ചെന്നൈ: നവദമ്പതികൾ എന്ത് കൊണ്ട് കൂടുതൽ കുട്ടികൾക്കായി ആഗ്രഹിക്കുന്നില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. ചെന്നൈ തിരുവാൺമിയൂരിലെ മരുന്ധീശ്വരർ ക്ഷേത്രം കല്യാണമണ്ഡപത്തിൽ 31 ദമ്പതികൾക്കായി സംഘടിപ്പിച്ച സമൂഹ വിവാഹത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സ്‌റ്റാലിൻ. ഹിന്ദുമത ചാരിറ്റീസ് വകുപ്പിൻ്റെ ക്ഷേത്രങ്ങളുടെ പേരിലാണ് സമൂഹ വിവാഹം നടന്നത്.
കുറഞ്ഞ ജനസംഖ്യാ വർധനയുടെ അടിസ്ഥാനത്തിൽ പാർലമെൻ്റ് മണ്ഡലങ്ങൾ കുറയുമ്പോൾ, എന്തുകൊണ്ടാണ് നമ്മൾ കുറച്ച് കുട്ടികൾ മാത്രമായി പരിമിതപ്പെടുത്തേണ്ടത് എന്നായിരുന്നു സ്‌റ്റാലിന്‍റെ ചോദ്യം. നവദമ്പതികൾക്ക് 16 വിധത്തിലുള്ള സമ്പത്ത് ഉണ്ടായിരിക്കണമെന്ന് പറയുന്ന ഒരു പഴഞ്ചൊല്ല് ഉണ്ട്, എന്തുകൊണ്ട് അതുപോലെ 16 കുട്ടികൾക്കായി നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സ്‌റ്റാലിൻ തമാശ രൂപേണ ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രായമായവരുടെ ജനസംഖ്യ വർധനവ് കണക്കിലെടുത്ത് കൂടുതൽ കുട്ടികളുണ്ടാകണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദമ്പതികളോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സ്‌റ്റാലിൻ്റെ പ്രസ്‌താവന. ജനസംഖ്യാ പരിപാലനത്തിനായി കുടുംബങ്ങൾക്ക് പ്രോത്സാഹനം നൽകാൻ സർക്കാർ പദ്ധതിയിടുന്നതായി ശനിയാഴ്‌ച നായിഡു പറഞ്ഞിരുന്നു.
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ മാത്രം തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കുന്ന നിയമം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തി നിർണയത്തിൻ്റെ പേരിൽ തമിഴ്‌നാട്ടിൽ ലോക്‌സഭാ സീറ്റുകൾ കുറയ്ക്കാൻ ഗൂഢാലോചന നടക്കുന്നതായി മുഖ്യമന്ത്രി നേരത്തെ ആരോപിച്ചിരുന്നു.
Also Read:ഔദ്യോഗിക പരിപാടികളിൽ ജീൻസും ഷർട്ടും ധരിക്കുന്നു; ഉദയനിധി സ്‌റ്റാലിനെതിരെ ഹർജി