ETV Bharat / bharat

ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവം; പ്രതിഷേധം കടുപ്പിച്ച് വിദ്യാര്‍ഥികള്‍ - Hidden Camera Found In Girls Hostel - HIDDEN CAMERA FOUND IN GIRLS HOSTEL

എസ്ആർ ഗുഡ്‌വല്ലേരു എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഗേള്‍സ് ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിലാണ് പ്രതിഷേധം. അറസ്റ്റിലായ പ്രതിക്കെതിരെ നടപടി വേണമെന്നാവശ്യം.

CAMERA IN GIRLS HOSTEL BATHROOM  STUDENTS PROTEST IN ANDRA PRADESH  ഹോസ്റ്റല്‍ ശുചിമുറിയില്‍ ഒളിക്യാമറ  കോളജ് വിദ്യാര്‍ഥി പ്രതിഷേധം ആന്ധ്ര
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 30, 2024, 1:26 PM IST

അമരാവതി: ആന്ധ്രപ്രദേശില്‍ കോളജ് വിദ്യാര്‍ഥിനികളുടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധം. എസ്ആർ ഗുഡ്‌വല്ലേരു എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം കടുപ്പിച്ചത്.

കേസില്‍ അറസ്റ്റിലായ കോളജിലെ അവസാന വര്‍ഷം വിദ്യാര്‍ഥിക്കെതിരെ കടുത്ത നിയമ നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഇന്നലെ (ഓഗസ്റ്റ് 29) വൈകിട്ടാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ വിദ്യാര്‍ഥികള്‍ ഒളിക്യാമറ കണ്ടെത്തിയത്. ഇതോടെ കോളജിലും പൊലീസിലും വിദ്യാര്‍ഥികള്‍ പരാതി നല്‍കി. വിദ്യാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയായ വിജയ്‌യെ പൊലീസ് അറസ്റ്റ് ചെയ്‌തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ലാപ്‌ടോപ്പില്‍ നിന്നും 300 ഓളം ശുചിമുറി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തി. ഒളിക്യാമറയിലൂടെ പകര്‍ത്തിയ വീഡിയോ ഇയാള്‍ കോളജിലെ മറ്റ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്‌തതായും പൊലീസ് സംശയിക്കുന്നുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കവേയാണ് കോളജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം കടുപ്പിച്ചത്.

Also Read: ട്യൂഷൻ അധ്യാപികയുടെ ശുചിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി പത്താം ക്ലാസ് വിദ്യാർഥി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.