ന്യൂഡൽഹി : പാർലമെന്‍റ് അംഗമായി സത്യപ്രതിജ്ഞ ചെയ്‌ത് സുരേഷ് ഗോപി. സത്യപ്രതിജ്ഞ ചെയ്യുന്നതിനായി കടക്കുന്നതിന് മുൻപ് 'കൃഷ്‌ണാ ഗുരുവായൂരപ്പാ ഭഗവാനെ' എന്ന് ചൊല്ലിക്കൊണ്ടാണ് അദ്ദേഹം പീഠത്തിലേക്ക് എത്തിയത്. തുടർന്ന് അദ്ദേഹം പാർലമെന്‍റ് അംഗമായി സത്യപ്രതിജ്ഞ ചെയ്‌തു.
സത്യപ്രതിജ്ഞ ചെയ്‌ത ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതശേഷമാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. കേന്ദ്ര മന്ത്രി എന്ന നിലയിലാണ് സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ ആദ്യം നടന്നത്. മറ്റ് എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുകയാണ്. തൃശൂർ മണ്ഡലത്തിൽ നിന്നാണ് സുരേഷ് ഗോപി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് വിജയിച്ച ഏക ബിജെപി അംഗമാണ് സുരേഷ് ഗോപി.
Also Read : ലോക്‌സഭ പ്രോ-ടേം സ്‌പീക്കറായി ഭർതൃഹരി മഹ്താബ് സത്യപ്രതിജ്ഞ ചെയ്‌തു