ETV Bharat / bharat

ഫാക്‌ടറിയിലെ വെള്ളക്കെട്ടിൽ വീണ് മൂന്ന് തൊഴിലാളികൾക്ക്‌ ദാരുണാന്ത്യം - WORKERS DIED FALLING INTO WATER PIT

ജിൻഡാൽ ഫാക്‌ടറിയിലെ വെള്ളക്കെട്ടിൽ വീണ് ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലിരുന്ന മൂന്ന് തൊഴിലാളികൾ മരിച്ചു.

author img

By ETV Bharat Kerala Team

Published : May 10, 2024, 5:40 PM IST

JINDAL FACTORY BALLARI  WORKERS DIED  FALLING INTO A WATER PIT  തൊഴിലാളികൾ മരിച്ചു
WORKERS DIED FALLING INTO WATER PIT (Source: Etv Bharat)

ബല്ലാരി (കര്‍ണാടക): ജിൻഡാൽ ഫാക്‌ടറിയിലെ കുഴിയിൽ വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. ഭൂബനഹള്ളി സ്വദേശി ജെഡേപ്പ, ബാംഗ്ലൂർ സ്വദേശി സുശാന്ത്, ചെന്നൈ സ്വദേശി മഹാദേവൻ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലിരിക്കെയാണ്‌ മരണം സംഭവിച്ചത്‌.

സ്റ്റീൽ മെറ്റീരിയൽ തണുപ്പിക്കാനായി വാട്ടർ ടാങ്കിലേക്ക് വെള്ളം ഒഴിക്കുന്നതിനിടെ പൈപ്പ് ലൈൻ പരിശോധിക്കവെയാണ്‌ വെള്ളത്തിന്‍റെ കുത്തൊഴുക്കിൽ പെട്ട് മൂവരും കുഴിയിൽ വീണത്‌. ആഴമുള്ള കുഴിയിൽ വീണ് മൂന്ന് തൊഴിലാളികൾക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ജിൻഡാൽ സഞ്ജീവിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തോരങ്കല്ല് പൊലീസ് സംഭവം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. തോരങ്കല്ലു പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സംഭവത്തിന്‍റെ കൃത്യമായ കാരണം പൊലീസ് അന്വേഷിച്ചുവരികയാണ്.

ALSO READ: ഹൈദരാബാദില്‍ കനത്ത മഴയില്‍ ഭിത്തി തകര്‍ന്നു ; നാല് വയസുള്ള കുഞ്ഞടക്കം ഏഴ് മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.