ഹൈദരാബാദ്: ഒരു രാഷ്‌ട്രീയ ഭരണത്തുടര്‍ച്ചയ്ക്ക് രാജ്യം വേദിയാകുമ്പോള്‍ അടുത്തിടെ പുറത്ത് വന്ന 2023-24 വര്‍ഷത്തെ 8.2 ശതമാനമെന്ന ശക്തമായ മൊത്ത ആഭ്യന്തര ഉത്പാദനവും (ജിഡിപി) 7.2 ശതമാനമെന്ന വളരെക്കുറഞ്ഞ മൊത്ത മൂല്യ വര്‍ദ്ധിത വളര്‍ച്ചയും വലിയ ആശയക്കുഴപ്പങ്ങളാണ് സൃഷ്‌ടിക്കുന്നത്. ജിഡിപി-ജിവിഎ പൊരുത്തക്കേടുകള്‍ ചില സാമ്പത്തിക വിദഗ്‌ധര്‍ ചോദ്യം ചെയ്യുന്നു. ഇത്തരം പൊരുത്തക്കേടുകളെ വിമര്‍ശിച്ച സാമ്പത്തിക മുഖ്യ ഉപദേശകനെ പിരിച്ച് വിടുകയും ചെയ്‌ത് കഴിഞ്ഞു. പ്രത്യയ ശാസ്‌ത്ര എലിമാളങ്ങളില്‍ കഴിയുന്നവരില്‍ നിന്നാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉയരുന്നത് എന്നാണ് ഇവരുടെ വാദം. യഥാര്‍ത്ഥത്തില്‍ എന്താണ് ജിഡിപി-ജിവിഎ പൊരുത്തക്കേടുകള്‍ യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത്. ശരിക്കും ഇവയെക്കുറിച്ച് ഇത്രമാത്രം ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടോ?
ഇക്കാര്യം അറിയണമെങ്കില്‍ മൂന്ന് തരത്തില്‍ ഒരു സമ്പദ്ഘടനയുടെ മൊത്തം ഫലവും കണക്കാക്കണം. ഫല അഥവ മൂല്യ വര്‍ദ്ധിത സമീപനം, വരുമാന സമീപനം, ചെലവ് സമീപനം എന്നിവയാണവ. ഒരു സമ്പദ്ഘടനയില്‍ എന്തുത്പാദിപ്പിക്കുന്നു, ഉത്പാദന ഘടകങ്ങളിലൂടെ എന്തെല്ലാം ആര്‍ജ്ജിക്കുന്നു, എന്തെല്ലാം ചെലവിടുന്നു എന്നിവയെ ആശ്രയിച്ചാണ് ഇവയുടെ മൂന്നിന്‍റെയും ഫലം. ഇന്ത്യയില്‍ ഉത്പാദന സമീപനത്തിലൂടെയാണ് ജിവിഎ കണക്കാക്കുന്നത്. ആഭ്യന്തര സമ്പദ് ഘടനയിലാണ് മൂല്യം ചേര്‍ക്കല്‍ നടക്കുന്നത്. സമ്പദ്ഘടനയുടെ ഉത്പാദനക്ഷമതയുടെ ശരിയായ സൂചകമായും ഇതിനെ കാണാം. മറ്റൊരര്‍ത്ഥത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ ആകെ ചെലവുകളെ പ്രതിഫലിപ്പിക്കുന്നത് ജിവിഎയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജിവിഎയുടെയും ആകെ നികുതിയുടെയും ആകെത്തുക. അതായത് നികുതിയില്‍ നിന്ന് സബ്‌സിഡികള്‍ കുറയ്ക്കുന്നത്.
ജിവിഎയിലൂടെ കണക്കാക്കുന്ന ഇന്ത്യയുടെ യഥാര്‍ത്ഥ ഉത്പാദനത്തിനും ഉത്പാദന ക്ഷമതയ്ക്കും എന്താണ് സംഭവിക്കുന്നത്? ഇവിടെ വാര്‍ഷിക പാദവാര്‍ഷിക രേഖകളില്‍ ചില വ്യത്യാസങ്ങള്‍ കാണാം. 2023-24നെ 2022-23 മായി താരതമ്യപ്പെടുത്തുമ്പോല്‍ മേഖലാതല വീഴ്‌ച യഥാര്‍ത്ഥ വാര്‍ഷിക ജിവിഎയില്‍ ഉണ്ടായിട്ടുള്ളതായി കാണാം. ഇത് യഥാര്‍ത്ഥത്തില്‍ അസ്വസ്ഥകളുണ്ടാക്കുന്നതാണ്. ഉദാഹരണത്തിന് കോവിഡ് മഹാമാരിക്കാലത്ത് പോലും നമ്മുടെ സമ്പദ്ഘടനയെ പിടിച്ച് നിറുത്തിയ കാര്‍ഷിക രംഗത്ത് മഴ കുറഞ്ഞത് മൂലം നാടകീയമായി 4.7 ശതമാനം മുതല്‍ 1.4 ശതമാനം വരെ ഈ കാലയളവില്‍ ഇടിവ് ഉണ്ടായി. സേവന മേഖലയിലും സമാനമായ ഇടിവുണ്ടായി. വാണിജ്യം, ഹോട്ടലുകള്‍, ഗതാഗതം, ആശയവിനിമയം, പ്രക്ഷേപണം തുടങ്ങിയ സേവന മേഖലകള്‍ കൊവിഡ് മഹാമാരിക്കാലത്തിന് ശേഷം രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്കില്‍ കരുത്ത് നല്‍കിയവയാണ്. വിനോദസഞ്ചാരമേഖലയില്‍ ഉണ്ടായ തിരിച്ചടി വളര്‍ച്ചാനിരക്ക് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയായി ചുരുങ്ങി. 12 ശതമാനത്തില്‍ നിന്ന് 6.4 ശതമാനത്തിലേക്കാണ് ഇടിവുണ്ടായത്. അതേസമയം ചില ശുഭ സൂചനകളും ഉണ്ടായി. ഉത്പാദന വളര്‍ച്ച 2023 സാമ്പത്തി വര്‍ഷത്തെ -2.2ശതമാനത്തില്‍ നിന്ന് 2024 എത്തിയപ്പോഴേക്കും 9.9ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു.
ഇന്‍ഡസ്‌ട്രിയല്‍ പ്രൊഡക്ഷന്‍ (ഐഐപി) സൂചിക പ്രകാരം ഉത്പാദന വളര്‍ച്ചയില്‍ ഈ രംഗത്ത് 5.5 ശതമാനം വര്‍ദ്ധന ഉണ്ടായി. അടിസ്ഥാന ലോഹങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍, ട്രെയിലറുകള്‍, സെമി ട്രെയിലറുകള്‍ മറ്റ് ഗതാഗത ഉപകരണങ്ങള്‍ എന്നിവയുടെ ഉത്പാദനത്തിലാണ് വര്‍ദ്ധനയുണ്ടായത്. അതേസമയം പുകയില, വസ്‌ത്രങ്ങള്‍, കമ്പ്യൂട്ടര്‍, ഇലക്‌ട്രോണിക് ആന്‍ഡ് ഒപ്‌ടിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവ രണ്ടക്ക നെഗറ്റീവ് വളര്‍ച്ച കാട്ടി.
പാദവാര്‍ഷിക ജിവിഎ വിവരങ്ങള്‍ പ്രകാരം ഓരോ രംഗത്തും ഓരോ പാദത്തിലും ഇടിവുണ്ടായിട്ടുണ്ട്. ഇത് വളര്‍ച്ചാനിരക്കിലെ നിര്‍ണായക മാറിമറിയലുകള്‍ സംബന്ധിച്ച് ചോദ്യം ഉയര്‍ത്തുന്നു. ഉത്പാദന മേഖല 2023-24ല്‍ ഓരോ പാദത്തിലും യഥാക്രമം 2.1, 11.9, 10.6, 7.7 എന്ന തോതിലാണ് വളര്‍ച്ചാനിരക്ക് കാട്ടിയത്.
ജിഡിപിയിലേക്ക് തിരികെ വന്നാല്‍ ഉപഭോഗത്തിന്‍റെ പങ്ക് മൊത്തം ചെലവിന്‍റെ 52.9ശതമാനത്തിലേക്ക് ചുരുങ്ങി. അതേസമയം സര്‍ക്കാര്‍ മൂലധന ചെലവ്, 2023-24 നാലാം പാദത്തില്‍ മൊത്ത നിശ്ചിത മൂലധന രൂപീകരണം(ജിഎഫ്‌സിഎഫ്) 33.2ശതമാനത്തിലേക്ക് ഉയര്‍ന്നു. സ്വകാര്യ അന്തിമ ഉപഭോഗ ചെലവിന്‍റെ വളര്‍ച്ചാനിരക്ക് 2023-24ല്‍ നാല് ശതമാനമായി നിലനിന്നു. മൂന്നാം പാദത്തിലും ഇത് തന്നെ ആയിരുന്നു സ്ഥിതി. അതേസമയം ജിഎഫ് സിഎഫ് 2024 സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ 9.7ശതമാനത്തില്‍ നിന്ന് നാലാം പാദത്തിലെത്തിയപ്പോഴേക്കും 6.3ശതമാനമായി ഇടിഞ്ഞു.
ജിഡിപി പ്രകാരം കണക്കാക്കുന്ന തലക്കെട്ട് വളര്‍ച്ചയില്‍ 8.2 ശതമാനം വര്‍ദ്ധനയുണ്ടായി. ഇത് മികച്ച സാമ്പത്തിക പ്രകടനമായി വിലയിരുത്തുന്നു. എന്നിട്ടും ജിഡിപി-ജിവിഎ വിവാദങ്ങള്‍ തുടരുകയാണ്. മൊത്ത നികുതിയിലുണ്ടായ മാറ്റങ്ങളാകാം ഇവ തമ്മിലുള്ള വ്യത്യാസത്തിന് കാരണമെന്ന് വിലയിരുത്തുന്നു. ജിവിഎയും ഉത്പന്നങ്ങളുടെ നികുതിയും കൂടുന്നതാണ് ജിഡിപി എന്നം വിലയിരുത്തുന്നു. ജിഡിപി വളര്‍ച്ചയ്ക്ക് ഒരു കാരണം മൊത്ത നികുതിയിലുള്ള വര്‍ദ്ധനയാണ്. ഇത് കേന്ദ്രതത്തിന്‍റെ സബ്‌സിഡി ചെലവുകളില്‍ കുറവുണ്ടാക്കുന്നു. ഭക്ഷ്യ-വളം സബ്‌സിഡികളിലുണ്ടായ കുറവ് മൂലം ജിവിഎ 2024 സാമ്പത്തിക വര്‍ഷം 23.8 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
ചെലവുകളുടെ ഭാഗത്ത് ജിഡിപി മൂല്യങ്ങളില്‍ വ്യത്യാസങ്ങളുണ്ടായി. വരുമാനവും ചെലവും തമ്മിലുള്ള സമീപനങ്ങളുപയോഗിച്ച് സ്ഥിതിവിവര മന്ത്രാലയം തയാറാക്കിയ കണക്കുകളാണിത്. 2023-24 വര്‍ഷം മികച്ച വര്‍ദ്ധനയുണ്ടായെന്നാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
കണക്കുകളുടെയും കണക്കാക്കലുകളുടെയും പ്രശ്‌നമാണ് ജിഡിപി -ജിവിഎ വിവാദങ്ങള്‍ക്ക് കാരണമെന്ന് സംക്ഷിപ്‌തപ്പെടുത്താം. വിവരങ്ങളല്ല ഇവിടെ പ്രതികള്‍. കുന്നില്‍ നിന്ന് പര്‍വതം സൃഷ്‌ടിക്കലാകാം. ചിലപ്പോള്‍ അങ്ങനെയല്ലായെന്നും വരാം. ഏതായാലും വളര്‍ച്ച നിരക്കിലെ അസ്വാരസ്യങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ തുടരും.