അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡില്‍ അഞ്ച് വയസുകാരിയെ തെരുവ് നായ്ക്കൂട്ടം ആക്രമിച്ചു. മിഠായി വാങ്ങാനായി പുറത്തിറങ്ങിയ കുട്ടിയെയാണ് തെരുവ് നായ്‌ക്കൾ ആക്രമിച്ചത്. ആക്രമണത്തിന്‍റെ വീഡിയോ ഇന്‍റർനെറ്റിൽ വൈറലായതോടെ ജനങ്ങൾക്കിടയിൽ ഭീതി വർധിച്ചു.
അലിഗഡിലെ സിവിൽ ലൈൻ പോലീസ് സ്‌റ്റേഷൻ പരിധിയിലെ ദോധ്പൂർ പ്രദേശത്ത് വീട്ടില്‍ നിന്ന് മിഠായി വാങ്ങാനായി പോയപ്പോഴാണ് കുട്ടിയെ തെരുവ് നായ്‌ക്കള്‍ ആക്രമിച്ചത്. വീട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ ഒരു കൂട്ടം തെരുവ് നായ്ക്കൾ പിന്നാലെ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ വീടുകളിൽ നിന്ന് ഇറങ്ങി നായ്ക്കളെ ഓടിച്ചു.
സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അലിഗഡിലെ മുനിസിപ്പൽ കോർപ്പറേഷൻ ഇരയായ പെൺകുട്ടിയുടെ വീട്ടിലെത്തി പെൺകുട്ടിയുടെ സുഖവിവരങ്ങൾ തിരക്കി. കൂടാതെ മുനിസിപ്പൽ കോർപ്പറേഷൻ സംഘം പ്രദേശത്ത് നിന്ന് ആറോളം തെരുവ് നായ്ക്കളെയും പിടികൂടി.
ഉത്തർപ്രദേശിലെ ദേവഭൂമി ദ്വാരക ജില്ലയിലെ ഭൻവാദ് തെഹ്‌സിലിലെ രൂപ മോറ ഗ്രാമത്തിൽ 11 വയസുള്ള ഒരു പെൺകുട്ടിയെ ഒരു കൂട്ടം നായ്ക്കൾ കടിച്ചുകൊന്നതിന് ഒരാഴ്‌ചയ്ക്ക് ശേഷമാണ് ഈ സംഭവം.
ALSO READ: കൂടരഞ്ഞിയിൽ തെരുവുനായ ആക്രമണം ; ഏട്ട് പേർക്ക് കടിയേറ്റു