ETV Bharat / bharat

🔴 LIVE UPDATES➤കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 38 ആയി; സ്‌റ്റാലിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം - KALLAKURICHI HOOCH TRAGEDY

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം  TAMILNADU HOOCH TRAGEDY  KALLAKURICHI ILLICIT LIQUOR ARRACK  KALLAKURICHI DEATH TOLL
An ambulance carrying the hearse of a hooch tragedy victim from Kallakurich government hospital, on Wednesday, June 20, 2024. (ANI)
author img

By ETV Bharat Kerala Team

Published : Jun 20, 2024, 3:44 PM IST

Updated : Jun 20, 2024, 5:13 PM IST

ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലുണ്ടായ വ്യാജ മദ്യ ദുരന്തത്തില്‍ മരണം 35 ആയി. വ്യാജ 'പാക്കറ്റ് മദ്യം' കഴിച്ചതായി സംശയിക്കുന്ന 100-ലധികം പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ കെ കണ്ണുക്കുട്ടി (49) എന്നയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളിൽ നിന്ന് 200 ലിറ്ററോളം വ്യാജമദ്യം പിടികൂടുകയും ചെയ്‌തതായി സംസ്ഥാന സർക്കാർ അറിയിച്ചു. സർക്കാർ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പിടിച്ചെടുത്ത മദ്യത്തിൽ മാരകമായ മെഥനോളിൻ്റെ സാന്നിധ്യം കണ്ടെത്തി.

ദുരന്തത്തെക്കുറിച്ച് സിബി-സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ബുധനാഴ്‌ച പറഞ്ഞു. ജില്ല കളക്‌ടർ ശ്രാവൺ കുമാർ ജാതാവത്തിനെ സ്ഥലം മാറ്റിയതായും സ്ഥലം എസ്‌പിസമയ് സിങ്ങ് മീണ അടക്കം ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തതായും മുഖ്യമന്ത്രി പറഞ്ഞു.

സമീപ ജില്ലകളിലും അയൽ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമടക്കമുള്ള നിരവധി ആശുപത്രികളിൽ 109 പേരെങ്കിലും ചികിത്സയിലുണ്ടെന്ന് കള്ളക്കുറിച്ചി ജില്ല ഭരണകൂടം അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ളവരുടെ നില തുടർച്ചയായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.

അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി സമീപത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്ന് മതിയായ മെഡിക്കൽ പ്രൊഫഷണലുകളെ ജില്ലയിലേക്ക് പുനര്‍ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അപകടത്തിൽപ്പെട്ടവരെ എത്തിക്കുന്നതിനായി നിരവധി ആംബുലൻസുകളും ലൈഫ് സപ്പോർട്ടും എത്തിച്ചിട്ടുണ്ട്.

LIVE FEED

5:02 PM, 20 Jun 2024 (IST)

🔴'മരണങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം'

കള്ളക്കുറിച്ചി വ്യാജ മദ്യ ദുരന്തത്തിലെ മരണങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് മുൻ എഐഎഡിഎംകെ നേതാവ് വി കെ ശശികല . ഓരോ വർഷവും മരണങ്ങൾ കൂടുന്നതല്ലാതെ കുറയുന്നില്ല. ഈ സംഭവത്തിന് ഉത്തരവാദികളായവരെ ഒരാഴ്‌ചക്കകം അറസ്‌റ്റ് ചെയ്യണം... അവരെ സ്ഥലം മാറ്റുന്നതിനു പകരം സസ്‌പെൻഡ് ചെയ്യണം. സർക്കാർ നടപടിയെടുക്കുന്നില്ലെങ്കിൽ ജനങ്ങൾ നടപടിയെടുക്കും. സർക്കാർ അറിയാതെ ഈ സംഭവം നടക്കുമെന്ന് താൻ കരുതുന്നില്ലെന്നും ദുരന്തത്തിനിരയായി ചികിത്സയില്‍ കഴിയുന്നവരെ സന്ദർശിച്ച ശേഷം ശശികല അഭിപ്രായപ്പെട്ടു.

4:39 PM, 20 Jun 2024 (IST)

🔴സ്‌റ്റാലിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി. കഴിഞ്ഞ വർഷം ചെങ്കൽപട്ട് ജില്ലയിൽ നടന്ന സമാനമായ സംഭവത്തിൽ നിന്ന് ഒരു പാഠവും പഠിക്കാൻ സ്‌റ്റാലിൻ ഭരണകൂടം തയ്യാറായില്ലെന്നും കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്തെ വ്യാജമദ്യ ദുരന്ത ഇരകളെ സന്ദർശിച്ച ശേഷം മുൻ മുഖ്യമന്ത്രി പറഞ്ഞു.

3:58 PM, 20 Jun 2024 (IST)

🔴ഉദയനിധി ദുരന്ത ബാധിതരെ സന്ദർശിക്കും

യുവജനക്ഷേമ കായിക വികസന വകുപ്പ് മന്ത്രി ഉദയനിധി സ്‌റ്റാലിൻ മദ്യ ദുരന്തത്തിലെ ഇരകളെ സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ പ്രസ്‌താവനയിൽ അറിയിച്ചു. ഹൈവേ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇ വി വേലു, ആരോഗ്യ കുടുംബക്ഷേമ മന്ത്രി മാ സുബ്രഹ്മണ്യന്‍ എന്നിവര്‍ ഇന്നലെ തന്നെ ദുരന്തബാധിതരെ കണ്ടിരുന്നു. ദുരന്തബാധിതരായ കുടുംബങ്ങൾക്ക് എല്ലാ സഹായവും നൽകാൻ താന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്‌റ്റാലിൻ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മന്ത്രിമാർ, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി (എച്ച്ഒപിഎഫ്), എഡിജിപി (പിഇഡബ്ല്യു), പിഇഡബ്ല്യു ഉദ്യോഗസ്ഥർ എന്നിവരുടെ ഉന്നതതല യോഗത്തിനും സ്‌റ്റാലിൻ നേതൃത്വം നൽകി. അവലോകന യോഗത്തിൽ കള്ളക്കുറിച്ചി കളക്‌ടർ, എസ്‌പി എന്നിവരും പങ്കെടുത്തു.

3:54 PM, 20 Jun 2024 (IST)

🔴10 ലക്ഷം രൂപ നഷ്‌ടപരിഹാരം

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു,

3:47 PM, 20 Jun 2024 (IST)

🔴അന്വേഷണത്തിന് ജസ്‌റ്റിസ് ഗോകുൽദാസ് കമ്മീഷന്‍

മൂന്ന് മാസത്തിനകം കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിലേക്ക് നയിച്ച സാഹചര്യം അന്വേഷിച്ച് റിപ്പോര്‍ച്ച് നല്‍കാന്‍ സർക്കാർ റിട്ട. ജസ്‌റ്റിസ് ബി ഗോകുൽദാസിനെ നിയോഗിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നിർദേശം നൽകാനും സര്‍ക്കാര്‍ ഏകാംഗ കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

3:37 PM, 20 Jun 2024 (IST)

🔴വ്യാജമദ്യ മരണങ്ങൾ ആവർത്തിക്കുന്നത് തടയാൻ നടപടി വേണമെന്ന് വിജയ്

ദുരന്തത്തിൻ്റെ കാരണം സർക്കാരിൻ്റെ അനാസ്ഥയാണെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാൻ സർക്കാർ ഇത് ഒരു മുന്നറിയിപ്പായി കണക്കാക്കി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിൽ നിരവധി പേർ മരിച്ച ദാരുണമായ വാർത്ത കേട്ട് താൻ തകർന്നെന്ന് നടൻ പറഞ്ഞു. മരണങ്ങളില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ചികിത്സയിലുള്ളവർ വേഗം സുഖം പ്രാപിക്കുന്നതിനായി അവരെ തൻ്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമെന്നും വിജയ് എക്‌സില്‍ പറഞ്ഞു.

Last Updated : Jun 20, 2024, 5:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.