ETV Bharat / bharat

പൊട്ടും തിലകക്കുറിയും അണിഞ്ഞു വരുന്നവരെയും തടയുമോ ?; മുംബൈയിലെ കോളജിലേര്‍പ്പെടുത്തിയ ഹിജാബ് വിലക്ക് നീക്കി സുപ്രീം കോടതി - SC Stayed Mumbai College Hijab Ban

മുംബൈ ആചാര്യ മറാത്താ കോളജിലെ ഹിജാബ് വിലക്ക് നീക്കി സുപ്രീം കോടതി. ഹിജാബ് വിലക്കിനെതിരെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

HIJAB BAN  MUMBAI COLLEGE  BURQA  SUPREME COURT HIJAB BAN
SC ON MUMBAI COLLEGE HIJAB BAN (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 9, 2024, 7:09 PM IST

ന്യൂഡല്‍ഹി: ഹിജാബ്, നിഖാബ്, ബുർഖ മുതലായവ ധരിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് മുംബൈയിലെ സ്വകാര്യ കോളജ് പുറത്തിറക്കിയ സര്‍ക്കുലര്‍ സ്റ്റേ ചെയ്‌ത് സുപ്രീം കോടതി. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് കോടതി പറഞ്ഞു. എന്ത് ധരിക്കണമെന്നത് വിദ്യാര്‍ഥികളുടെ ഇഷ്‌ടമാണെന്നും ഒന്നും അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കരുതെന്നും കേസ് പരിഗണിക്കവെ ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബഞ്ച് വ്യക്തമാക്കി.

ഹര്‍ജി പരിഗണിക്കവെ കോളജിലേക്ക് പൊട്ടും തിലകക്കുറിയും അണിഞ്ഞു വരുന്ന വിദ്യാർഥികള്‍ക്കും വിലക്കേര്‍പ്പെടുത്തുമോയന്ന് സുപ്രീം കോടതി ചോദിച്ചു. ഹിജാബ്, ബുര്‍ഖ എന്നിവ ദുരുപയോഗം ചെയ്യാൻ അനുവദിക്കരുത്. ക്ലാസിനുള്ളില്‍ ബുര്‍ഖ ഉപയോഗിക്കരുത്. ക്യാമ്പസില്‍ മതപരിപാടികള്‍ നടത്തരുതെന്നും ഹിജാബ്, ബുര്‍ഖ എന്നിവയുടെ ദുരുപയോഗമുണ്ടായാല്‍ സമീപിക്കാമെന്നും ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മുംബൈയിലെ ചെമ്പൂർ ട്രോംബി എജുക്കേഷൻ സൊസൈറ്റിക്ക് കീഴിലുള്ള ആചാര്യ മറാത്താ കോളജിലായിരുന്നു ഹിജാബ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. കോളജില്‍ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാര്‍ഥികള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയ സമീപിച്ചത്.

വിദ്യാര്‍ഥികളുടെ മൗലികാവകാശമായി ഡ്രസ് കോഡിനെ കാണാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബോംബെ ഹൈക്കോടതി കോളജ് സര്‍ക്കുലര്‍ ശരിവച്ചത്. ഡ്രസ് കോഡ് അച്ചടക്കത്തിന്‍റെ ഭാഗമാണെന്നും അതില്‍ ഇടപെടല്‍ നടത്താൻ കോളജ് മാനേജ്‌മെന്‍റിന് അധികാരമുണ്ടെന്നും ഹൈക്കോടതി ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

Read More : ഹിജാബ് നിരോധനം: കോളജിന്‍റെ തീരുമാനത്തില്‍ ഇടപെടാനില്ലെന്ന് മുംബൈ ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.