ETV Bharat / bharat

'രാംദേവും ആചാര്യ ബാലകൃഷ്‌ണയും നേരിട്ട് ഹാജരാകണം' ; ഉത്തരവിട്ട് സുപ്രീം കോടതി - Patanjali Case

രാംദേവും പതഞ്ജലി ആയുര്‍വേദ മാനേജിംഗ് ഡയറക്‌ടര്‍ ആചാര്യ ബാലകൃഷ്‌ണയും നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി ഉത്തരവ്. നടപടി ഐഎംഎയുടെ ഹര്‍ജിയിലെ കോടതിയലക്ഷ്യത്തില്‍.

Patanjali  The Supreme Court  Managing Director  Acharya Balkrishna
The Supreme Court on Tuesday asked Patanjali Ayurved Managing Director Acharya Balkrishna and Yog Guru Ramdev to appear before it
author img

By ETV Bharat Kerala Team

Published : Mar 19, 2024, 4:04 PM IST

ന്യൂഡല്‍ഹി : പതഞ്ജലി ആയുര്‍വേദ മാനേജിംഗ് ഡയറക്‌ടര്‍ ആചാര്യ ബാലകൃഷ്‌ണയും യോഗ ഗുരു ബാബ രാംദേവും അടുത്ത വിചാരണ ദിവസം ഹാജരാകണമെന്ന് സുപ്രീം കോടതി(Patanjali). തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ കോടതിയലക്ഷ്യ നടപടികളില്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിനോട് പ്രതികരിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്(The Supreme Court).

ജസ്റ്റിസുമാരായ ഹിമ കൊഹ്‌ലിയും അഹ്‌സാനുദ്ദീന്‍ അമാനിലാഷുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം രാംദേവിനെ വിളിച്ച് വരുത്തുന്നതിനെ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചോദ്യം ചെയ്‌തു. കേസ് അടുത്ത ദിവസം പരിഗണിക്കുമ്പോള്‍ എല്ലാ എതിര്‍വാദങ്ങളും പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്നായിരുന്നു കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. 2023 നവംബറിലെ ഉത്തരവില്‍, കോടതിയലക്ഷ്യം കാട്ടിയെന്നതിന് പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

തങ്ങളുടെ മരുന്നുകള്‍ രോഗം മാറ്റുന്നു എന്ന വിധത്തിലുള്ള പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി പതഞ്ജലിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നടപടി. അലോപ്പതി, ആധുനിക വൈദ്യശാസ്‌ത്രം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശം തയാറാക്കാന്‍ കോടതി ഐഎംഎയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട് (Acharya Balkrishna).

Also Read: ബാബാ രാംദേവിനെതിരായ ഐഎംഎയുടെ മാനനഷ്ടക്കേസ്; നോട്ടീസ് ലഭിച്ചെന്ന് പതഞ്ജലി

രാജ്യമെമ്പാടുമായി 3,30,000 ഡോക്‌ടര്‍മാര്‍ അംഗങ്ങളായ രജിസ്റ്റേഡ് സൊസൈറ്റിയാണ് ഐഎംഎ(Yog Guru Ramdev). തെറ്റിദ്ധരിപ്പിക്കല്‍, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, ആധുനിക മരുന്നുകളെ തള്ളിപ്പറയല്‍ തുടങ്ങിയവ പതഞ്ജലി നടത്തുന്നുണ്ടെന്ന് ഐഎംഎ ഹര്‍ജിയില്‍ ആരോപിക്കുന്നു. ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ്(ഒബ്‌ജക്ഷണബിള്‍ അഡ്വര്‍ടൈസ്മെന്‍റ്സ്) ആക്‌ട്1954, ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് റൂള്‍സ്1945, 2019ലെ ഉപഭോക്‌തൃ സംരക്ഷണ നിയമം എന്നിവ പതഞ്ജലി ആവര്‍ത്തിച്ച് ലംഘിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന് കേന്ദ്രത്തോടും മറ്റുള്ളവരോടും നിര്‍ദ്ദേശിക്കണമെന്നും ഐഎംഎ തങ്ങളുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. രാജ്യമെമ്പാടും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നത് നിരോധിക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.