ നിന്ന് ഒളിച്ചോടി ദിവസങ്ങൾക്ക് മുമ്പാണ് ഹൈദരാബാദിൽ വെച്ച് ഇരുവരും വിവാഹിതരായത്. ഇതിൽ പ്രകോപിതരായ യുവതിയുടെ സഹോദരൻ നവദമ്പതികളെ തെരഞ്ഞെങ്കിലും കണ്ടെത്താനായിരുന്നില്ല (both families did not agree to their marriage).
ഉദയ്‌യുടെ വീട്ടിലേക്ക് അന്വേഷിച്ച് പോയെങ്കിലും വീട്ടില്‍ സഹോദരിയും ഭർത്താവും ഉണ്ടായിരുന്നില്ല. ഇതാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. ആ സമയം വീട്ടിലുണ്ടായിരുന്ന ഉദയ്‌യുടെ സഹോദരൻ നാഗേഷിനെ ഭവാനിയുടെ സഹോദരൻ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നാഗേഷിനെ പ്രാദേശിക ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.