ETV Bharat / bharat

ടിഡിപി-വൈഎസ്ആർസിപി പ്രവർത്തകർ ഏറ്റുമുട്ടി ; നിരവധി പേർക്ക് പരിക്ക്

author img

By ETV Bharat Kerala Team

Published : Mar 13, 2024, 10:29 AM IST

ആന്ധ്രപ്രദേശിൽ തെലുങ്കുദേശം പാർട്ടി - യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടല്‍. സംഘർഷത്തില്‍ നിരവധി പേർക്ക് പരിക്കേറ്റെന്ന് പൊലീസ്.

TDP YSRCP clash  Andhra Pradesh  Narasaraopet  2024 Lok Sabha election
Telugu Desam Party, YSRCP Workers Clash In Andhra Pradesh

പൽനാട് (ആന്ധ്രപ്രദേശ്) : ആന്ധ്രപ്രദേശിലെ നരസരോപേട്ട് ടൗണിൽ തെലുങ്കുദേശം പാർട്ടി പ്രവർത്തകരും (ടിഡിപി) യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി) പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. ചൊവ്വാഴ്‌ച (12-03-2024) വൈകുന്നേരം ടിഡിപി സ്ഥാനാർഥി ചടലവാട അരവിന്ദ ബാബുവും പാർട്ടി അംഗങ്ങളും വാർഡുകളിൽ സന്ദർശനം നടത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ടിഡിപി, വൈഎസ്ആർസിപി പ്രവർത്തകർ പരസ്‌പരം കല്ലും കുപ്പികളും എടുത്ത് എറിയുകയായിരുന്നു.

പരിക്കേറ്റ അംഗങ്ങളെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. നരസരോപേട്ട് എംഎൽഎ സ്ഥാനാർഥി ചടലവാട അരവിന്ദ ബാബുവിനും സംഘർഷത്തില്‍ പരിക്കേറ്റു. സംഭവത്തിൽ ഉടൻ കേസ് രജിസ്‌റ്റർ ചെയ്യുമെന്നും അന്വേഷണം നടത്തുെമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം, സംസ്ഥാന നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രപ്രദേശിൽ തെലുങ്കുദേശം പാർട്ടി (ടിഡിപി), ഭാരതീയ ജനത പാർട്ടി (ബിജെപി), ജനസേന പാർട്ടി (ജെഎസ്‌പി) എന്നിവർ തിങ്കളാഴ്‌ച (11-03-2024) സീറ്റ് പങ്കിടൽ കരാർ ഒപ്പിട്ടിരുന്നു. ടിഡിപി തലവനും മുൻ ആന്ധ്ര മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു തങ്ങളുടെ പാർട്ടി സഖ്യകക്ഷികൾക്കിടയിൽ സീറ്റ് പങ്കിടല്‍ കരാര്‍ പ്രഖ്യാപിച്ചു.

പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ബിജെപി ആറ് സീറ്റുകളിലും ടിഡിപി 17 സീറ്റുകളിലും ജെഎസ്‌പി രണ്ട് സീറ്റുകളിലും മത്സരിക്കുമെന്ന് പ്രസ്‌താവനയിൽ പറയുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 10 സീറ്റുകളിലും ടിഡിപി 144 സീറ്റുകളിലും ജെഎസ്‌പി 21 സീറ്റുകളിലും മത്സരിക്കുമെന്നും പ്രസ്‌താവനയിൽ പറയുന്നുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനത പാർട്ടിയുമായി സഖ്യത്തിൽ മത്സരിക്കുമെന്ന് തെലുങ്കുദേശം പാർട്ടി (ടിഡിപി) പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, സഖ്യത്തിനെതിരെ പോരാടാൻ തയ്യാറാണെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞത്. ചന്ദ്രബാബു നായിഡുവിന്‍റെ സൈക്കിൾ തുരുമ്പിച്ചതാണെന്നും അതിനാലാണ് മറ്റ് രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് പിന്തുണ നേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"തെരഞ്ഞെടുപ്പില്‍ സഖ്യത്തിനെതിരെ പോരാടാൻ ഞങ്ങൾ തയ്യാറാണ്. വൈഎസ്ആർസിപി എപ്പോഴും ദുർബല വിഭാഗങ്ങൾക്കൊപ്പം നിൽക്കും' -എന്നും അദ്ദേഹം പറഞ്ഞു.

2018 വരെ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ ഭാഗമായിരുന്ന ടിഡിപി, 2019 ലെ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം സഖ്യം പുനരുജ്ജീവിപ്പിക്കാൻ പാർട്ടി താൽപ്പര്യം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് 25 ലോക്‌സഭ സീറ്റുകളും 175 നിയമസഭ സീറ്റുകളുമുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ : തമിഴ്‌നാട്ടിൽ വൻ രാഷ്‌ട്രീയ നീക്കം ; ബിജെപിയില്‍ ലയിച്ച് നടൻ ശരത്കുമാറിന്‍റെ ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.