മുംബൈ: മഹാരാഷ്‌ട്രയില്‍ മഹായുതി സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വ്യാപക മോഷണം. ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ ഡിസംബര്‍ അഞ്ചിന് മഹായുതി സർക്കാര്‍ സത്യപ്രതിജ്ഞ ചെയ്യവേയാണ് മോഷണം നടന്നത്. സ്വർണ്ണ ചെയിനുകളും മൊബൈൽ ഫോണുകളും പണവുമടക്കം 12 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്‌ടിക്കപ്പെട്ടതായി പൊലീസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എഫ്ഐആറുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിലാണ് മോഷണം നടന്നത്. വ്യവസായ - സിനിമ - രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങിലുണ്ടായിരുന്നു. വിവിഐപികളും വിഐപികളും എത്തിയതിനാൽ 4000 ല്‍ അധികം പൊലീസുകാരെ വേദിയിലും പരിസരത്തുമായി വിന്യസിച്ചിരുന്നു.
എന്നാല്‍ ഇവരെയൊക്കെ വെട്ടിച്ചാണ് അതി വിദഗ്‌ധമായി മോഷണം നടന്നത്. പ്രതികളെ കണ്ടെത്താൻ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായി അന്വേഷണം നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഇതുവരെ അറസ്‌റ്റുകളൊന്നും രേഖപ്പെടുത്തിയട്ടില്ല.
Also Read: മഹാരാഷ്‌ട്രയിൽ സത്യപ്രതിജ്ഞ ചെയ്യാതെ എംഎല്‍എമാര്‍; മഹാവികാസ് അഘാടി സഖ്യത്തിൽ വിള്ളലോ?