ETV Bharat / bharat

കേന്ദ്ര സർക്കാരിന്‍റെ ഫാക്‌ട് ചെക്കിങ് യൂണിറ്റിന് സുപ്രീം കോടതി സ്‌റ്റേ; അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതെന്നും കോടതി - Centre Fact Check Unit - CENTRE FACT CHECK UNIT

കേന്ദ്ര സർക്കാരിന്‍റെ ഫാക്‌ട് ചെക്കിങ് യൂണിറ്റിന്‍റെ പ്രവർത്തനം താത്കാലികമായി സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. വിഷയം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്നും കോടതി.

FACT CHECK UNIT  PIB  SUPREME COURT STAY  SOCIAL MEDIA CONTENT
Supreme Court Stays Notification Of Centre Fact Check Unit under Press Information Bureau
author img

By ETV Bharat Kerala Team

Published : Mar 21, 2024, 6:25 PM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ ഫാക്‌ട് ചെക്കിങ് യൂണിറ്റിന്‍റെ പ്രവർത്തനം താത്കാലികമായി സ്റ്റേ ചെയ്‌ത് സുപ്രീം കോടതി. വിഷയം അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. ബോംബെ ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിധി പറയും വരെയാണ് സ്‌റ്റേ. ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയില്‍ ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.

ഇന്നലെ (20-03-2024) യാണ് കേന്ദ്ര ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് കീഴില്‍ ഫാക്‌ട് ചെക്കിങ് യൂണിറ്റ് ആരംഭിച്ചതായി വിജ്ഞാപനമിറക്കിയത്. കേന്ദ്ര സർക്കാരുമായോ ഏജൻസികളുമായോ ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ സോഷ്യൽ മീഡിയ സൈറ്റുകളിൽ കണ്ടെത്തിയാല്‍ നീക്കം ചെയ്യാനാണ് യൂണിറ്റ് സ്ഥാപിച്ചത്.

Also Read : വീല്‍ ചെയറുകളില്‍ അത്‌ഭുതവുമായി മദ്രാസ് ഐഐടി; എഴുന്നേറ്റ് നില്‍ക്കാനാകുന്ന വീല്‍ ചെയറുകള്‍ തയ്യാര്‍

2023 ഏപ്രിലിലാണ് ഇത് സംബന്ധിച്ച് ഭേദഗതി ചെയ്‌ത ഐടി നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ഈ നിയമങ്ങൾ പ്രകാരം സോഷ്യൽ മീഡിയയിലെ ഉള്ളടക്കം നിരീക്ഷിക്കാനും കേന്ദ്രത്തിനെതിരെ തെറ്റായ വിവരങ്ങൾ കണ്ടെത്തിയാല്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടാനും ഫാക്‌ട് ചെക്കിങ് യൂണിറ്റിന് അധികാരമുണ്ട്. ഹാസ്യനടൻ കുനാൽ കംറയും എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും സമർപ്പിച്ച ഹര്‍ജികൾ പരിഗണിച്ചായിരുന്നു സുപ്രീം കോടതി വിധി. ബോംബെ ഹൈക്കോടതിയുടെ ഉത്തരവുകൾ വരുന്നതുവരെ ഫാക്‌ട് ചെക്കിങ് യൂണിറ്റ് പ്രവർത്തനക്ഷമമാക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.