ETV Bharat / bharat

വിവാദമായ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ റദ്ദാക്കി ഉത്തര്‍പ്രദേശ് - Special Task Force

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ റദ്ദാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കുമന്ന് യു പി മുഖ്യമന്ത്രി. അന്വേഷണത്തിന് പ്രത്യേക സംഘം.

cancels police constable exam  question paper leak  re test within six months  Special Task Force  കോണ്‍സ്റ്റബിള്‍ പരീക്ഷ റദ്ദാക്കി
The Uttar Pradesh government on Saturday cancelled the recently held police constable recruitment examination
author img

By ETV Bharat Kerala Team

Published : Feb 24, 2024, 7:13 PM IST

ലഖ്‌നൗ: അടുത്തിടെ നടത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്‍റ് പരീക്ഷ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായി എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ആറ് മാസത്തിനകം പുനഃപരീക്ഷ നടത്തണമെന്നും ഉത്തരവുണ്ട്(UP govt cancels police constable recruitment exam).

ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ പ്രത്യേക കര്‍മ്മ സംഘത്തെയും നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഈ മാസം പതിനേഴിനും പതിനെട്ടിനുമായി നടന്ന പരീക്ഷയില്‍ 48 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്(question paper leak).

പരീക്ഷയുടെ വിശ്വാസ്യതയില്‍ യാതൊരു വിട്ടുവീഴ്‌ചയ്ക്കുമില്ലെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് എക്‌സില്‍ കുറിച്ചു. യുവാക്കളുടെ കഠിനാദ്ധ്വാനത്തെ വച്ച് കളിക്കാന്‍ ശ്രമിച്ചവരെയൊന്നും ഒരുസാഹചര്യത്തിലും വെറുതെ വിടില്ല. ഇത്തരം സാമൂഹ്യ വിരുദ്ധരെ മാതൃകാപരമായി ശിക്ഷിക്കുക തന്നെ ചെയ്യുമന്നും മുഖ്യമന്ത്രി വ്യക്തമാക്കി(re-test within six months).

പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി 240 പേരെ അറസ്റ്റ് ചെയ്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഇതിനകം തന്നെ ഉത്തരവിട്ട് കഴിഞ്ഞു.

ആറ്മാസത്തിനകം പുന:പ്പരീക്ഷ നടത്തും. പരീക്ഷ കേന്ദ്രങ്ങളിലേക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാം.

ചോദ്യപേപ്പര്‍ ചോര്‍ച്ച അങ്ങേയറ്റം ഖേദകരമാണെന്ന് എഎപി മുതിര്‍ന്ന നേതാവ് ശേഖര്‍ ദീക്ഷിത് പറഞ്ഞു. നേരത്തെ ഇത്തരം സംഭവങ്ങള്‍ ഉത്തര്‍പ്രദേശിലുണ്ടായിട്ടില്ല. വിദ്യാഭ്യാസ മാഫിയ സംസ്ഥാനത്ത് എത്രമാത്രം ശക്തമാണെന്നതിന് ഉദാഹരണമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: യുപി പൊലീസ് റിക്രൂട്ട്മെന്‍റ് പരീക്ഷയില്‍ ക്രമക്കേട്: നൂറിലേറെ പേര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.