ന്യൂഡൽഹി: പാസഞ്ചര്‍ ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് കുറച്ച് നോർത്തേൺ റെയിൽവേ. മിനിമം ചാർജ് 30 രൂപയിൽ നിന്ന് 10 രൂപയാക്കിയാണ് കുറച്ചത്. കൊവിഡ് കാലത്തിന് മുൻപുണ്ടായിരുന്ന പാസഞ്ചര്‍, മെമു ട്രെയിനുകളിലെ നിരക്കാണിത്. പഴയ നിരക്കിലേക്ക് എത്തിയതോടെ ടിക്കറ്റ് നിരക്കിൽ ഗണ്യമായ മാറ്റം പ്രകടമാകും. യുടിഎസ് ആപ്പുകൾ വഴി പുതിയ നിരക്കിലുള്ള ടിക്കറ്റുകൾ ലഭിച്ചു തുടങ്ങി.
രണ്ട് ദിവസം മുൻപാണ് നോർത്തേൺ റെയിൽവേയിൽ നിരക്കിൽ മാറ്റം വരുത്തിയത്. ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് മറ്റിടങ്ങളിലും നിരക്ക് കുറയ്ക്കൽ നടപ്പാക്കുമെന്ന് റെയിൽവേ അറിയിച്ചു.
Also Read: "ഇത് വാഗൺ ട്രാജഡി"... മലബാറിന് കൂടുതല്‍ മെമു വേണം, ജനറല്‍ കമ്പാർട്ട്‌മെന്‍റുകളും
കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തീവണ്ടി സർവീസുകൾ പുനരാരംഭിച്ചപ്പോള്‍ പാസഞ്ചര്‍, മെമു ട്രെയിനുകള്‍ അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷല്‍ ട്രെയിനുകളായാണ് ഓടിച്ചത്. അതിനാൽ എക്‌സ്പ്രസ് ട്രെയിനുകളുടെ മിനിമം ചാര്‍ജായ 30 രൂപയാണ് ഇവയിലും ഈടാക്കിയിരുന്നത്.