ETV Bharat / bharat

മീറ്റിങ്ങിനായി മുംബൈയില്‍ എത്തിയ യുഎസ് പൗരന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

മരിച്ചത് 62കാരന്‍ മാര്‍ക്ക് വില്യംസ്. നാളെ മടങ്ങാനിരിക്കെയാണ് ഇന്നലെ മാര്‍ക്കിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷം നടത്തിവരികയാണ്.

Mumbai police  US national found dead  ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  യുഎസ് പൗരന്‍ മുംബൈയില്‍ മരിച്ചു
us-national-found-dead-in-hotel-room-mumbai
author img

By ETV Bharat Kerala Team

Published : Mar 13, 2024, 7:08 AM IST

മുംബൈ (മഹാരാഷ്‌ട്ര) : ഹോട്ടല്‍ മുറിയില്‍ അമേരിക്കന്‍ പൗരനായ 62 കാരന്‍ മരിച്ച നിലയില്‍. മുംബൈ അന്ധേരി ഏരിയയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇന്നലെ (12.03.2024) രാവിലെ മാര്‍ക്ക് വില്യംസ് എന്ന അമേരിക്കന്‍ പൗരനെ മരിച്ച നിലയില്‍ കണ്ടെത്തിയത് (US national found dead in hotel room Mumbai). ഒരു മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനായി മുംബൈയില്‍ എത്തിയതായിരുന്നു മാര്‍ക്ക് വില്യംസ്.

മാര്‍ച്ച് 9നാണ് മാര്‍ക്ക് മുംബൈയില്‍ എത്തിയത്. 14ന് യുഎസിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. മീറ്റിങ്ങിനെത്തിയ മാര്‍ക്ക് മാര്‍ച്ച് 9 മുതല്‍ തന്നെ പ്രസ്‌തുത ഹോട്ടലില്‍ താമസിച്ച് വരികയായിരുന്നു.

മുംബൈ സഹാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സ്വാഭാവിക മരണമാണെന്ന നിഗമനത്തിലാണ് പൊലീസ്.

ഇന്നലെ രാവിലെ 10 മണിയോടെയാണ് പൊലീസിന് മാര്‍ക്ക് മരിച്ചതായി വിവരം ലഭിച്ചത്. ഉടന്‍ തന്നെ പൊലീസ് ഹോട്ടലില്‍ എത്തി തുടര്‍ നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.