യവത്മാല്‍ (മഹാരാഷ്‌ട്ര) : പൗരത്വ ഭേദഗതി നിയമത്തില്‍ (CAA) കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ശിവശേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ (Uddhav Thackeray against BJP on CAA implementation). ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജപിയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണ് പരത്വ ഭേദഗതി നടപ്പാക്കുക എന്നതെന്ന് താക്കറെ ആരോപിച്ചു. വ്യത്യസ്‌ത മതവിഭാഗത്തിലുള്ള ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്‌ടിക്കാനും രാജ്യത്ത് കലാപം ഉണ്ടാക്കാനും ബിജെപി ആഗ്രഹിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെ (12.03.2024) വൈകിട്ട് മഹാരാഷ്‌ട്രയിലെ യവത്മാലിലെ പുസാദില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെയാണ് ഉദ്ധവ് താക്കറെ ബിജെപിയെ വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ട് ദിവസത്തെ വിദര്‍ഭ പര്യടനത്തിലാണ് ഉദ്ധവ് താക്കറെ.
'സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണ്. ഡിസംബറില്‍ ബിജെപി സിഎഎയും എന്‍ആര്‍സിയും കൊണ്ടുവന്നു. ആ സമയത്ത് ജനങ്ങളുടെ, പ്രത്യേകിച്ച് അസമിലെ ജനങ്ങളുടെ മനസില്‍ ഭയം ഉണ്ടായി. ഈ നിമയത്തിനെതിരെ നിരവധി ഹര്‍ജികള്‍ കോടതിയില്‍ ഉണ്ട്. കോടതിയുടെ തീരുമാനം ഇതുവരെ വന്നിട്ടില്ല. എന്നിട്ടും അവര്‍ സിഎഎ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് വെറും തെരഞ്ഞെടുപ്പ് തന്ത്രമാണ്.' -ഉദ്ധവ് താക്കറെ പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ നിന്ന് ഹിന്ദുക്കളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നു എങ്കില്‍ ആദ്യം അവര്‍ കശ്‌മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരണമെന്നും താക്കറെ വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മാര്‍ച്ച് 11ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വ ഭേദഗതി നിയമത്തിന്‍റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്‌തത്.
Also Read: സിഎഎ പൗരത്വത്തിന് മുൻകാല പ്രാബല്യം; ഇന്ത്യയിലെത്തിയ തീയതി മുതൽ പൗരത്വം നൽകുമെന്ന് സര്‍ക്കാര്‍
ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ ഹിന്ദുക്കള്‍, സിഖുകാര്‍, ജൈന മതക്കാര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്‌ത്യാനികള്‍ തുടങ്ങി പീഡിപ്പിക്ക പെടുന്ന അമുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിച്ച സിഎഎ ലക്ഷ്യമിടുന്നത്. 2019ല്‍ തന്നെ പാര്‍ലമെന്‍റ് ഈ നിയമം പാസാക്കിയിരുന്നു.