ലക്‌നൗ: ഉത്തര്‍പ്രദേശ് പൊലീസിന്‍റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് (എസ്‌ടിഎഫ്) എതിരെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ക്യാബിനറ്റ് മന്ത്രി മന്ത്രി ആശിഷ് പട്ടേൽ. എസ്‌ടിഎഫില്‍ നിന്നും തന്‍റെ ജീവന് ഭീഷണിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് അശിഷ് പട്ടേല്‍ ഇതു സംബന്ധിച്ച് പോസ്റ്റിട്ടിരിക്കുന്നത്.
തന്‍റെ കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ സ്ഥാനക്കയറ്റത്തിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിന് പിന്നിൽ 'വലിയ ഗൂഢാലോചന' ഉണ്ടെന്നും അപ്‌നാ ദള്‍ (എസ്) ആക്‌ടിങ് പ്രസിഡന്‍റ് കൂടിയായ ആശിഷ് പട്ടേൽ പറഞ്ഞു. "സാമൂഹിക നീതി'ക്കുവേണ്ടിയുള്ള തന്‍റെ പോരാട്ടത്തിനിടെ എന്തെങ്കിലും ഗൂഢാലോചനയോ മറ്റെന്തെങ്കിലും സംഭവമോ ഉണ്ടായാൽ അതിന്‍റെ ഉത്തരവാദിത്തം എസ്‌ടിഎഫിന് മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
उत्तर प्रदेश के सबसे ईमानदार आईएएस अधिकारी एवं तत्कालीन प्रमुख सचिव, प्राविधिक शिक्षा श्री एम० देवराज की अध्यक्षता में हुई विभागीय पदोन्नति समिति की संस्तुति और शीर्ष स्तर पर सहमति के आधार पर हुई पदोन्नति के बावजूद राजनीतिक चरित्र हनन के लिए लगातार मीडिया ट्रायल अस्वीकार्य है ।… pic.twitter.com/I5VFybtzam
— Ashish Patel (@ErAshishSPatel) December 31, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വകുപ്പ് മേധാവികളുടെ നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്ന് സമാജ്‌വാദി പാർട്ടിയെ പ്രതിനിധീകരിക്കുന്ന സിറത്തുവിൽ നിന്നുള്ള എംഎൽഎയും അപ്‌നാ ദൾ (കമേരവാദി) നേതാവുമായ പല്ലവി പട്ടേൽ രംഗത്ത് എത്തിയിരുന്നു. പ്രായമായവരുടെ നിയമനം സുഗമമാക്കാൻ, ഉദ്യോഗസ്ഥർ നിലവിലെ സർവീസ് ചട്ടങ്ങൾ മറികടന്നുവെന്നും ഇത് അഴിമതിയാണെന്നുമായിരുന്നു അവർ ആരോപിച്ചത്. ഈ ആരോപണം സംസ്ഥാനത്ത് വലിയ വിവാദത്തിനാണ് വഴിവച്ചത്. വിഷയത്തിൽ പല്ലവി പട്ടേൽ നിയമസഭയിൽ പ്രതിഷേധം നടത്തുകയും ചെയ്‌തിരുന്നു.
എന്നാല്‍, എന്തിനാണ് തന്നെ മാത്രം കുറ്റപ്പെടുത്തുന്നതെന്ന് തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആശിഷ് പട്ടേൽ ചോദിച്ചു. ഇത്തരം ആരോപണങ്ങൾ വലിയ ഗൂഢാലോചനയാണ് സൂചിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. "ഉത്തർപ്രദേശിലെ ഏറ്റവും സത്യസന്ധനായ ഐഎഎസ് ഓഫീസർമാരിൽ ഒരാളായ, സാങ്കേതിക വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ദേവരാജാണ് വകുപ്പുതല സ്ഥാനക്കയറ്റം ശുപാർശ ചെയ്‌തത്. ഇതിന് ഉന്നത തലങ്ങളിൽ അംഗീകാരം ലഭിക്കുകയും ചെയ്‌തു. എന്നാല്‍ എന്നെ മാത്രം ലക്ഷ്യം വച്ചുള്ള മാധ്യമ വിചാരണ തുടരുന്നത് അംഗീകരിക്കാനാവില്ല." - ആശിഷ് പട്ടേൽ പറഞ്ഞു.
അടിസ്ഥാനരഹിതമായ മാധ്യമവിചാരണയും തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമവും അവസാനിപ്പിക്കാനും മന്ത്രി എന്ന നിലയിൽ താന്‍ എടുത്ത എല്ലാ തീരുമാനങ്ങളെക്കുറിച്ചും ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് അനുയോജ്യമെന്ന് തോന്നുകയാണെങ്കിൽ, സിബിഐ അന്വേഷണം നടത്താവുന്നതാണ്.
താനും ഭാര്യയും കേന്ദ്രമന്ത്രിയും അപ്‌നാദൾ (എസ്) ദേശീയ അധ്യക്ഷയുമായ അനുപ്രിയ പട്ടേലും പാർലമെന്‍റിലോ ലെജിസ്ലേറ്റീവ് കൗൺസിലിലോ അംഗങ്ങളായതിന് ശേഷം തങ്ങൾ സമ്പാദിച്ച സ്വത്തുക്കളെക്കുറിച്ചും അന്വേഷണം നടത്താം. തനിക്കെതിരായ ഗൂഢാലോചന സാമൂഹ്യനീതിയുടെ ശബ്‌ദം അടിച്ചമർത്താനുള്ള തന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.