ETV Bharat / bharat

ഇഡി അറസ്റ്റ് ചോദ്യം ചെയ്‌തുള്ള ഹേമന്ത് സോറന്‍റെ ഹർജി തള്ളി സുപ്രീം കോടതി ; ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം

author img

By ETV Bharat Kerala Team

Published : Feb 2, 2024, 1:57 PM IST

ഹേമന്ത് സോറന്‍റെ ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദേശം. ഒരാൾക്കുവേണ്ടി വാദം കേൾക്കാൻ അനുമതി നൽകിയാൽ എല്ലാവരെയും അനുവദിക്കേണ്ടി വരുമെന്നും കോടതി.

ഹേമന്ത് സോറന്‍റെ ഹർജി തള്ളി  സുപ്രീം കോടതി  Supreme Court  SC dismiss Hemant Soren plea
Supreme Court dismissed plea filed by Hemant Soren against ED arrest in money laundering case

ന്യൂഡൽഹി : ഇഡി അറസ്റ്റ് ചോദ്യം ചെയ്‌ത് മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി (Supreme Court dismissed plea filed by Hemant Soren). കേസിൽ ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി സുപ്രീം കോടതി തള്ളിയത്. കോടതികൾ എല്ലാവർക്കുമായി തുറന്നിരിക്കുന്നുവെന്നും സോറൻ ഹൈക്കോടതിയെ (Jharkhand High Court) സമീപിക്കണമെന്നുമാണ് ഹർജി പരിഗണിക്കവെ സുപ്രീം കോടതി സോറൻ്റെ അഭിഭാഷകരായ കപിൽ സിബൽ, എഎം സിംഗ്‌വി എന്നിവരോടായി പറഞ്ഞത്.

സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഇന്ന് ഹർജി തള്ളിയത്. ഹർജികളിൽ സുപ്രീംകോടതി (Supreme court) അടിയന്തരമായി വാദം കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനോട്(Chief Justice D Y Chandrachud) ഇന്നലെ സിബൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഹർജി ഇന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു.

സിബലും സിംഗ്‌വിയും വിഷയം കേൾക്കാൻ ബെഞ്ചിനോട് ആവശ്യപ്പെട്ടെങ്കിലും ഒരാൾക്ക് വേണ്ടി വാദം കേൾക്കാൻ അനുമതി നൽകിയാൽ എല്ലാവരെയും അനുവദിക്കേണ്ടി വരുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം ഹർജി പരിഗണിക്കാൻ താത്‌പര്യപ്പെടുന്നില്ലെന്നും, ആർട്ടിക്കിൾ 22 പ്രകാരം ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരനോട് ആവശ്യപ്പെടുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

തന്‍റെ അറസ്റ്റ് അനാവശ്യവും ഏകപക്ഷീയവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സോറൻ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇഡി ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിന്‍റെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച്, തങ്ങളുടെ അധികാരങ്ങൾ ദുരുപയോഗം ചെയ്‌തതായും ഹർജിയിൽ പറയുന്നു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് തന്‍റെ അറസ്റ്റെന്നും, മോചിപ്പിക്കാൻ കോടതി ഇഡിക്ക് നിർദ്ദേശം നൽകണമെന്നും സോറൻ ഹർജിയിൽ ആവശ്യപ്പെട്ടു. തൻ്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും സോറൻ ആരോപിച്ചു.

Also read: ചമ്പയ് സോറന്‍റെ സത്യപ്രതിജ്ഞ ഇന്ന് ; പത്ത് ദിവസത്തിനകം വിശ്വാസ വോട്ടെടുപ്പ്

ഭൂമി കുംഭകോണക്കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഹേമന്ത് സോറനെ ഇഡി (Enforcement Directorate) അറസ്റ്റ് ചെയ്‌തത്. സോറനെ റാഞ്ചിയിലെ സ്‌പെഷ്യൽ പിഎംഎൽഎ കോടതി ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കഴിഞ്ഞ ബുധനാഴ്‌ചയാണ് (ജനുവരി 31) സോറനെ ഇഡി അറസ്റ്റ് ചെയ്‌തത്. അതേസമയം ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ചമ്പയ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു (Champai Soren to take oath as CM).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.