ETV Bharat / bharat

കത്വ ഭീകരാക്രമണ കേസ്; രണ്ട് ജെയ്ഷെ അനുകൂലികള്‍ അറസ്റ്റില്‍ - two Jaish supporters arrested - TWO JAISH SUPPORTERS ARRESTED

ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഭീകരരുടെ സാന്നിധ്യം അറിഞ്ഞിട്ടും സുരക്ഷ ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്ന് പൊലീസ്. ഭീകരര്‍ക്ക് വൈഫൈ നല്‍കിയ രണ്ട് പേരും പിടിയിലായിട്ടുണ്ട്.

KATHUA ATTACK CASE  TWO JAISH SUPPORTERS ARRESTED  കശ്‌മീരില്‍ ഭീകരാക്രമണം  ജെയ്‌ഷെ അനുകൂലികള്‍ അറസ്റ്റില്‍
Jaish Supporters Arrested In Kashmir (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 25, 2024, 4:31 PM IST

ശ്രീനഗര്‍: കശ്‌മീരില്‍ ഭീകരാക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ജെയ്ഷെ അനുകൂലികളായ ലയാകത്ത് അലി, മൂൽ രാജ് എന്നിവരാണ് പിടിയിലായത്. ആക്രമണം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കാതെ ഇവര്‍ ബോധപൂര്‍വം മറച്ചുവച്ചു.

അതുമൂലം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ തടസപ്പെട്ടെന്ന് പിഎസ് മൽഹാറിലെ കത്വ പൊലീസ് പറഞ്ഞു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 100ലധികം വ്യക്തികളെയാണ് പൊലീസ് ചോദ്യം ചെയ്‌തത്. തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ച 40 ലധികം വ്യക്തികൾക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ജൂലൈ 8ന് കത്വയിലെ ബദ്‌നോട്ട ഗ്രാമത്തിലെ മച്ചേഡി-കിൻഡ്‌ലി-മൽഹാർ റോഡിൽ സൈനിക വാഹനത്തിന് നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. ഉച്ചയോടെ ബദ്‌നോട്ട ഗ്രാമത്തിലെത്തിയ വാഹനവ്യൂഹത്തിന് നേരെ വെടിയുതിർക്കുകയും ഹാൻഡ് ഗ്രനേഡുകൾ എറിയുകയുമായിരുന്നു. സംഭവത്തില്‍ അഞ്ച് സൈനികർ കൊല്ലപ്പെട്ടു.

ഭീകരരെ സഹായിക്കാൻ ഒരു ഹോട്ട് സ്പോട്ട് വൈഫൈ കണക്ഷൻ നൽകിയ രണ്ട് പേരെയും പൊലീസ് പിടികൂടി. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഇരുവരെയും ചോദ്യം ചെയ്‌തുവരികയാണ്.

Also Read: കത്വ ഭീകരാക്രമണം: എട്ട് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് - KATHUA ATTACK CASE FOLLOW UP

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.