ETV Bharat / bharat

വഖഫ് നിയമ ഭേദഗതി ബില്ല് ലോക്‌സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ - WAQF ACT AMENDMENT BILL PROTEST - WAQF ACT AMENDMENT BILL PROTEST

വഖഫ് നിയമ ഭേദഗതി ബില്ല് ലോക്‌സഭയിൽ അവതരിപ്പിക്കുന്നു. പ്രതിഷേധമറിയിച്ച് വിവിധ പ്രതിപക്ഷ പാർട്ടികൾ.

വഖഫ് നിയമ ഭേദഗതി ബിൽ  WAQF ACT BOARD  WAQF ACT AMENDMENT BILL  വഖഫ് നിയമ ഭേദഗതി ബിൽ പ്രതിഷേധം
Parliament- File Photo (ANI)
author img

By ETV Bharat Kerala Team

Published : Aug 8, 2024, 2:45 PM IST

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ല് ലോക്‌സഭയിൽ അവതരിപ്പിക്കുന്നു. ബില്ലിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുന്ന, 1995 ലെ വഖഫ് നിയമ ഭേദഗതി ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ആണ് അവതരിപ്പിക്കുന്നത്.

അതേസമയം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കാനല്ല ബില്ലെന്നും നീതി ലഭിക്കാത്ത മുസ്ലിം സഹോദരങ്ങൾക്ക് ബില്ല് നീതി നൽകുമെന്നും കിരൺ റിജുജു അറിയിച്ചു. ടിഡിപിയും ജെഡിയുവും ബില്ലിനെ പിന്തുണച്ചു. രാജ്യത്തിന്‍റെ ഐക്യം തകർക്കുന്ന ബില്ലെന്ന് കെ രാധാകൃഷ്‌ണൻ പറഞ്ഞു. വഖഫിനെ തകർക്കുന്ന നടപടിയെന്ന് എൻ കെ രാമചന്ദ്രനും പറഞ്ഞു.

മുസ്‌ലീം ഇതര അംഗങ്ങളെയും വനിതകളെയും വഖഫ് കൗണ്‍സിലിലും ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളുമായാകും വഖഫ് നിയമ ഭേദഗതി ബില്‍ അവതരിപ്പിക്കുക. ബിൽ മതപരമായ വിഷയത്തിലുള്ള ഇടപെടലെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. ബില്ല് ഘരണഘടന വിരുദ്ധമെന്ന് ടിഎംസി പറഞ്ഞു. ബില്ല് മുസ്ലീങ്ങളോടുള്ള വിവേചനമെന്ന് സമാജാ വാദി പാർട്ടി അറിയിച്ചു.

വഖഫ് ബോർഡിൽ മുസ്‌ലീം ഇതര അംഗങ്ങളെ ഉൾപ്പെടുത്തുന്നവർ ദേവസ്വം ബോർഡിൽ അഹിന്ദുക്കളെ ഉൾപ്പെടുത്തുമോയെന്ന് കെ സി വേണുഗോപാൽ ചോദിച്ചു. ബിൽ ജനദ്രോഹമെന്ന് ഡിഎംകെ അഭിപ്രായപ്പെട്ടു. ബില്ലിന് പിന്നിൽ വൃത്തിക്കെട്ട അജണ്ടയെന്ന് ഇ ടി മുഹമ്മദ് ബഷീർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.