കാന്‍കർ (ഛത്തീസ്‌ഗഡ്): ഛത്തീസ്‌ഗഡിലെ കാന്‍കർ ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നക്‌സലുകളെ തിരിച്ചറിഞ്ഞില്ല. നക്‌സൽ വിരുദ്ധ ഓപ്പറേഷനിൽ കോയാലിബേഡയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടിരുന്നു.
നക്‌സൽ കമാൻഡർ രാജു സലാമിനെ കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചത്. കൊല്ലപ്പെട്ട നക്‌സലുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും സംഭവ സ്ഥലത്ത് നിന്ന് മൂന്ന് തോക്കുകള്‍ പിടിച്ചെടുത്തതായും എസ്‌പി പറഞ്ഞു. എസ്എൽആർ റൈഫിളുകൾ കൈവശം വച്ചിരുന്ന രണ്ട് സ്‌ത്രീകൾ ഉൾപ്പെടെ മറ്റ് നക്‌സലുകൾക്ക് പരിക്കേറ്റതായി കാണപ്പെട്ടു, പക്ഷേ അവരുടെ മൃതദേഹം കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഛത്തീസ്‌ഗഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് നക്‌സലുകള്‍ കൊല്ലപ്പെട്ടു
ശനിയാഴ്‌ച ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിൽ ജില്ല റിസർവ് ഗാർഡുകളുമായുള്ള ഏറ്റുമുട്ടലിൽ ഒരു നക്‌സൽ കൊല്ലപ്പെട്ടിരുന്നു.