പത്തനംതിട്ട: സന്നിധാനത്ത് പ്രവർത്തിക്കുന്ന വിവിധ വ്യാപാര സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി ഭക്ഷ്യവകുപ്പ്. 17 വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പോരായ്‌മകള്‍ കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങൾക്കാണ് 25,000 രൂപ പിഴ ചുമത്തിയത്. മണ്ഡലകാലം അവസാനിക്കുന്നത് വരെ കർശനമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം, ശബരിമലയിൽ എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും ഭക്ഷണം നൽകുന്നതിൽ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോവുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. സന്നിധാനത്തെ അന്നദാന മണ്ഡപത്തിൻ്റെ പ്രവർത്തനങ്ങൾ രാവിലെ ആറുമണി മുതലാണ് ആരംഭിക്കുന്നത്.
![FOOD SAFETY DEPARTMENT ശബരിമല വാർത്തകൾ DEVASWOM BOARD SABARIMALA](https://etvbharatimages.akamaized.net/etvbharat/prod-images/25-11-2024/kl-pta-135-251124-sabarimala_25112024150024_2511f_1732527024_725.jpg)
11 വരെ പ്രഭാത ഭക്ഷണം ലഭിക്കും. ഉച്ചയ്ക്ക് 12 മുതൽ 3:30 വരെയാണ് ഉച്ചഭക്ഷണം. പുലാവും കറികളുമാണ് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാത്രി 6:30 മുതൽ ഭക്തരുടെ തിരക്ക് അവസാനിക്കുന്നത് വരെ അത്താഴവും നൽകുന്നുണ്ട്.
ഒരേ സമയം 1000 പേർക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ഊട്ടുപുര ഒരുക്കിയിട്ടുള്ളത്. ഭക്തജനത്തിരക്ക് കൂടുന്നതനുസരിച്ച് 2500 പേരെ ഉൾക്കൊള്ളാവുന്ന വിധത്തിൽ ക്രമീകരിക്കാൻ കഴിയും. ഭക്ഷണാവശിഷ്‌ടങ്ങൾ അതത് സമയത്ത് തന്നെ പവിത്രം ശബരിമലയുടെ വോളൻ്റീയർമാർ ഇൻസിനറേറ്ററിൽ എത്തിക്കുന്നുണ്ട്.
![FOOD SAFETY DEPARTMENT ശബരിമല വാർത്തകൾ DEVASWOM BOARD SABARIMALA](https://etvbharatimages.akamaized.net/etvbharat/prod-images/25-11-2024/kl-pta-135-251124-sabarimala_25112024150024_2511f_1732527024_773.jpg)
50 സ്ഥിരം സ്റ്റാഫുകളും 200 ദിവസവേതനക്കാരും ചേർന്നാണ് ശബരിമലയിലെത്തുന്ന ഭക്തർക്ക് ഭക്ഷണം ഒരുക്കുന്നത്.
Also Read: കോടികള്‍ പിന്നിട്ട് ശബരിമലയിലെ വരുമാനം; ഭക്തരുടെ എണ്ണത്തിലും റെക്കോഡ്, കണക്കുകള്‍ പുറത്ത്