ETV Bharat / bharat

രാജ്യം ഉറ്റുനോക്കുന്ന വയനാട് ഉപതെരഞ്ഞെടുപ്പ്; അറിയാം വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തിന്‍റെ ചരിത്രവും പ്രാധാന്യവും - WAYANAD BY ELECTION

അടുത്ത മാസം പതിമൂന്നിനാണ് വയനാട്ടിലെ ഉപതെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സിപിഐ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കിക്കഴിഞ്ഞു. ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലത്തില്‍ കളമൊരുങ്ങിയിരിക്കുന്നത്.

Parliament election 2024  Loksabha poll  priyanka gandhi  sathyan mokeri
Wayanad Candidates (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 24, 2024, 5:14 PM IST

കേരളത്തിലെ ഇരുപത് പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് വയനാട്. 2023 മാര്‍ച്ച് 23ന് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ നിന്ന് അയോഗ്യനാക്കുകയും അംഗത്വം റദ്ദാക്കുകയും ചെയ്‌തു. സൂറത്തിലെ ഒരു കോടതി അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്‌തതിന് പിന്നാലെ ആയിരുന്നു ഈ നടപടി. എന്നാല്‍ 2023 ഓഗസ്റ്റ് നാലിന് അദ്ദേഹത്തിന്‍റെ അംഗത്വം സുപ്രീം കോടതി പുനഃസ്ഥാപിച്ചു.

രാഹുല്‍ ഗാന്ധി ഇക്കുറി റായ്‌ബറേലിയില്‍ നിന്ന് കൂടി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ വയനാട്ടിലെ അംഗത്വം വേണ്ടെന്ന് വച്ച് രാജി സമര്‍പ്പിക്കുകയായിരുന്നു. ഈ മണ്ഡലത്തില്‍ തന്‍റെ സഹോദരി പ്രിയങ്ക തന്നെ മത്സരിക്കാന്‍ എത്തുമെന്ന് അന്ന് തന്നെ രാഹുല്‍ പ്രഖ്യാപനവും നടത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ സുരക്ഷിതമായ മണ്ഡലമാണ് വയനാട്. 2008ലെ മണ്ഡലപുനര്‍നിര്‍ണയത്തിന് ശേഷം രൂപീകൃതമായ വയനാട് മണ്ഡലം കോണ്‍ഗ്രസിന്‍റെ ഉരുക്കുകോട്ടയാണ്. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ എം ഐ ഷാനവാസ് ആണ് രൂപീകരണത്തിന് ശേഷം 2018ല്‍ മരിക്കുന്നത് വരെ പാര്‍ലമെന്‍റില്‍ വയനാടിനെ പ്രതിനിധീകരിച്ചിരുന്നത്. പിന്നീട് 2019ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഇവിടെ നിന്ന് ജനവിധി തേടി. ഇവിടെ നിന്നാണ് ഉപതെരഞ്ഞെടുപ്പില്‍ നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരി പ്രിയങ്ക പാര്‍ലമെന്‍ററി രാഷ്‌ട്രീയത്തിലേക്കുള്ള തന്‍റെ കന്നിയങ്കം കുറിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ മാസം പതിമൂന്നിനാണ് വയനാട് ഉപതെരഞ്ഞെടുപ്പ്.

2011ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 93.15ശതമാനവും ഗ്രാമീണ ജനവിഭാഗമാണ്. 6.85ശതമാനം നാഗരിക ജനതയും. പട്ടികജാതി പട്ടികവര്‍ഗ അനുപാതം മൊത്ത ജനസംഖ്യയുടെ യഥാക്രമം 7.01,9.3 എന്നനിരക്കിലാണ്.

ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വയനാട് ലോക്‌സഭ മണ്ഡലം. വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, എന്നീ നിയമസഭ മണ്ഡലങ്ങളാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലുള്ളത്.

വയനാട് എന്ത് കൊണ്ട് കോണ്‍ഗ്രസിന് സുരക്ഷിതം?

2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളില്‍ മൂന്നും കോണ്‍ഗ്രസ് സ്വന്തമാക്കിയിരുന്നു. ഇന്ത്യാ സഖ്യാംഗം സിപിഎം രണ്ട് സീറ്റുകള്‍ സ്വന്തമാക്കി. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും എതിരാളികളാണ്. മാറിമാറിയാണ് 2021 വരെ ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും ഇവര്‍ സാധാരണ നിലയില്‍ കേരളത്തില്‍ അധികാരത്തിലെത്താറുള്ളത്. 2021ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി.

2024 പൊതുതെരഞ്ഞെടുപ്പില്‍ പതിനാല് ലക്ഷത്തിലധികം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 73.57ശതമാനം പേര്‍ വോട്ട് ചെയ്‌തു. ഇതില്‍ സാധുവായ 59.69ശതമാനവും കോണ്‍ഗ്രസ് സ്വന്തമാക്കി. 2019 പൊതുതെരഞ്ഞെടുപ്പില്‍ സാധുവായ 64.9ശതമാനം വോട്ടും കോണ്‍ഗ്രസിനായിരുന്നു. സിപിഐയ്ക്ക് കേവലം 25.2ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. ഷാനവാസിന്2009ല്‍ 49.6ശതമാനം വോട്ട് നേടാനായി. 2014ല്‍ 41.2ശതമാനം വോട്ടും അദ്ദേഹം നേടിയിരുന്നു.

2011ലെ കാനേഷുമാരി കണക്കുകള്‍ പ്രകാരം വയനാട് ജില്ലയില്‍ 29ശതമാനം മുസ്ലീം ജനസംഖ്യയാണുള്ളത്. അതേസമയം തൊട്ടടുത്ത ജില്ലയും വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഒരു നിയമസഭ മണ്ഡലം സ്ഥിതി ചെയ്യുന്ന ജില്ലയുമായ കോഴിക്കോട്ട് 39.2ശതമാനം മുസ്ലീം ജനതയുണ്ട്. വയനാട് ലോക്‌സഭ മണ്ഡലത്തിലെ മൂന്ന് നിയമസഭ മണ്ഡലമുള്‍ക്കൊള്ളുന്ന മലപ്പുറം ജില്ലയില്‍ 70.24ശതമാനം മുസ്ലീം ജനസംഖ്യയുണ്ട്. മുസ്ലീം സമുദായം പരമ്പരാഗതമായി കോണ്‍ഗ്രസിന്‍റെ വോട്ട് ബാങ്കാണ്.

2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട് പാര്‍ലമെന്‍ററി മണ്ഡലത്തില്‍ 1462423 വോട്ടര്‍മാരാണ് ഉള്ളത്. 1084653 സാധുവായ വോട്ടുകളില്‍ രാഹുല്‍ ഗാന്ധി 3,64,422 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തോടെ വിജയം കണ്ടു. ആകെ 647445 വോട്ടുകളാണ് രാഹുലിന് മൊത്തം ലഭിച്ചത്. സിപിഐ നേതാവ് ആനിരാജ രണ്ടാം സ്ഥാനത്തെത്തി.

ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയില്‍ നിന്ന് കൂടി വിജയിച്ചതോടെ രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞു. റായ്‌ബറേലി പരമ്പരാഗതമായി നെഹ്‌റു കുടുംബത്തിന്‍റെ സ്വന്തമാണ്. അത് ഉപേക്ഷിക്കുന്നത് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് തെറ്റായ ഒരു സന്ദേശമാകും നല്‍കുക. അത് കൊണ്ടാണ് വയനാട് ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായതെന്നാണ് കോണ്‍ഗ്രസിന്‍റെ വിശദീകരണം. ഇതിന് പുറമെ രാഹുലിന്‍റെ ഉത്തര്‍പ്രദേശിലെ സാന്നിധ്യം കോണ്‍ഗ്രസിന് ഇവിടെ കൂടുതല്‍ കരുത്ത് പകരുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

2019ല്‍ വയനാട് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ 1359679 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. 1090042 സാധുവായ വോട്ടുകള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വിജയിച്ച് പാര്‍ലമെന്‍റിലെത്തി. 706367 വോട്ടുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഐയുടെ പി പി സുനീറിന് 274597 വോട്ടുകളാണ് കിട്ടിയത്.

2014ല്‍ വയനാട് ലോക്സഭ മണ്ഡലത്തില്‍ ആഖെ 1249420 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. 904271ആയിരുന്നു സാധുവായ ആകെ വോട്ടുകള്‍. കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസ് വിജയിച്ച് പാര്‍ലമെന്‍റംഗമായി. 410703 വോട്ടുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. സിപിഐ നേതാവ് അഡ്വ.എം റഹ്മത്തുള്ള 257264 വോട്ടുകള്‍ നേടി രണ്ടാമതെത്തി.

Also Read: വയനാട്ടിൽ ചെങ്കടൽ; ദേശീയ നേതാക്കൾക്കൊപ്പം വിജയപ്രതീക്ഷയിൽ സത്യൻ മൊകേരി, നാമനിർദേശ പത്രിക സമർപ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.