ETV Bharat / snippets

ലോക്‌സഭ പ്രോ-ടേം സ്‌പീക്കറായി ഭർതൃഹരി മഹ്താബ് സത്യപ്രതിജ്ഞ ചെയ്‌തു

author img

By ETV Bharat Kerala Team

Published : Jun 24, 2024, 10:59 AM IST

BHARTRUHARI MAHTAB  LOK SABHA 2024 SESSION  ഭർതൃഹരി മഹ്താബ്  ലോക്‌സഭ സമ്മേളനം
Pro-Tem Speaker Bhartruhari Mahtab (ANI)

ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ പ്രോ-ടേം സ്‌പീക്കറായി ബിജെപി എംപി ഭർതൃഹരി മഹ്താബ് സത്യപ്രതിജ്ഞ ചെയ്‌തു. ഭർതൃഹരി മഹ്താബിന് രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രോ-ടേം സ്‌പീക്കറാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും സഭ നടപടികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുക.

ബുധനാഴ്‌ച, പുതിയ സ്‌പീക്കറെ തെരഞ്ഞെടുക്കുമ്പോൾ അദ്ദേഹം സഭയിൽ അധ്യക്ഷനാകും. ഭർതൃഹരി മഹ്താബ് 1998 മുതൽ തുടർച്ചയായി ഏഴ് തവണ പാർലമെൻ്റ് അംഗമായി സേവനമനുഷ്‌ഠിക്കുന്നു. 2024-ലാണ് മഹ്താബ് ബിജെപിയില്‍ ചേർന്നത്.

അതേസമയം ലോക്‌സഭയിലെ ഏറ്റവും മുതിർന്ന എംപിയായ കൊടിക്കുന്നിൽ സുരേഷിനെ മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ മഹ്താബിനെ ലോക്‌സഭ പ്രോ-ടേം സ്‌പീക്കറായി നിയമിച്ചത്. എട്ട് തവണ എംപിയായ കൊടിക്കുന്നിന് ചുമത നല്‍കാത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിന് തീരുമാനിച്ചിട്ടുണ്ട്.

ALSO READ: പ്രോ-ടേം സ്‌പീക്കർ വിവാദം: എംപിമാരുടെ സത്യപ്രതിജ്ഞാ സമയത്ത് സഹായിക്കില്ലെന്ന് കോൺഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.