ETV Bharat / bharat

ജെ പി നദ്ദയുടെ ഭാര്യയുടെ മോഷണം പോയ കാര്‍ വാരണസിയില്‍ നിന്ന് കണ്ടെത്തി; മൂന്ന് പേര്‍ പിടിയില്‍ - Stolen SUV Of Naddas Wife Recovered

നദ്ദയുടെ ഭാര്യയുടെ പേരില്‍ രജിസ്‌റ്റര്‍ ചെയ്‌ത ഫോര്‍ച്യൂണര്‍ ആണ് മോഷ്‌ടിക്കപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു.

Stolen SUV Of Naddas Wife Recovered  Varanasi  fortuner  Delhi
Stolen SUV Of J P Nadda's Wife Recovered From Varanasi, 3 Held
author img

By ETV Bharat Kerala Team

Published : Apr 7, 2024, 10:51 PM IST

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ ഭാര്യയുടെ മോഷണം പോയ എസ്‌യുവി ഉത്തര്‍പ്രദേശിലെ വാരണസിയില്‍ നിന്ന് കണ്ടെത്തി. ഡല്‍ഹിയിലെ ഗോവിന്ദ്പുരിയിലെ സര്‍വീസ് സ്‌റ്റേഷനില്‍ നിന്ന് രണ്ടാഴ്‌ച മുമ്പാണ് വാഹനം മോഷണം പോയത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്‌റ്റ് ചെയ്‌തു. ഉത്തര്‍പ്രദേശ് സ്വദേശികളായ ശിവാന്‍ഷ് ത്രിപാഠി (23), സലീം (34), മുഹമ്മദ് റയീസ് (33) എന്നിവരാണ് പിടിയിലായത്.

വെള്ളനിറത്തിലുള്ള ടൊയോട്ട ഫോര്‍ച്യൂണറാണ് ഡല്‍ഹിയിലെ ഗോവിന്ദ് പുരിയില്‍ നിന്ന് മാര്‍ച്ച് 19ന് മോഷ്‌ടിക്കപ്പെട്ടത്. ഡ്രൈവര്‍ ജോഗീന്ദര്‍ വാഹനം സര്‍വീസ് സ്‌റ്റേഷനിലെത്തിച്ച ശേഷം വീട്ടിലേക്ക് പോയി മടങ്ങി വന്നപ്പോഴേക്കും ഇത് മോഷ്‌ടിക്കപ്പെടുകയായിരുന്നു. ജെ പി നദ്ദയുടെ സ്വന്തം നാടായ ഹിമാചല്‍ പ്രദേശില്‍ ഭാര്യയുടെ പേരില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള വാഹനം ആണിത്.

Also Read: മയക്കുമരുന്ന് വാങ്ങാൻ മോഷണം: സ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തുന്നയാൾ പിടിയിൽ - Mittayi Theruvu Theft Case Arrest

അറസ്‌റ്റിലായ ഒരാള്‍ വാഹന മോഷ്‌ടാവാണ്. മോഷ്‌ടിക്കുന്ന ആഢംബര വാഹനങ്ങള്‍ വാങ്ങുന്നവരാണ് മറ്റ് രണ്ടു പേര്‍. ഇവരുടെ പക്കലുണ്ടായിരുന്ന മോഷ്‌ടിച്ച മറ്റ് രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തതായി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ദിയോ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.