ETV Bharat / bharat

ബിജെപിക്കും ഡിഎംകെയ്ക്കും എതിര്; നയം വ്യക്തമാക്കി വിജയിയുടെ തമിഴക വെട്രി കഴകം - VIJAY CLARIFIES POLICY OF HIS PARTY

ടിവികെയുടെ പ്രഥമ സമ്മേളനത്തിലാണ് വിജയിയുടെ നയ പ്രഖ്യാപനം.

THALAPATHY VIJAY PARTY TVK  TAMIZHAKA VETRI KAZHAKAM POLICY  തമിഴക വെട്രി കഴകം വിജയ്  നടന്‍ വിജയ്‌ പാര്‍ട്ടി
VIJAY in TVK conference (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 27, 2024, 8:31 PM IST

ചെന്നൈ: തമിഴക വെട്രി കഴകത്തിന്‍റെ നയം വ്യക്തമാക്കി പാര്‍ട്ടി സ്ഥാപകനായ വിജയ്. രാഷ്‌ട്രീയപരമായി ഡിഎംകെയും ആശയപരമായി ബിജെപിയും എതിരാണെന്ന് വിജയ്‌ പ്രഖ്യാപിച്ചു. വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയില്‍ നടത്തിയ ടിവികെയുടെ പ്രഥമ സമ്മേളനത്തിലാണ് വിജയിയുടെ പ്രഖ്യാപനം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഡിഎംകെ പാര്‍ട്ടിയെ പേരെടുത്ത് പറയാതെ ശക്തമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു വിജയിയുടെ പ്രസംഗം. ഒരു കുടുംബം തമിഴ്‌നാടിനെ കൊള്ളയടിക്കുകയാണെന്ന് വിജയ്‌ പറഞ്ഞു. ദ്രാവിഡ മോഡല്‍ എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണെന്നും വിജയ്‌ പറഞ്ഞു. സംസ്ഥാനങ്ങളുടെ ആത്മാഭിമാനം തകർക്കുന്ന ഗവർണർ സ്ഥാനം നീക്കം ചെയ്യണമെന്നും ടിവികെ പ്രഖ്യാപിച്ചു.

THALAPATHY VIJAY PARTY TVK  TAMIZHAKA VETRI KAZHAKAM POLICY  തമിഴക വെട്രി കഴകം വിജയ്  നടന്‍ വിജയ്‌ പാര്‍ട്ടി
തമിഴക വെട്രി കഴകം സമ്മേളനം (ETV BHARAT)

ബദൽ രാഷ്‌ട്രീയത്തിന്‍റെ പേരിൽ തന്‍റെ പാർട്ടി ജനങ്ങളെ കബളിപ്പിക്കാൻ പോകുന്നില്ലെന്ന് വിജയ് വ്യക്തമാക്കി. ടിവികെ പാർട്ടി ജനങ്ങൾക്ക് അധിക ലഗേജായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർക്കും ബി ടീമില്ല: തന്‍റെ പാര്‍ട്ടിയെ മറ്റ് രാഷ്‌ട്രീയ പാർട്ടികളുടെ എ ടീമെന്നോ ബി ടീമെന്നോ പറയാന്‍ കഴിയില്ല. നല്ലത് ചെയ്യുമെന്ന് കൊതിക്കുന്ന ആളുകൾക്ക് വേണ്ടിയാണ് താൻ രാഷ്‌ട്രീയത്തിൽ വന്നത്. ജനാധിപത്യ തെരഞ്ഞെടുപ്പിൽ അഴിമതിയുടെ കപട നാട്യക്കാരെ നേരിടുന്ന ദിവസം വിദൂരമല്ല.

തമിഴ് ഇംഗ്ലീഷ് എന്ന ദ്വിഭാഷാ നയം എപ്പോഴും നല്ല നയമാണെന്ന് പറഞ്ഞ വിജയ്, സർക്കാർ, കോടതി, വിദ്യാഭ്യാസം തുടങ്ങി എല്ലാത്തിലും തമിഴിന് ​​മുൻഗണന നൽകുമെന്നും ഉറപ്പുനൽകി. നീറ്റ് പോലുള്ള യോഗ്യത പരീക്ഷകൾ പാവപ്പെട്ട വിദ്യാർഥികളുടെ പഠനത്തിന് തടസമാണെന്നും വിജയ് പറഞ്ഞു.

2026-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെ പാർട്ടി കേവല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും സഖ്യത്തിന് തയ്യാറാണെന്നും വിജയ്‌ വ്യക്താക്കി. ആശയപരമായി ചേര്‍ന്ന് പോകുന്ന പാർട്ടികളുമായി അധികാരം പങ്കിടുമെന്നും വിജയ്‌ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.