ETV Bharat / bharat

സങ്കുചിത മനസിന്‍റെ രാഷ്‌ട്രീയം സംഗീതത്തിൽ കലര്‍ത്തരുത്; സംഗീതജ്ഞൻ ടി എം കൃഷ്‌ണയ്ക്ക് പിന്തുണയുമായി എം കെ സ്‌റ്റാലിൻ - Stalin Supports TM Krishna

ദി മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി അവാർഡ് ടി എം കൃഷ്‌ണയ്ക്ക് നല്‍കിയതിനെ ചില കർണാടക സംഗീതജ്ഞർ എതിർത്തിരുന്നു. ഇതിനെതിരെയാണ് സ്‌റ്റാലിന്‍ രംഗത്ത് വന്നത്.

MK STALIN  MUSICIAN TM KRISHNA  KARNATIC MUSIC  TM KRISHNA CONTROVERSY
Tamilnadu CM M K Stalin Supports TM Krishna Amidst Controversy over award
author img

By ETV Bharat Kerala Team

Published : Mar 23, 2024, 9:10 PM IST

ചെന്നൈ: പ്രശസ്‌ത കർണാടക സംഗീതജ്ഞൻ ടി എം കൃഷ്‌ണയ്ക്ക് സംഗീത കലാനിധി പുരസ്‌കാരം നല്‍കിയ തീരുമാനത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ. കൃഷ്‌ണയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളില്‍ സ്‌റ്റാലിൻ ഖേദം പ്രകടിപ്പിച്ചു. സാധാരണ ജനങ്ങൾക്ക് വേണ്ടിയും പുരോഗമന രാഷ്‌ട്രീയത്തിന് വേണ്ടിയുമുള്ള അദ്ദേഹത്തിന്‍റെ തുടർച്ചയായ വാദത്തിനും നിലപാടുകൾക്കുമെതിരെയുള്ള വെറുപ്പും ഗൂഢ ലക്ഷ്യങ്ങളും കൊണ്ടാണ് അദ്ദേഹം വിമർശിക്കപ്പെടുന്നതെന്ന് സ്‌റ്റാലിന്‍ തന്‍റെ പോസ്‌റ്റില്‍ കുറിച്ചു.

ദി മ്യൂസിക് അക്കാദമിയുടെ സംഗീത കലാനിധി അവാർഡ് ടി എം കൃഷ്‌ണയ്ക്ക് നല്‍കിയതിനെ ചില കർണാടക സംഗീതജ്ഞർ എതിർത്തിരുന്നു. എം എസ് സുബ്ബലക്ഷ്‌മി, ത്യാഗരാജ സ്വാമികൾ തുടങ്ങിയ പ്രതിഭകളെ അദ്ദേഹം അപമാനിച്ചു എന്നാരോപിച്ചാണ് സംഗീതജ്ഞർ അവാര്‍ഡിനെ എതിര്‍ത്തത്. തന്തൈ പെരിയാറിനെയും ഈ സംഗീതജ്ഞർ വിമർശിച്ചിരുന്നു

പെരിയാറിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതും പരിഷ്‌കരണ വാദിയായ ഒരു നേതാവിനെ ജാതിയിൽ പെടുത്തുന്നതും അന്യായമാണെന്ന് സ്‌റ്റാലിൻ പറഞ്ഞു. കൃഷ്‌ണയെ അംഗീകരിച്ചതിന് മ്യൂസിക് അക്കാദമിയെയും അദ്ദേഹം അഭിനന്ദിച്ചു. കൃഷ്‌ണയുടെ കഴിവ് അനിഷേധ്യമാണെന്ന് എടുത്തു പറഞ്ഞ സ്‌റ്റാലിൻ, മതവിശ്വാസത്തെ രാഷ്‌ട്രീയത്തിൽ കലര്‍ത്തുന്നത് പോലെ സങ്കുചിത മനസിന്‍റെ രാഷ്‌ട്രീയം സംഗീതത്തിൽ കലര്‍ത്തരുതെന്നും അഭ്യർത്ഥിച്ചു.

Also Read : പൊൻമുടി വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു; സുപ്രീം കോടതിക്ക് നന്ദി പറഞ്ഞ് എം കെ സ്‌റ്റാലിൻ - Ponmudi Sworn As A Minister Again

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.