ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ ജുമാമസ്‌ജിദ് സർവേ നടത്താന്‍ എത്തിയ സംഘത്തിന് നേരെ കല്ലേറ്; സംഘര്‍ഷാവസ്ഥ - ATTACK ON UP MASJID SURVEY TEAM

സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്ന് ഡിജിപി. സംഘര്‍ഷം ആസൂത്രിതമെന്ന് അഖിലേഷ്‌ യാദവ്.

SHAHI JAMA MASJID UP SAMBHAL  UP MOSQUE SURVEY CONFLICT  ഷാഹി ജുമാ മസ്‌ജിദ് സർവേ പ്രതിഷേധം  ഉത്തര്‍പ്രദേശ് പള്ളി സര്‍വേ
Stone Pelting On Survey Team At Shahi Jama Masjid (ANI)
author img

By ETV Bharat Kerala Team

Published : Nov 24, 2024, 2:53 PM IST

സംഭാൽ: ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്‌ജിദിൽ സർവേ നടത്താൻ എത്തിയ സംഘത്തിന് നേരെ കല്ലേറ്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

സംഭാൽ നഗരത്തിലെ ഷാഹി ജുമാ മസ്‌ജിദ്‌ ക്ഷേത്രം തകർത്ത് പണിതതാണെന്ന് അവകാശപ്പെട്ട് മുതിർന്ന അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിനാണ് ഹർജി സമർപ്പിച്ചത്. തുടര്‍ന്ന് സര്‍വേ നടത്താന്‍ ജില്ലാ കോടതി അനുമതി നല്‍കുകയായിരുന്നു. നവംബർ 19 ന് സംഘം ആദ്യ സര്‍വേ നടത്തിയിരുന്നു. രണ്ടാം സര്‍വേയ്ക്ക് എത്തിയപ്പോഴാണ് കല്ലേറുണ്ടായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അതേസമയം, സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) പ്രശാന്ത് കുമാർ പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കാട്ടിയ തട്ടിപ്പുകള്‍ മറയ്‌ക്കാന്‍ ആസൂത്രിതമായി ഉണ്ടാക്കിയ കലഹമാണിതെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ്‌ യാദവ് പറഞ്ഞു. ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പ് ഫലം ആരും ചർച്ച ചെയ്യാതിരിക്കാന്‍ എഎസ്ഐ സർവേ സംഘത്തെ മസ്‌ജിദിലേക്ക് അയച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: 'വഖഫ് വോട്ട് ബാങ്കിനായി കോണ്‍ഗ്രസ് സൃഷ്‌ടിച്ചത്, അതിന് ഭരണഘടനയില്‍ സ്ഥാനമില്ല': പ്രധാനമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.