ETV Bharat / bharat

കെഎസ്ആർടിസി ബസിൽ കിളിക്കും വേണം ടിക്കറ്റ്; മുത്തശ്ശിക്കും കൊച്ചുമകൾക്കും സൗജന്യ യാത്ര - KSRTC BUS TICKET FOR LOVE BIRDS

ശക്തി സ്കീമില്‍ മുത്തശ്ശിക്കും കൊച്ചുമകൾക്കും സൗജന്യ യാത്ര അനുവദിച്ച കെ എസ് ആര്‍ ടിസി കിളികള്‍ക്ക് ടിക്കറ്റെടുപ്പിച്ചു. ഒരു കിളിക്ക് 111 രൂപ എന്ന കണക്കിൽ 4 കിളികള്‍ക്ക് 444 രൂപ ടിക്കറ്റ് ഈടാക്കി.KSRTC BUS TICKET FOR LOVE BIRDS

author img

By ETV Bharat Kerala Team

Published : Mar 27, 2024, 5:07 PM IST

BENGALURU  TICKET FOR 4 LOVE BIRDS  KSRTC BUS TICKET BIRDS  LOVE BIRDS IN KSRTC BUS
Free Travel for Grand mother-Granddaughter in Bengaluru KSRTC Bus: Took Ticket For 4 Love Birds

ബെംഗളൂരു: മുത്തശ്ശിക്കും കൊച്ചുമകൾക്കും സൗജന്യ യാത്രയും കൂടെ കൊണ്ടുവന്ന ലവ് ബേർഡുകൾക്ക് 444 രൂപ വീതം ടിക്കറ്റും നൽകി കര്‍ണാടക കെ എസ് ആര്‍ടി സി വാര്‍ത്തകളില്‍ ഇടം പിടിച്ചു. കെഎസ്ആർടിസി ഇന്ന് രാവിലെ എട്ടുമണിക്ക് കെഎസ്ആർടിസി ബസിൽ ബാംഗ്ലൂരിൽ നിന്ന് മൈസൂരിലേക്ക് പക്ഷികളെയും കൊണ്ട് യാത്ര തിരിച്ച മുത്തശ്ശിക്കും കൊച്ചുമകൾക്കുമാണ് രസകരമായ അനുഭവം ഉണ്ടായത്.

ബാംഗ്ലൂരിൽ നിന്ന് കിളികുഞ്ഞുങ്ങളെ വാങ്ങി അതിനെയും കൊണ്ട് ബസിൽ കയറിയ സ്ത്രീക്കും കൊച്ചുമകൾക്കും ശക്തി പദ്ധതി പ്രകാരം സൗജന്യ യാത്രയും കൂട്ടിലിരുന്ന കിളികൾക്ക് ടിക്കറ്റും നൽകി ബസ്‌ കണ്ടക്‌ടർ. ഒരു കിളിക്ക് 111 രൂപ എന്ന കണക്കിൽ 4 കിളികൾക്ക് 444 രൂപയാണ് ടിക്കറ്റ് ഈടാക്കിയത്. കിളികൾക്ക് ഹാഫ് ടിക്കറ്റാണ് കണ്ടക്‌ടർ ഈടാക്കിയത്. മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റിൽ മുത്തശ്ശിയുടെയും കൊച്ചുമകളുടെയും നടുവിലിരിക്കുന്ന ഇണക്കുരുവികളായ ലൗബേർഡുകൾ യാത്രക്കർക്ക് കൗതുക കാഴ്‌ചയായി. പലരും ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി.KSRTC BUS TICKET FOR LOVE BIRDS

കെഎസ്ആർടിസി നിയമങ്ങൾ അനുസരിച്ച്, യാത്രക്കാർ കൂടെ കൊണ്ടുപോകുന്ന വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും പകുതി ടിക്കറ്റ് എടുക്കണം. ഈ രീതിയിൽ ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽ നിന്ന് അവരുടെ യാത്രയുടെ ടിക്കറ്റ് നിരക്കിൽ 10 ശതമാനം പിഴ ഈടാക്കും. സംഭവം വിചിത്രമെങ്കിലും കണ്ടക്ടറുടെ നടപടി ന്യായീകരിക്കുകയാണ് കര്‍ണാടക ആര്‍ടി സി ഉദ്യോഗസ്ഥര്‍. കണ്ടക്‌ടർ പകുതി ടിക്കറ്റ് നൽകിയില്ലെങ്കിൽ ക്രിമിനൽ കേസെടുക്കാനും കെഎസ്ആർടിസി ഫണ്ട് ദുരുപയോഗിച്ചതിന് കണ്ടക്‌ടറെ സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Also Read : ഹോളിക്ക് മഴ നൃത്തം സംഘടിപ്പിച്ചാൽ പിടി വീഴും; കടുത്ത നടപടിയുമായി ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് - RAIN DANCES FOR HOLI CELEBRATION

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.