ETV Bharat / bharat

യുപിയില്‍ കാര്യങ്ങൾ ഓകെയെന്ന് സമാജ് വാദി പാർട്ടി, മറ്റ് സംസ്ഥാനങ്ങളില്‍ 'ഇൻഡ്യ' മുന്നണി അനിശ്‌ചിതത്വത്തില്‍

author img

By ETV Bharat Kerala Team

Published : Feb 2, 2024, 10:02 AM IST

എസ്‌പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിലെ പതിനാറ് സ്ഥാനാര്‍ത്ഥികളില്‍ മൂന്ന് പേരും അഖിലേഷ് കുടുംബത്തില്‍ നിന്നുള്ളവരാണ്. ഉത്തർപ്രദേശില്‍ കോൺഗ്രസുമായി സീറ്റ് ചർച്ചകൾ പൂർത്തിയായതായും സമാജ്‌വാദി പാർട്ടി.

Uttar Pradesh  Samajwadi party  Seat sharing  പിച്‌ദ ദലിത് അല്‍പ്പസംഖ്യയ്‌ക്ക്  രാംഗോപാല്‍യാദവ്
seat sharing with congress almost done samajwadi partys ram gopal yadav

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സീറ്റ് പങ്കിടല്‍ സംബന്ധിച്ച ചര്‍ച്ചകൾ പൂര്‍ത്തിയായതായി സമാജ് വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാംഗോപാല്‍യാദവ്. ഇതേക്കുറിച്ച് ഉടന്‍ തന്നെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി(Uttar Pradesh seat sharing). കാര്യങ്ങളെല്ലാം ശരിയായ ദിശയില്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പതിനാറ് ലോക്‌സഭ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു(Samajwadi party). കോണ്‍ഗ്രസിന് 11 സീറ്റുകള്‍ നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു(Seat sharing). എസ്‌പിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിലെ പതിനാറ് സ്ഥാനാര്‍ത്ഥികളില്‍ മൂന്ന് പേരും അഖിലേഷ് കുടുംബത്തില്‍ നിന്നുള്ളവരാണ്.

ഫിറോസാബാദില്‍ നിന്ന് അക്ഷയ് യാദവും മെയിന്‍പൂരില്‍ നിന്ന് ഡിമ്പിള്‍ യാദവും ബദൂണില്‍ നിന്ന് ധര്‍മ്മേന്ദ്ര യാദവും ജനവിധി തേടുമെന്നാണ് അറിയിച്ചിട്ടുള്ളത്. നിലവിലെ പാര്‍ലമെന്‍റംഗം ഷഫിഖര്‍ റഹ്‌മാന്‍ ബാര്‍ക്യൂ സംഭലില്‍ നിന്ന് വീണ്ടും ജനവിധി തേടുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ധൗരാഹ്രയില്‍ ആനന്ദ് ഭദൗരിയയെ രംഗത്തിറക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഉന്നാവോയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് അനുടണ്ടന്‍ ജനവിധി തേടും. തലസ്ഥാനമായ ലഖ്‌നൗവില്‍ പാര്‍ട്ടിയുടെ എംഎല്‍എ രവിദാസ് മെഹ്‌രോത്ര തന്നെ നേരിട്ട് കളത്തിലിറങ്ങും. അംബേദ്ക്കര്‍ നഗറില്‍ മുന്‍ ബിഎസ്പി നേതാവ് കൂടിയായ എംഎല്‍എ ലാല്‍ജി വര്‍മ്മ മത്സരിക്കും.

എസ്‌പിയ്ക്ക് നിലവില്‍ മൂന്ന് അംഗങ്ങള്‍ മാത്രമാണ് ലോക്‌സഭയില്‍ ഉള്ളത്. അതില്‍ രണ്ട് പേര്‍ ഡിമ്പിള്‍ യാദവും ഷഫിഖ്വര്‍ റഹ്‌മാന്‍ ബാര്‍ക്യുവും ആണ്. മറ്റൊരു എംപിയായ മൊറാദാബാദില്‍ നിന്നുള്ള എസ് ടി ഹസന്‍ പാര്‍ട്ടിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. സമാജ്‌വാദി പാർട്ടിയുടെ ആദ്യ ഘട്ട പട്ടികയില്‍ പിന്നാക്ക വിഭാഗങ്ങളില്‍ (ഒബിസി) നിന്ന് പതിനൊന്ന് പേരും മൂന്ന് മേല്‍ജാതിക്കാരും ദളിത് വിഭാഗത്തില്‍ നിന്ന് ഒരാളും മുസ്ലീം സമുദായത്തില്‍ നിന്ന് ഒരാളുമാണ് ഇടം പിടിച്ചിട്ടുള്ളത്.

അതേസമയം മിക്ക സംസ്ഥാനങ്ങളിലും ഇൻഡ്യ മുന്നണിയില്‍ ആശയക്കുഴപ്പങ്ങള്‍ തുടരുകയാണ്. പശ്ചിമബംഗാളില്‍ സിപിഎമ്മുമായി ചേര്‍ന്ന് മത്സരത്തിനില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസുമായി സീറ്റ് ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് ആംആദ്‌മി പാർട്ടിയും. കേരളത്തില്‍ മുന്നണിയുടെ ഭാഗമാണെങ്കിലും കോണ്‍ഗ്രസ് -ഇടതു പോരാട്ടം തന്നെയാകും സംസ്ഥാനത്ത് ഉണ്ടാകുക.

മുന്നണിയ്ക്ക് മുന്‍കൈ എടുത്ത ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെ എന്‍ഡിഎയുടെ ഭാഗമായതും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായേക്കാവുന്ന സാഹചര്യത്തില്‍ ഇൻഡ്യ മുന്നണിയിലെ സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നത് എങ്ങനെയെന്ന് കാത്തിരുന്ന് കാണണം.

Also Read: ഇന്ത്യ സഖ്യം തകരുന്നു; കാരണം കോൺഗ്രസിൻ്റെ അഹങ്കാരമോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.