ഡെറാഡൂണ്‍: അമ്മയും ബന്ധുക്കളും വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതായി നീറ്റ് പരീക്ഷാർഥിയുടെ പരാതി. റൂർക്കി സ്വദേശിനിയായ പെൺകുട്ടിയാണ് ഗംഗനഹർ കോട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പെൺക്കുട്ടി മൂന്ന് തവണ ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.
പെൺക്കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമ്മ, രണ്ടാനച്ഛൻ, അമ്മയുടെ അനന്തരവൻ, ഒരു ഡോക്‌ടർ, ഏജൻ്റ് മറ്റൊരു വ്യക്തി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
തന്നെ ബലാത്സംഗം ചെയ്യാൻ മൂന്ന് പുരുഷൻമാരുമായി അമ്മ ഗൂഢാലോചന നടത്തിയെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. തന്നെ നൽകുന്നതിന് പകരമായി ഏജൻ്റിൽ നിന്ന് അമ്മയ്ക്ക് റൂർക്കിയിൽ ഒരു പ്ലോട്ടും ഡോക്‌ടറിൽ നിന്ന് വീടും ലഭിച്ചുവെന്ന് പെൺകുട്ടി ആരോപിച്ചു. തന്നെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടാൻ വേണ്ടി തൻ്റെ അശ്ലീല വീഡിയോ ചിത്രീകരിക്കാൻ അമ്മ ഒരു യുവാവിനെ ഏർപ്പാടാക്കിയെന്നും പെൺക്കുട്ടി പൊലീസിനോട് പറഞ്ഞു.
ഇത് സംബന്ധിച്ച് നേരത്തെ ജയ്‌പൂർ പൊലീസിൽ പരാതി നൽകി. തുടർന്ന് തന്നെ റൂർക്കിയിലെ ഒരു സാമൂഹിക പ്രവർത്തകന് കൈമാറിയെന്നും പെൺക്കുട്ടി പറഞ്ഞു. പിന്നീട് ഓഗസ്റ്റ് 14 ന് അമ്മ ഒരു യുവാവിനൊപ്പം സാമൂഹിക പ്രവർത്തകൻ്റെ വീട്ടിൽ വന്നു. അവിടെവച്ച് പെൺക്കുട്ടിയെ ആക്രമിക്കുകയും ബലമായി വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്‌തു. പെൺക്കുട്ടി ശബ്‌ദം വെച്ചതിന് തുടർന്ന് നാട്ടുകാർ എത്തി പ്രശ്‌നത്തിൽ ഇടപ്പെട്ടു. നാട്ടുകാർ എത്തിയപ്പോൾ അമ്മയും യുവാവും സ്ഥലത്ത് നിന്ന് ഓടിപ്പോയെന്നും പെൺക്കുട്ടി പറഞ്ഞു.
പെൺക്കുട്ടിയുടെ വൈദ്യപരിശോധനയും നടത്തി. അമ്മ, ഏജൻ്റ്, ഡോക്‌ടർ, യുവാവ് എന്നിവർക്കെതിരെ ബലാത്സംഗത്തിനും, രണ്ടാനച്ഛനും അനന്തരവനുമെതിരെ പ്രത്യേക കേസും രെജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും വിഷയം അന്വേഷണത്തിലാണെന്ന് ഗംഗനഹർ കോട്വാലി ഇൻചാർജ് ഇൻസ്പെക്‌ടർ ഗോവിന്ദ് കുമാർ പറഞ്ഞു